ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

ഏതാനും കാത്തിരിപ്പിനൊടുവില്‍ പോയ വര്‍ഷമാണ് ബിഎസ് VI ശ്രേണിയിലേക്ക് നവീകരിച്ച എക്‌സ്ട്രീം 200S നിര്‍മ്മാതാക്കളായ ഹീറോ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

അവതരണ വേളയില്‍ 1.15 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായിരുന്നു വാഹനത്തിന് നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബൈക്കിന് വില വര്‍ധനവ് നടപ്പാക്കുകയാണ് നിര്‍മ്മാതാക്കളായ ഹീറോ.

ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

ഏപ്രീല്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഹീറോ മിക്ക മോഡലുകളുടെയും വില വര്‍ധിപ്പിച്ചിരുന്നു. എക്‌സ്പള്‍സ് ശ്രേണിയുടെ വില വര്‍ധിപ്പിച്ചതായും കമ്പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എക്‌സ്ട്രീ 200S വില വര്‍ധനവുമായി കമ്പനി എത്തുന്നത്.

MOST READ: ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

ചില ഡീലര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് 6,000 രൂപയുടെ വരെ വര്‍ധനവാണ് മോഡലില്‍ ഉണ്ടായിരിക്കുന്നതെന്നാണ്. കൊവിഡ്-19 മാഹാമാരിയെ തുടര്‍ന്ന് ഹീറോ നിര്‍മ്മാണവും, ആവശ്യ സാധനങ്ങളുടെ ആഭാവവും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

എക്‌സ്ട്രീം 200S -ന് ഉപഭോക്തൃ താല്‍പ്പര്യം വളരെയധികം ഉണ്ടെന്ന് ഡീലര്‍മാര്‍ അറിയിച്ചു. ഇതാണ് ഹീറോ മോട്ടോകോര്‍പ്പിന് എക്സ്ട്രീം 200S-ന്റെ വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്. ഇപ്പോള്‍ മോട്ടോര്‍സൈക്കിളിന് 1.22 ലക്ഷം രൂപയാണ് വില. ഇത് മുമ്പത്തേതിനേക്കാള്‍ 6,000 രൂപ കൂടുതലാണ്.

MOST READ: സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

ഹീറോ എക്സ്ട്രീം 200S ആദ്യമായി പുറത്തിറക്കിയത് എക്സ്പള്‍സ് ഇരട്ടകളുടെ അതേ സമയത്താണ്. ഓയില്‍ കൂളര്‍ ഉള്‍പ്പെടെ എക്സ്പള്‍സ് 200 -ന്റെ അതേ മോട്ടോര്‍ ഹീറോ ഇതിന് നല്‍കി.

ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

200 സിസി, സിംഗിള്‍ സിലിണ്ടര്‍, ടു-വാല്‍വ് മോട്ടോര്‍ 17.8 bhp പവറും 16.43 Nm torque ഉം നല്‍കുന്നു. ഇതിന്റെ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഓള്‍-ഡിജിറ്റല്‍ ആണ്, ഒപ്പം ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ലഭ്യമാക്കിയിട്ടുണ്ട്.

MOST READ: ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

ഹീറോ മോട്ടോകോര്‍പ്പ് രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും എബിഎസ് പ്രവര്‍ത്തിക്കുന്നത് ഫ്രണ്ട് വീലില്‍ മാത്രമാണ്. ഒരു ഇലക്ട്രിക് സ്റ്റാര്‍ട്ടറിനൊപ്പം ഒരു കിക്ക് സ്റ്റാര്‍ട്ടും ലഭിക്കുന്ന ചുരുക്കം ചില മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണിത്.

ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയെല്ലാം മറ്റ് സവിശേഷതകളാണ്.

MOST READ: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂ വീലര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുമായി ഓല; വീഡിയോ കാണാം

ഹീറോ എക്സ്ട്രീം 200S വില ഉയര്‍ത്തി; പുതിയ വില വിവരങ്ങള്‍ അറിയാം

സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഏഴ് ഘട്ടമായി ക്രമീകരിക്കാവുന്ന മോണോ ഷോക്കും നല്‍കിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Hero Updated Xtreme 200S Price, Find Here New Price List. Read in Malayalam.
Story first published: Friday, April 23, 2021, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X