ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു. 125 സിസി പതിപ്പിന് 3500 രൂപ വരെ ലാഭിക്കാൻ കഴിയുന്ന ആകർഷകമായ ആനുകൂല്യമാണ് ഇത്.

ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഹോർനെറ്റ് 2.0, X-ബ്ലേഡ്, ആക്‌ടിവ, ഡിയോ പോലുള്ള പല ഇരുചക്രവാഹനങ്ങളിലും ഹോണ്ട പ്രഖ്യാപിച്ച അതേ ഓഫറാണിതും. ഇത് അനുസരിച്ച് ഒരു പുതിയ ഹോണ്ട ഷൈൻ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 3500 രൂപ വരെ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇ‌എം‌ഐ ഇടപാടുകളിൽ മാത്രമേ ഇത് സാധുതയുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും ശ്രദ്ധിക്കേണ്ടതാണ്. ഓഫറിന് 2021 ജൂൺ 30 വരെയാണ് സാധുതയുള്ളത്.

MOST READ: ഇനി വൈകില്ല! ക്ലാസിക് ലെജന്‍ഡ്സ് യെസ്ഡിയുടെ അവതരണം ദീപാവലിയോടെ

ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലെ പ്രീമിയം ലുക്കിംഗ് ഓപ്ഷനുകളിലൊന്നാണ് ഹോണ്ട ഷൈൻ. ഒഴുകുന്ന രൂപകൽപ്പനയാണ് ഇതിന് ഉള്ളത്. മോട്ടോർസൈക്കിളിൽ സ്‌പോർട്‌നെസിന്റെ ഒരു സ്പർശം ചേർക്കാൻ ഹോണ്ടയെ ഗ്രാഫിക്സും സഹായിക്കുന്നു.

ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

സൈഡ് ബോഡി പാനലുകൾ, എക്‌സ്‌ഹോസ്റ്റ് ഹീറ്റ് ഷീൽഡ്, ഹെഡ്‌ലാമ്പ് വൈസർ തുടങ്ങിയ ഭാഗങ്ങളിൽ ക്രോമിന്റെ ഉപയോഗം മൊത്തത്തിലുള്ള വിഷ്വൽ അപ്പീൽ വർധിപ്പിക്കുന്നുമുണ്ട്. വലുതും സൗകര്യപ്രദവുമായ ഇരിപ്പിടവും ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഷൈനിന്റെ പ്രത്യേകതയാണ്.

MOST READ: ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട ഷൈനിന്റെ ഹൃദയം. ഇത് 7500 rpm-ൽ പരമാവധി 10.74 bhp കരുത്തും 6000 rpm-ൽ 11 Nm torque ഉം ഉത്പാദിപ്പിക്കാൻ എയർ-കൂൾഡ് യൂണിറ്റ് പ്രാപ്‌തമാണ്. 5 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ബൈക്കിന്റെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകൾ എന്നിവ ഷൈനിൽ ഉൾക്കൊള്ളുന്നു.

MOST READ: കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിൽ ഹോണ്ട ഷൈൻ ലഭ്യമാണ്. ആദ്യത്തേതിന്റെ വില 71,550 രൂപയാണ്. രണ്ടാമത്തേതിന് 76,346 രൂപയാണ് എക്സ്ഷോറൂം വില. രണ്ട് മോഡലുകളും ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

ഷൈൻ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

സുരക്ഷയ്ക്കായി ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. മുന്‍വശത്ത് 240 mm ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കുന്നു. 2006-ല്‍ പുറത്തിറങ്ങിയതിനുശേഷം ഷൈനിന്റെ 90 ലക്ഷം യൂണിറ്റുകളാണ് ഹോണ്ട വിറ്റഴിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda Announced Cashback Offer For Shine 125 Model. Read in Malayalam
Story first published: Sunday, June 6, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X