ഹോര്‍നെറ്റ് 2.0 മോഡലിനായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

പോയ വര്‍ഷം അവസാനത്തോടെയാണ് ഹോര്‍നെറ്റ് 2.0 മോഡലിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.26 ലക്ഷം രൂപയായിരുന്നു അവതരിപ്പിച്ചപ്പോള്‍ മോഡലിന്റെ എക്‌സ്‌ഷോറും വില.

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

അടുത്തിടെ മോഡലിന് റെപ്‌സോള്‍ പതിപ്പ് കമ്പനി സമ്മാനിച്ചിരുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് കമ്പനി വരുത്തിയിരിക്കുന്നത്. 1.28 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

വില വര്‍ധനവിന്റെ ഭാഗമായി ഇപ്പോഴിതാ ഇരുപതിപ്പുകള്‍ വില വര്‍ധനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട. നേരത്തെ തന്നെ ശ്രേണിയിലെ ഏതാനും മോഡലുകള്‍ക്ക് കമ്പനി വില വര്‍ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു.

MOST READ: മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

1,268 രൂപയുടെ വര്‍ധനവാണ് മോഡലുകളില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ഹോര്‍നെറ്റ് 2.0-യുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 1.28 ലക്ഷം രൂപയും റെപ്‌സോള്‍ പതിപ്പിന് 1.30 ലക്ഷം രൂപയുമായി എകസ്‌ഷോറും വില ഉയര്‍ന്നു.

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

പഴയ മോഡലില്‍ നിന്നും അടിമുടി മാറ്റത്തോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. ആഗോള വിപണിയിലെ ഹോണ്ടയുടെ CBF 190 R മോഡലിനെ അടിസ്ഥാനമാക്കിയാണ് ഹോര്‍നെറ്റ് 2.0 -യുടെ രൂപകല്‍പ്പന.

MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കായി എത്തിയിട്ടുള്ള ഹോര്‍നെറ്റ് 2.0 നാല് നിറങ്ങളിലാണ് നിരത്തുകളിലെത്തുന്നത്. പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

പുതിയ ഹോണ്ട ഹോര്‍നെറ്റ് 2.0, സെഗ്മെന്റിലെ തന്നെ ചില ഫസ്റ്റ് സവിശേഷതകളും ഉപകരണങ്ങളുമായാണ് എത്തുന്നത്. സിംഗിള്‍ ക്രാഡില്‍ ഫ്രെയിമില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായാണ് ഹോര്‍നെറ്റ് 2.0 എത്തിയിരിക്കുന്നത്.

MOST READ: പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

യുവാക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ബൈക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, അലോയി വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

പുതിയ ഹോണ്ട ഹോര്‍നെറ്റ് 2.0 ഫോര്‍വേഡ്-ലീനിംഗ് റൈഡിംഗ് പൊസിഷനും എയറോഡൈനാമിക് ഡിസൈന്‍ ഭാഷയും ഉള്‍ക്കൊള്ളുന്നു. 200 സിസി ശ്രേണിയിലാണ് ബൈക്ക് എത്തിയിരിക്കുന്നതെങ്കിലും 184 സിസി എഞ്ചിനാണ് ബൈക്കിന് കരുത്ത്.

MOST READ: ജുപ്പിറ്ററിന്റെ പുതിയ ഷീറ്റ് മെറ്റൽ വീൽ വേരിയന്റ് വിപണിയിൽ; വില 63,497 രൂപ

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

ഈ എഞ്ചിന്‍ 17 bhp കരുത്തും 16.1 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്സ്. 11.25 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

മുന്നില്‍ നല്‍കിയിരിക്കുന്ന പ്രീമിയം ഗോള്‍ഡ് ഫിനീഷിലുള്ള യുഎസ്ഡി ഫോര്‍ക്ക് വാഹനത്തിന് മികച്ച യാത്ര സുഖം വാഗ്ദാനം ചെയ്യുന്നു. പിന്നില്‍ മോണോ ഷോക്കാണ് സസ്പെന്‍ഷന്‍ ഒരുക്കുന്നത്.

ഹോര്‍നെറ്റ് 2.0-ക്കായി 1,268 അധികം മുടക്കണം; വില വര്‍ധനവുമായി ഹോണ്ട

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം സിംഗിള്‍ ചാനല്‍ എബിഎസും ബൈക്കിന് സുരക്ഷയൊരുക്കും. ടിവിഎസ് അപ്പാച്ചെ RTR 200 4V, ബജാജ് പള്‍സര്‍ NS200, ഹീറോ എക്‌സ്പള്‍സ് 200, ഒരു പരിധിവരെ കെടിഎം 200 ഡ്യൂക്ക് എന്നിവയുമായി വിപണിയില്‍ മത്സരിക്കും.

Most Read Articles

Malayalam
English summary
Honda Increased Prices Hornet 2.0 In India. Read in Malayalam.
Story first published: Tuesday, January 12, 2021, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X