ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

റെയിൽവേ ട്രാക്കിലേക്ക് വീണ കുട്ടിയെ അതിസാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ റെയിൽവേ പോയിന്റ്മാൻ മയൂർ ഷെൽക്കെയാണ് ഇപ്പോൾ താരം.

ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

മുംബൈ വാങ്ങാനി റെയിൽവേ സ്റ്റേഷനിൽ കാഴ്ച്ചശക്തിയില്ലാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നുവന്ന ബാലൻ റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. അതി വേഗത്തിൽ വരുന്ന ട്രെയിനിന് മീറ്ററുകൾ മാത്രം അകലെ പാളത്തിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനായി മയൂര്‍ ഷെല്‍ക്കെ ഓടിയെത്തി.

കുതിച്ചെത്തുന്ന ട്രെയിനിനു മുമ്പിലേക്ക് വഴുതിവീണ കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മയൂരിനെത്തേടി അഭിനന്ദനത്തിന്റെ പ്രവാഹം കുത്തിയൊഴുകുകയാണ്.

MOST READ: തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

രാജ്യം മൊത്തം സല്യൂട്ട് അടിച്ച മയൂർ ഷെൽക്കെയെ തേടിയിതാ ഇപ്പോൾ അരുൺ തരേജയും, ആനന്ദ് മഹീന്ദ്രയും എത്തിയിരിക്കുകയാണ്. ജാവ മോട്ടോർസൈക്കിൾസിന്റെ ഡയറക്ടർ അരുൺ തരേജ മയൂരിനെ പ്രശംസിക്കുകയും ഒരു മോട്ടോർസൈക്കിൾ സമ്മാനമായി നൽകുകയും ചെയ്തിരിക്കുകയാണ്.

ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

അരുൺ തരേജയുടെ സമ്മാന പ്രഖ്യാപനത്തിന് ഒരു ദിവസത്തിനുശേഷം തന്നെ മയൂർ ഷെൽക്കെയുടെ വീട്ടിൽ എത്തി പുതിയ ജാവ 42. ജാവ ഹീറോസ് സംരംഭത്തിൽ അദ്ദേഹത്തെ മോട്ടോർസൈക്കിൾ നൽകി ആദരിക്കുന്നതിന്റെ ഭാഗമാണ് ഈ സമ്മാനമെന്നും തരേജ ട്വീറ്റ് ചെയ്‌തു.

MOST READ: ലുക്കിൽ കലിനന് സമം; ടാങ്ക് 800 എസ്‌യുവി അവതരിപ്പിച്ച് GWM

ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

നെബുല ബ്ലൂ നിറത്തിൽ ഗോൾഡൻ ലൈനുകളുള്ള 42 മോഡലാണ് ജാവ കൈമാറിയത്. മയൂരിന് സമ്മാനിച്ച ജാവ 42 ബിഎസ്-VI മോഡലാണ്. എന്നാൽ അടുത്തിടെ പുറത്തിറക്കിയ 2021 മോഡലല്ല.

ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

മോട്ടോർസൈക്കിളിനെ ശക്തിപ്പെടുത്തുന്നത് 293 സിസി സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, DOHC എഞ്ചിനാണ്. ഇത് പരമാവധി 26 bhp കരുത്തും 27 Nm torque ഉം ഇത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: വൈറലായത് കെണിയായി; ഡ്യൂക്ക് റൈഡർക്ക് പാർസലായി മുട്ടൻ പണി നൽകി MVD

ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

അരുൺ തരേജയുടെ ട്വീറ്റിനെ തുടർന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും മയൂർ ഷെൽക്കെയുടെ ധീരതയെ പ്രശംസിച്ചു. തീർന്നില്ല, ആനന്ദ് മഹീന്ദ്ര മയൂരിനായി ഒരു പുതിയ മഹീന്ദ്ര ഥാറും സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജാവ മോട്ടോർസൈക്കിൾസ് ഭാഗികമായി മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.

ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

ഇതിനോടകം തന്നെ റെയിൽവേ അധികൃതർ ഷെൽക്കെയുടെ ധൈര്യത്തെ പ്രശംസിക്കുകയും അദ്ദേഹത്തിന് 50,000 രൂപ ക്യാഷ് റിവാർഡ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. "ഒരു സമ്മാനത്തുകയ്ക്കും നികത്താവുന്ന കാര്യമല്ല മയൂർ ചെയ്‌തത്"

ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

"എന്നാൽ മനുഷ്യകുലത്തെയാകെ പ്രചോദിപ്പിക്കുന്ന ധീരമായ ഉദാഹരണം കാട്ടിക്കൊടുത്ത അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുക തന്നെ ചെയ്യുമെന്ന്" കേന്ദ്ര റെയിൽ വേ മന്ത്രി പീയൂഷ് ഗോയൽ അടുത്തിടെ അഭിപ്രായപ്പെടുകയും ചെയ്‌തു.

Most Read Articles

Malayalam
English summary
Jawa Gifted New Motorcycle For Railways Hero Mayur Shelke. Read in Malayalam
Story first published: Friday, April 23, 2021, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X