Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്പ്പന 1,000 യൂണിറ്റുകള് പിന്നിട്ടു; പ്രതിമാസ വില്പ്പനയിലും വര്ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന് ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന് ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 8 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല് കര്ഷകര് കടുത്ത ദുരിതത്തില്; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കേരളത്തിൽ പുതിയ നാല് ഡീലർഷിപ്പുകൾ കൂടി ആരംഭിച്ച് കൊമാകി ഇലക്‌ട്രിക്
നാല് പുതിയ ഡീലർഷിപ്പുകളുമായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിച്ച് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ കൊമാകി.

കൊല്ലം ബീച്ച് സൈഡിലാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പൂർത്തിയാക്കിയത്. 1,800-2,400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വിശാലമായ ഷോറൂമുകളിൽ നിന്ന് കൊമാകി തങ്ങളുടെ ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങൾ വിൽക്കും.

പ്രദർശിപ്പിക്കുന്ന ഓരോ ഇലക്ട്രിക് വാഹനങ്ങളും കാണുന്നതിന് ഉപഭോക്താക്കൾക്ക് വിശാലമായ വിസ്തൃതി നൽകുന്നു. കൊമാകി നിരയിൽ കൊമാകി TN95, SE, M5 എന്നീ മോഡലുകളാണ് അണിനിരക്കുന്നത്. കൂടാതെ അടുത്തിടെ അവതരിപ്പിച്ച XGT CAT 2.0. ഉം ഉൾപ്പെടുന്നു.
MOST READ: ബെന്റേഗ എസ്‌യുവിയുടെ നവീകരിച്ച പതിപ്പിനെ പുറത്തിറക്കി ബെന്റ്‌ലി; വില 4.10 കോടി രൂപ

കൊമാകി അടുത്തിടെയാണ് ഈ പുതിയ ഇലക്ട്രിക് വാണിജ്യ വാഹനമായ XGT CAT 2.0 അവതരിപ്പിച്ചത്. ജെൽ അധിഷ്ഠിത ബാറ്ററി ടെക്കുള്ള മോഡൽരണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേതിന് 75,000 രൂപ വിലയാണുള്ളത്.

ലി-അയൺ പതിപ്പിന് 10,000 രൂപ അധികം മുടക്കേണ്ടി വരും. അതായത് 85,000 രൂപ. 300-350 കിലോഗ്രാം പേലോഡ് ശേഷിയും സിംഗിൾ ചാർജിൽ 125 കിലോമീറ്റർ ശ്രേണിയുമാണിതിനുള്ളത്.

ഇന്ത്യയിൽ TN95, SE സ്കൂട്ടർ, M5 മോട്ടോർസൈക്കിൾ എന്നിവയും കോമാകി വിൽക്കുന്നു. TN95, SE എന്നിവയുടെ വില യഥാക്രമം 98,000 രൂപയും 96,000 രൂപയുമാണ്. M5 ഇലക്ട്രിക് മോട്ടോർസൈക്കിളിന് 99,000 രൂപയാണ് വില.

ഗാർനെറ്റ് റെഡ്, ഡീപ് ബ്ലൂ, മെറ്റാലിക് ഗോൾഡ്, ജെറ്റ് ബ്ലാക്ക് എന്നിവയുടെ കളർ ഓപ്ഷനുകളിൽ അവതരിപ്പിച്ചിരിക്കുന്ന TN95 ഇലക്ട്രിക് സ്‌കൂട്ടറിന് 3,000 BLDC മോട്ടോറുള്ള ലിഥിയം അയൺ ബാറ്ററിയാണ് ഹൃദയം.

പൂർണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ലാമ്പുകൾ, യുഎസ്ബി മൊബൈൽ ചാർജർ, ആന്റി തെഫ്റ്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന ഇത് 100-140 കിലോമീറ്റർ പരിധി മുഴുവൻ ചാർജിൽ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ വാഗ്ദാനം ചെയ്യുന്നു.

സോളിഡ് ബ്ലൂ, മെറ്റാലിക് ഗോൾഡ്, ജെറ്റ് ബ്ലാക്ക്, ഗാർനെറ്റ് റെഡ് എന്നീ നാല് നിറങ്ങളിലാണ് കൊമാകി SE സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. സിംഗിൾ ചാർജിൽ 100-120 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്ന ഇത് ഫുൾ കളർ ഡിസ്‌പ്ലേ, സെൽഫ് ഡയഗ്നോസിസ് സ്വിച്ച്, പാർക്കിംഗ്, റിവേഴ്‌സ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം നൽകുന്നു.

M5 മോട്ടോർസൈക്കിൾ കമ്പനിയുടെ ആദ്യത്തെ ഹൈ-സ്പീഡ് ഇലക്ട്രിക് ബൈക്കാണ്. വേർപെടുത്താവുന്ന ലിഥിയം അയൺ ബാറ്ററിയും ഇതിന്റെ പ്രത്യേകതയാണ്. സിംഗിൾ ചാർജിൽ 100-120 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണിയാണ് M5 അവകാശപ്പെടുന്നത്. സിൽവർ, ഗോൾഡ് എന്നിവയുടെ കളർ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.