തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

രണ്ടാം തലമുറ ഥാര്‍ കഴിഞ്ഞ ഒക്ടോബറില്‍ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നാളിതുവരെ എസ്‌യുവിക്കായി 50,000 ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അടുത്തിടെ അറിയിച്ചിരുന്നു.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

ആവശ്യക്കാര്‍ കൂടുതലായതുകൊണ്ട് തന്നെ വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവും ഉയര്‍ന്നതാണ്. രാജ്യത്തൊട്ടാകെയുള്ള തെരഞ്ഞെടുത്ത നഗരങ്ങളില്‍ കാത്തിരിപ്പ് കാലയളവ് 1 വര്‍ഷം മറികടന്നതായി ഇപ്പോള്‍ ചില ഡീലര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

കൂടാതെ, മഹാരാഷ്ട്ര ലോക്ക്ഡൗണിനായി തയ്യാറെടുക്കുന്നതോടെ, നിര്‍മ്മാതാവിന്റെ നാസിക് പ്ലാന്റിലെ ഉല്‍പാദനത്തെ ബാധിക്കും, ഇത് ഥാറിനായുള്ള കാത്തിരിപ്പ് കാലാവധി വര്‍ദ്ധിപ്പിക്കും.

MOST READ: ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

അര്‍ദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമവും പുതിയ ഥാറിന്റെ ഉയര്‍ന്ന കാത്തിരിപ്പ് കാലഘട്ടത്തിന് കാരണമാകുന്നു. ക്ഷാമം കാരണം, 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാതെ ധാരാളം ഥാര്‍ എസ്‌യുവികള്‍ ഇപ്പോഴും ഡീലര്‍ഷിപ്പുകളില്‍ തന്നെ കിടക്കുന്നു.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

അവ വിതരണം ചെയ്യുന്നതിന് മുമ്പായി സിസ്റ്റങ്ങള്‍ എത്തുമെന്നാണ് സൂചന. കുറച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അര്‍ദ്ധചാലകക്ഷാമം 2022 വരെ തുടരാമെന്നും സൂചനയുണ്ട്. ഇത് ആഗോള വാഹന വ്യവസായത്തെ സാരമായി ബാധിക്കും.

MOST READ: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂ വീലര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുമായി ഓല; വീഡിയോ കാണാം

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാര്‍ വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് യഥാക്രമം 150 bhp കരുത്തും 320 Nm torque ഉം ഉല്‍പാദിപ്പിക്കുന്നു.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

രണ്ടാമത്തേത് 130 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കും.

MOST READ: പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

റിയര്‍ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍, എല്ലാ ചക്രങ്ങളിലും ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യല്‍സ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, നീക്കം ചെയ്യാവുന്ന വാതിലുകള്‍, മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സ്പീക്കറുകള്‍ തുടങ്ങി നിരവധി സവിശേഷതകളും വാഹനത്തിന് ലഭിക്കുന്നു.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാറിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല, എന്നാല്‍ ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി (5-വാതില്‍) എന്നിവ എത്തുന്നതോടെ ഥാറിന്റെ എതിരാളികള്‍ വര്‍ധിക്കും.

Most Read Articles

Malayalam
English summary
Selected Cities Mahindra Thar Waiting Period Crosses 1 Year, All Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X