സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

കൊവിഡ് രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ നിരവധി വാഹന നിര്‍മ്മാതാക്കള്‍ രാജ്യത്തിനും ആളുകള്‍ക്കും സഹായഹസ്തവുമായി രംഗത്തെത്തുകയും ചെയ്തു.

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സഹായഹസ്തവുമായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമായ യൂബര്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അംഗീകൃത കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കുന്നതിനായി പോകുന്നവര്‍ക്ക് സൗജന്യ യാത്രാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

നേരത്തെ ഇത്തരത്തിലൊരു സൗജന്യ യാത്ര പ്രഖ്യാപനവുമായി റാപ്പിഡോയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യൂബറും എത്തുന്നത്.

MOST READ: തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

രാജ്യത്തുടനീളമുള്ള റൈഡറുകള്‍ ഇതിനകം 60,000-ത്തിലധികം സൗജന്യ റൈഡുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് യൂബര്‍ പ്രഖ്യാപിച്ചു. ഈ സൗജന്യ റൈഡുകളില്‍ 86 ശതമാനവും ഡല്‍ഹിയില്‍ നിന്നാണെന്നും കമ്പനി പറയുന്നു.

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

നിരാലംബരായ വയോജനങ്ങളെ സേവിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന പ്രമുഖ ദേശീയ NGO ഹെല്‍പ്പ്ഏജ് ഇന്ത്യയുമായുള്ള പങ്കാളിത്തവും യൂബര്‍ പ്രഖ്യാപിച്ചു.

MOST READ: ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

ഈ പങ്കാളിത്തത്തിലൂടെ, 19 നഗരങ്ങളിലെ ഏറ്റവും അടുത്തുള്ള പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്കും പുറത്തേക്കും ദുര്‍ബലരും പിന്നാക്കം നില്‍ക്കുന്നവരുമായ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് യൂബര്‍ വരും മാസങ്ങളില്‍ 25,000 സൗജന്യ റൈഡുകള്‍ നല്‍കും.

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, ഭോപ്പാല്‍, ചണ്ഡിഗഡ്, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, ലഖ്നൗ, ഭുവനേശ്വര്‍, ഡെറാഡൂണ്‍, ജയ്പൂര്‍, വിജയവാഡ, വിശാഖപട്ടണം, മംഗലാപുരം, ഇന്‍ഡോര്‍, ജോധ്പൂര്‍ എന്നിവടങ്ങളിലാകും സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്യുക.

MOST READ: ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം (MoHFW), സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക എന്‍ജിഒകള്‍ എന്നിവയ്ക്ക് 10 കോടി രൂപയുടെ സൗജന്യ സവാരി ഇന്ത്യയുടെ വാക്‌സിനേഷന്‍ ഡ്രൈവില്‍ നല്‍കാമെന്ന് പ്രതിജ്ഞയെടുത്താണ് മാര്‍ച്ച് 3-ന് ഉബര്‍ ആദ്യമായി സൗജന്യ റൈഡുകള്‍ ആരംഭിച്ചത്.

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

പിന്നാക്കം നില്‍ക്കുന്ന ആളുകളുടെ രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ, മെഡിക്കല്‍, മറ്റ് ഗുരുതരമായ പരിചരണ ആവശ്യങ്ങള്‍ എന്നിവയ്ക്കായി സുരക്ഷിതമായ ഗതാഗതം ലഭ്യമാക്കുന്നതിനായി 2020 ഒക്ടോബറിലാണ് യൂബര്‍ ആദ്യമായി ഹെല്‍പ്പ്ഏജ് ഇന്ത്യയുമായി പങ്കാളിത്തം വഹിച്ചത്.

MOST READ: പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

''സുരക്ഷ ബോധമുള്ള ഇന്ത്യക്കാര്‍ ഇതിനകം 60,000 സൗജന്യ റൈഡുകള്‍ ഉപയോഗപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തുഷരാണ്. മാത്രമല്ല അവ പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് യൂബര്‍ ഇന്ത്യ, ദക്ഷിണേഷ്യന്‍ പ്രസിഡന്റ് പ്രഭീത് സിംഗ് പറഞ്ഞു.

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

കൊവിഡിന്റെ ഏറ്റവും പുതിയ തരംഗത്തെ കൂട്ടായി പ്രതിരോധിക്കാന്‍ നമുക്കെല്ലാവര്‍ക്കും മികച്ച അവസരമുണ്ട്. ഭിന്നശേഷിക്കാരും, ദുര്‍ബലരും, പ്രായമായവരും, പ്രതിരോധ കുത്തിവയ്പ്പ് നല്‍ക്കുന്നതിന്, ഹെല്‍പ്പ് ഏജ് ഇന്ത്യയുമായി വീണ്ടും പങ്കാളിയാക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഹായഹസ്തവുമായി യൂബര്‍; കൊവിഡ് വാക്സിനേഷനുകള്‍ക്കായി സൗജന്യ സവാരി

യൂബറുമായുള്ള ഈ പങ്കാളിത്തം ഞങ്ങളുടെ പിന്തുണ ഏറ്റവും ആവശ്യമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ സഹായിക്കുമെന്ന് ഹെല്‍പ്പ്ഏജ് വക്താവ് അറിയിച്ചു. സവാരി ബുക്ക് ചെയ്യുന്നതിന് നഗരങ്ങളിലുടനീളം ലഭ്യമായ ടോള്‍ ഫ്രീ നാഷണല്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1800-180-1253 വഴി ഞങ്ങളെ സമീപിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Uber Announced 25,000 More Free Rides For Covid Vaccination, Find Here More Details. Read in Malayalam.
Story first published: Friday, April 23, 2021, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X