എക്സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് ഹീറോ; വില 1.08 ലക്ഷം രൂപ
എക്‌സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഹീറോ. 1.08 ലക്ഷം രൂപയാണ് ഈ പ്രത്യേക പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ ഇത് വിലയേറിയതാണ്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഡ്രം ബ്രേക്ക് വേരിയന്റിന് 1.03 ലക്ഷം രൂപയും ഡിസ്‌ക് വേരിയന്റിന് 1.06 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

വിപണിയില്‍ 100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷന്‍ നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായിട്ടാണ് ഈ പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്. എക്സ്ട്രീം 160R 100 മില്യണ്‍ പതിപ്പ് ഉള്‍പ്പെടെ ആറ് പ്രത്യേക പതിപ്പ് മോഡലുകളും ഈ അവസരത്തില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ഈ പതിപ്പിനെ വേറിട്ട് നിര്‍ത്തുന്നതിനായി പ്രത്യേക, ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീം ബൈക്കിന് ലഭിക്കുന്നു. ഹെഡ്ലൈറ്റ് മാസ്‌ക്, ഇന്ധന ടാങ്ക്, മോട്ടോര്‍സൈക്കിളിന്റെ പിന്‍ പാനല്‍ എന്നിവയില്‍ റെഡ് / വൈറ്റ് ഡ്യുവല്‍-ടോണ്‍ പെയിന്റ് ഫിനിഷും ലഭിക്കുന്നു.

പ്രത്യേക പെയിന്റ് സ്‌കീമിന് പുറമെ, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ഹസാര്‍ഡ് സ്വിച്ച്, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച്, പൂര്‍ണ്ണ ഡിജിറ്റല്‍ കണ്‍സോള്‍, ഓട്ടോ സെയില്‍ പ്രവര്‍ത്തനം എന്നിവപോലുള്ള ഫീച്ചറുകളും മുന്നോട്ട് കൊണ്ടുപോകുന്നു.

അതേസമയം എഞ്ചിനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. 163 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത്. ഇത് 15 bhp പരമാവധി പവറും 14 Nm torque ഉം ഉത്പാദിപ്പിക്കുന്നത് തുടരും. ഗിയര്‍ബോക്‌സ് അഞ്ച് സ്പീഡ് യൂണിറ്റായി തുടരുന്നു.

ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 എന്നിവരാണ് വിപണിയിലെ എതിരാളികള്‍. പോയ വര്‍ഷം ജൂലൈ മാസത്തിലാണ് എക്‌സ്ട്രീം 160R-നെ ഹീറോ വിപണിയില്‍ അവതരിപ്പിക്കുന്നത്.
MOST READ: സൈക്കിൾ റാലി പോലൊരു കൈഗർ റാലി; ഒരുമിച്ച് 100 യൂണിറ്റ് ഡെലിവറി ചെയ്ത് റെനോ ഡീലർ

ജയ്പൂരിലെ സെന്റര്‍ ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ (CIT) ആതിഥേയത്വം വഹിച്ച ഹീറോ വേള്‍ഡ് 2020 പരിപാടിയിലാണ് ബൈക്ക് പുറത്തിറക്കിയത്. EICMA 2019-ല്‍ പ്രദര്‍ശിപ്പിച്ച ബോള്‍ഡ് 1.R കണ്‍സെപ്റ്റില്‍ നിന്നാണ് ഇത് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications








