2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

2020 ഡിസംബര്‍ മാസത്തില്‍ 4,47,335 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ. 5.02 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.

2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,24,845 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചതായി ഹീറോ പ്രസ്താവനയില്‍ പറഞ്ഞു. മൊത്തം മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന കഴിഞ്ഞ മാസം 4,15,099 യൂണിറ്റായിരുന്നു.

2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

2019 ഡിസംബറില്‍ ഇത് 4,03,625 യൂണിറ്റായിരുന്നു. 2.84 ശതമാനം വര്‍ധനവാണ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ വന്നിരിക്കുന്നത്. അതേസമയം മൊത്തം സ്‌കൂട്ടര്‍ വില്‍പ്പന 51.91 ശതമാനം ഉയര്‍ന്ന് 32,236 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 21,220 യൂണിറ്റായിരുന്നു.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്, ലെജന്‍ഡര്‍ വേരിയന്റുകളുടെ ടീസര്‍ പങ്കുവെച്ച് ടൊയോട്ട

2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

ആഭ്യന്തര വിപണിയില്‍ വില്‍പ്പന 4,25,033 യൂണിറ്റായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,12,009 യൂണിറ്റായിരുന്നു. ഇതോടെ 3.16 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

Hero MotoCorp December 2020 December 2019 Difference Growth (%) Share December 2020 (%)
Motorcycles 4,15,099 4,03,625 11,474 2.84 92.79
Scooters 32,236 21,220 11,016 51.91 7.21
Domestic 4,25,033 4,12,009 13,024 3.16 95.01
Exports 2,20,32 12,836 9,196 71.64 4.93
Total 4,47,335 4,24,845 22,490 5.29 100.00
2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

ഉപഭോക്തൃ വികാരം തുടര്‍ച്ചയായി മെച്ചപ്പെടുന്നതായി ഡിസംബര്‍ വില്‍പ്പന സൂചിപ്പിക്കുന്നു. കൊവിഡ് -19 മഹാമാരി വെല്ലുവിളികള്‍ക്കിടയിലും പുതുവര്‍ഷത്തില്‍ പോസിറ്റീവ് പ്രവണത തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുതായും ഹീറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

MOST READ: ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 18.45 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2019-20) 15.41 ലക്ഷം യൂണിറ്റ് വിറ്റപ്പോള്‍ ഇതേ പാദത്തേക്കാള്‍ 19.7 ശതമാനം വളര്‍ച്ചയാണിതെന്നും കമ്പനി ചൂണ്ടിക്കാട്ടി.

2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

നിര്‍മ്മാതാക്കളില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, പുതുവര്‍ഷം മുതല്‍ മോഡലുകള്‍ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വ്യവസായിക പ്രവണതകള്‍ക്ക് അനുസൃതമായി ഹീറോയും തങ്ങളുടെ മോഡലുകളുടെ വില വര്‍ധിപ്പിക്കും.

MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

2021 അടുക്കുമ്പോള്‍ എല്ലാ വാഹന നിര്‍മ്മാതാക്കളും ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോകളിലുടനീളം നിരവധി വില പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിച്ച് രംഗത്തെത്തി കഴിഞ്ഞു. സ്റ്റീല്‍, അലുമിനിയം, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതിനാലാണ് ഹീറോ വിലകള്‍ പുതുക്കുന്നത്.

2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

ലീപ്-2 കുടക്കീഴില്‍ ബ്രാന്‍ഡ് അതിന്റെ സേവിംഗ്‌സ് പ്രോഗ്രാം ത്വരിതപ്പെടുത്തി സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നത് ഇപ്പോള്‍ തുടരുകയാണ്. ചരക്ക് ചെലവുകളുടെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന് 2021 ജനുവരി ഒന്നു മുതല്‍ തങ്ങളുടെ നിരയിലാകെ 1,500 രൂപ വരെയാകും വില കൂട്ടുക.

MOST READ: കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

എന്നാല്‍ മോഡലുകള്‍ അനുസരിച്ച് വിലവര്‍ധനവ് വ്യത്യാസപ്പെടും. ഹീറോയുടെ മികച്ച വില്‍പ്പനക്കാരായ സ്‌പ്ലെന്‍ഡര്‍, പാഷന്‍, ഡീലക്‌സ്, ഗ്ലാമര്‍, ഡെസ്റ്റിനി, പ്ലെഷര്‍, മാസ്‌ട്രോ, എക്‌സ്പള്‍സ്, എക്സ്ട്രീം പോലുള്ള പ്രീമിയം ശ്രേണികള്‍ പോലും ഇത് ബാധകമാവും.

2020 ഡിസംബറില്‍ 5 ശതമാനം വളര്‍ച്ച് കൈവരിച്ച് ഹീറോ

ഇതുപോലുള്ള ആസൂത്രിതമായ വിലക്കയറ്റം എല്ലാ വര്‍ഷവും നടപ്പിലാകുന്നതാണ് എന്നത് ശ്രദ്ധേയമാണ്. വേരിയബിളുകളെ ആശ്രയിച്ച് വര്‍ഷം മുഴുവന്‍ വില വര്‍ധനവ് കമ്പനികള്‍ പ്രഖ്യാപിക്കും.

Most Read Articles

Malayalam
English summary
Hero Sales Up 5 Percentage In December 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X