നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

പോയ വര്‍ഷം അവസാനത്തോടെയാണ് 2021 നിഞ്ച 250 നിര്‍മ്മാതാക്കളായ കവസാക്കി ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ മോഡലിനെ ഇന്തോനേഷ്യന്‍ വിപണിയിലും കമ്പനി അവതരിപ്പിച്ചു.

നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

പാഷന്‍ റെഡ്, മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ കവസാക്കി നിഞ്ച 250-യുടെ Rp 64,200,000 ( ഏകദേശം 3.32 ലക്ഷം രൂപ) വില്‍പ്പനയ്ക്ക് എത്തുന്നത്.

നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

2021 മോഡലിലെ സവിശേഷത പട്ടികയില്‍ ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസ്‌കുലര്‍ ഡിസൈന്‍, ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകള്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സാഡില്‍ എന്നിവ ഉള്‍പ്പെടുന്നു.

MOST READ: കൊവിഡ് വാക്‌സിന്‍ ഡെലിവറിക്ക് റഫ്രിജറേഷനോടുകൂടിയ ഇലക്ട്രിക് ത്രീ വീലറുമായി ഒമേഗ സെയ്കി

നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

മോട്ടോര്‍ സൈക്കിളിലെ സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന റിയര്‍ മോണോ ഷോക്കും ഉള്‍പ്പെടുന്നു.

നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്‍വശത്ത് 310 mm പെറ്റല്‍-ടൈപ്പ് ഡിസ്‌കും പിന്നില്‍ 220 mm പെറ്റല്‍-ടൈപ്പ് റോട്ടറും ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി എബിഎസും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

മെക്കാനിക്കല്‍ സവിശേഷതകളില്‍ 249 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉള്‍പ്പെടുന്നു. ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോര്‍ 12,500 rpm-ല്‍ 38.2 bhp കരുത്തും 10,000 rpm-ല്‍ 23.5 Nm torque ഉം ആണ് നിര്‍മ്മിക്കുന്നത്.

നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

ഗിയര്‍ബോക്‌സ് ഒരു സ്ലിപ്പറില്‍ നിന്നും അസിസ്റ്റ് ക്ലച്ച് സംവിധാനത്തില്‍ നിന്നും പ്രയോജനപ്പെടുത്തുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ 2021 നിഞ്ച ZX-10R ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

MOST READ: മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

2021 കവസാക്കി നിഞ്ച ZX-10R ഇതിനോടകം തന്നെ ആഗോളതലത്തില്‍ അനാച്ഛാദനം ചെയ്തു, ഇത് ബ്രാന്‍ഡിന്റെ മുന്‍നിര സൂപ്പര്‍സ്പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ ഓഫറിന്റെ ഏറ്റവും പുതിയ ആവര്‍ത്തനമാണ്. മാര്‍ച്ച് മാസത്തോടെ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലും എത്തും.

നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

പവര്‍ട്രെയിനിന്റെ കാര്യത്തില്‍, 2021 കവസാക്കി നിഞ്ച ZX-10R അപ്ഡേറ്റുചെയ്ത 998 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനുമായിട്ടാണ് വരുന്നത്.

MOST READ: വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

നിഞ്ച 250 ഇന്തോനേഷ്യന്‍ വിപണിയിലും അവതരിപ്പിച്ച് കവസാക്കി

ഈ എഞ്ചിന്‍ 13,200 rpm-ല്‍ 200 bhp കരുത്തും 11,400 rpm-ല്‍ 114 Nm torque ഉം ആണ് ഉല്‍പാദിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡായി ക്വിക്ക്-ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Introduced Ninja 250 In Indonesia, Read More Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X