2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

ഇസൂസു മോട്ടോർസ് ഇന്ത്യ ബി‌എസ്‌ VI കംപ്ലയിന്റ് D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ എന്നിവ പുറത്തിറക്കി. യഥാക്രമം 16.98 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് ഇവയുടെ പ്രാരംഭ എക്സ്-ഷോറൂം വില.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

ചെറിയ മാറ്റങ്ങളോടെ വരുന്ന MU-X പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവി സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമായി, 2021 D-മാക്സ് V-ക്രോസ് ഇന്ത്യയിൽ ആദ്യമായി ലൈനപ്പിലേക്ക് ഒരു പുതിയ ഹൈ-ലാൻഡർ വേരിയന്റും ചേർത്തു.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

അകത്തും പുറത്തും ശ്രദ്ധേയമായ ചില കൂട്ടിച്ചേർക്കലുകൾ ഇതിന് ലഭിക്കുന്നു. 2016 -ൽ ബിസിനസ് തുറന്നപ്പോൾ ആഭ്യന്തര വിപണിയിൽ ഇസൂസു അവതരിപ്പിച്ച ആദ്യത്തെ മോഡലാണ് D-മാക്സ് V-ക്രോസ്.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

ഒരു അഡ്വഞ്ചർ യൂട്ടിലിറ്റി വാഹനമെന്ന് അവകാശപ്പെടുന്ന V-ക്രോസ്, വലിയ തോതിൽ പര്യവേക്ഷണം ചെയ്യപ്പെടാത്ത ട്രക്ക് സെഗ്മെന്റിലെ ലൈഫ്‌സ്റ്റൈൽ പിക്കപ്പിലേക്ക് ജീവൻ പകരുമെന്ന് പ്രതീക്ഷിച്ചിരുന്നു.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 2021 ഇസൂസു D-മാക്സ് V-ക്രോസ് 1.9 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ നൽകുന്നു. ഇത് പരമാവധി 161 bhp കരുത്തും 360 Nm torque ഉം പുറപ്പെടുവിക്കുന്നു.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബി‌എസ്‌ VI കംപ്ലയിന്റ് യൂണിറ്റ് ജോടിയാക്കിയിട്ടുണ്ട്, ഹൈ-എൻഡ് ട്രിമിൽ മാത്രമേ ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ ഡ്രൈവ് സിസ്റ്റം കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളൂ.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

V-ക്രോസ് 2.5 ലിറ്റർ, VGS ടർബോ ഇന്റർ കൂൾഡ്, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് 134 bhp കരുത്തും പരമാവധി 320 Nm torque ഉം വികസിപ്പിച്ചെടുക്കുന്നു. പിക്കപ്പ് ട്രക്ക് Z 2WD AT, Z പ്രെസ്റ്റീജ് 4WD AT എന്നിവയിൽ ലഭ്യമാണ്.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, അഗ്രസ്സീവ് ബമ്പർ, 18 ഇഞ്ച് അലോയി വീലുകൾ എന്നിവയാണ് പ്രധാന എക്സ്റ്റീരിയർ സവിശേഷതകൾ.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

ഏഴ് വ്യത്യസ്ത കളർ സ്കീമുകളിൽ വിൽപ്പനയ്ക്ക് എത്തുന്ന 2021 ഇസൂസു D-മാക്സ് V-ക്രോസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ സംവിധാമുള്ള 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ്-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുമായി വരുന്നു.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, റിവേർസ് പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയവയും ലഭ്യമാണ്. 2021 ഇസൂസു V-ക്രോസ് ഹൈ-ലാൻ‌ഡറിന് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുണ്ട്, മാത്രമല്ല സ്വകാര്യ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്, 1.9 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രമേ ഇതിൽ ലഭ്യമാവൂ.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Launched BS6 Complaint D-Max V-Cross And Hilander Models In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X