2020 മോഡലുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഹാർലി ഡേവിഡ്‌സൺ

ഇന്ത്യൻ നിരയിലെ തങ്ങളുടെ മോട്ടോർസൈക്കിളുകളിൽ ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹാർലി ഡേവിഡ്‌സൺ. ബ്രാൻഡിന്റെ 2020 മോഡലുകളാണ് കനത്ത വിലക്കിഴിവിൽ ഇപ്പോൾ വാഗ്‌ദാനം ചെയ്തിരിക്കുന്നത്.

2020 മോഡലുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഹാർലി ഹാർലി ഡേവിഡ്‌സൺ

എന്നാൽ ഓഫറുകൾ ഫാറ്റ് ബോയ് 107, ഫാറ്റ് ബോയ് 114, ലോ റൈഡർ, ലോ റൈഡർ എസ് എന്നീ നാല് മോഡലുകൾക്ക് മാത്രമേ അമേരിക്കൻ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ ബ്രാൻഡ് ലഭ്യമാക്കിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.

2020 മോഡലുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഹാർലി ഹാർലി ഡേവിഡ്‌സൺ

ഹാർലി ഡേവിഡ്‌സൺ ഫാറ്റ് ബോയ് 107 മോഡൽ 14.49 ലക്ഷം രൂപയുടെ പ്രത്യേക വിലയ്ക്കാണ് ഓഫറിനു കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം 19.09 ലക്ഷം രൂപയാണ് ഫാറ്റ് ബോയ് 114 ക്രൂയിസറിനായി നിശ്ചയിച്ചിരിക്കുന്ന വില.

MOST READ: കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

2020 മോഡലുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഹാർലി ഹാർലി ഡേവിഡ്‌സൺ

ഹാർലി ലോ റൈഡർ, ലോ റൈഡർ എസ് എന്നിവയെ സംബന്ധിച്ചിടത്തോളം യഥാക്രമം 11.25 ലക്ഷം, 11.75 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓഫറിന് കീഴിൽ ലഭ്യമാക്കിയിരിക്കുന്ന എക്സ്ഷോറൂം വില.

2020 മോഡലുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഹാർലി ഹാർലി ഡേവിഡ്‌സൺ

പരിമിതമായ സ്റ്റോക്ക് മാത്രമായി അവശേഷിക്കുന്ന MY2020 മോഡലുകളിൽ മാത്രമേ ഈ പറഞ്ഞ ഓഫറുകൾ ലഭ്യമാകൂ. എന്നാൽ നഗരങ്ങൾക്ക് അനുസരിച്ച് ഈ ആനുകൂല്യങ്ങൾ വ്യത്യാസപ്പെട്ടേക്കാം.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650 അടിസ്ഥാനമാക്കി സുല്‍ത്താന്‍ 650 കണ്‍സെപ്റ്റ് വെളിപ്പെടുത്തി നീവ് മോട്ടോര്‍സൈക്കിള്‍

2020 മോഡലുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഹാർലി ഹാർലി ഡേവിഡ്‌സൺ

കൂടാതെ ഫാറ്റ് ബോയ് 107, ലോ റൈഡർ, ലോ റൈഡർ എന്നിവ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കിയിട്ടുണ്ട്. 1,745 സിസി വി-ട്വിൻ എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ ഫാറ്റ് ബോയ് 107 മോഡലിന് തുടിപ്പേകുന്നത്. ഇത് പരമാവധി 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2020 മോഡലുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഹാർലി ഹാർലി ഡേവിഡ്‌സൺ

ഫാറ്റ് ബോയ് 114 പതിപ്പിൽ 1,868 സിസി വി-ട്വിൻ എഞ്ചിനാണ് ഹാർലി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 3,000 rpm-ൽ പരമാവധി 156 Nm torque ആണ് വികസിപ്പിക്കുക. ഹാർലി ഡേവിഡ്‌സൺ ലോ റൈഡറും ലോ റൈഡർ എസ്, ഫാറ്റ് ബോയ് 107 എന്നിവ ഒരേ 1,745 സിസി വി-ട്വിൻ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

2020 മോഡലുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഹാർലി ഹാർലി ഡേവിഡ്‌സൺ

ഇത് 144 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ മോഡലുകളെല്ലാം ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ളതായതിനാൽ വിൽപ്പന കൂട്ടാൻ പുതിയ ആനുകൂല്യങ്ങൾ കമ്പനിയെ സഹായിക്കും.

2020 മോഡലുകൾക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഹാർലി ഹാർലി ഡേവിഡ്‌സൺ

ബ്രാൻഡിന്റെ 2021 മോഡൽ ലൈനപ്പ് അനുസരിച്ച് അയൺ 883, 48, സോഫ്റ്റ് സ്റ്റാൻഡേർഡ്, സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ് 114, ഫാറ്റ് ബോയ് 114, ഹെറിറ്റേജ് ക്ലാസിക്, ഇലക്ട്രാ ഗ്ലൈഡ് സ്റ്റാൻഡേർഡ്, റോഡ് കിംഗ്, സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷ്യൽ, റോഡ് ഗ്ലൈഡ് സ്പെഷ്യൽ, പാൻ അമേരിക്ക 1250, പാൻ അമേരിക്ക 1250 സ്പെഷ്യൽ എന്നിവയാണ് നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്.

Most Read Articles

Malayalam
English summary
Harley Davidson Offering Special Discounts On 2020 Model Year Motorcycles. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X