ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

ആരും നോക്കി നിന്നുപോകുന്ന രൂപമാണ് ആധുനിക റെട്രോ മോട്ടോർസൈക്കിളായ Z900RS മോഡലിനുള്ളത്. അതിലേക്ക് മേമ്പൊടി എന്നപോലെ പുതിയൊരു കളർ ഓപ്ഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

ശരിക്കും Z900 സ്ട്രീറ്റ്ബൈക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് Z900RS പതിപ്പിനെ കവസാക്കി നിർമിച്ചിരിക്കുന്നത്. 2022 മോഡൽ ഇയറിലേക്ക് പരിഷ്ക്കരിച്ചപ്പോൾ കാഴ്ച്ചയിൽ ഒരു പുതുമ കൊണ്ടുവരണെമെന്ന കമ്പനിയുടെ വാശിയാണ് ബൈക്കിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ പുതിയ നിറം.

ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

ഈ പുതിയ കളർ ഓപ്ഷൻ കാൻഡി ടോൺ ബ്ലൂ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. ഇത് 1975 Z1-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായാണ് കവസാക്കിയുടെ വാദം. ബോഡി വർക്കിൽ ഈ രസകരമായ നീല പെയിന്റ് സ്കീമും മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള രൂപം വർധിപ്പിക്കുന്ന ഗോൾഡൻ ആക്സന്റുമാണ് പ്രധാന ഹൈലൈറ്റ്.

MOST READ: കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

പെർഫോമൻസിന്റെ കാര്യത്തിൽ മുൻഗാമിക്ക് സമാനമാണ് 2022 കവസാക്കി Z900RS. എല്ലാ ഘടകങ്ങളും അതേപടി നിലനിർത്താൻ ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. 948 സിസി ലിക്വിഡ്-കൂൾഡ്, 16-വാൽവ്, DOHC, ഇൻലൈൻ-ഫോർ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്.

ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

ഇത് പരമാവധി 108 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് ഒരു റെട്രോ രൂപം വഹിക്കുന്നുണ്ടെങ്കിലും Z900R സ്വിച്ച് ചെയ്യാവുന്ന എബി‌എസും ട്രാക്ഷൻ കൺട്രോളും മൂന്ന് റൈഡിംഗ് മോഡുകളും അവതരിപ്പിക്കുന്നുണ്ട്.

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

അതായത് തീർത്തും ആധുനികമായ ഭാവമാണ് ഈ സൂപ്പർ മോട്ടോർസൈക്കിളിനുള്ളതെന്ന് സാരം. ഈ സംവിധാനങ്ങളെല്ലാം ‘ഓഫ്' ചെയ്യാനുള്ള ക്രമീകരണവും ഉൾപ്പെടുന്നു. ഇൻസ്ട്രുമെന്റ് കൺസോൾ ഇരട്ട പോഡ് രൂപകൽപ്പനയാണ് പിന്തുടരുന്നത്.

ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

പക്ഷേ നടുവിലായി ഒരു ഡിജിറ്റൽ ഡിസ്പ്ലേ ഉപയോഗിച്ച് റൈഡറിന് ധാരാളം വിവരങ്ങളും കവസാക്കി നൽകുന്നുണ്ട്. 2022 Z900RS ഇതിനകം യുഎസ് വിപണിയിൽ വിൽപ്പന ആരംഭിച്ചതായാണ് റിപ്പോർട്ട്.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650 മുതല്‍ നിഞ്ച 300 വരെ; 6 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍

ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

ഇന്ത്യൻ വിപണിയിൽ Z900RS ലഭിക്കുമായിരുന്നെങ്കിലും വിൽപ്പന മോശമായതിനാൽ ഇത് നിർത്തലാക്കുകയായിരുന്നു. എന്നാൽ ജാപ്പനീസ് കമ്പനി സ്റ്റാൻഡേർഡ് പതിപ്പായ Z900 മോഡലിന്റെ വിൽപ്പന ഇപ്പോഴും തുടരുകയാണ്.

ആരും നോക്കി നിന്നുപോകും! 2022 മോഡൽ Z900RS പുറത്തിറക്കി കവസാക്കി

അതേസമയം ഒരു വർഷമായി വിപണിയിൽ നിന്നും വിട്ടുനിന്ന നിഞ്ച 300 ബിഎസ്-VI പതിപ്പിലേക്ക് നവീകരിച്ച് ഇന്ത്യയിൽ എത്തിയത് കവസാക്കിക്ക് മൈലേജാകും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലിനായുള്ള ഡെലിവറികളും കമ്പനി അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Introduced New Candy Tone Blue Colour Option For The 2022 Z900RS. Read in Malayalam
Story first published: Thursday, June 3, 2021, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X