Just In
- 36 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയിലേക്ക് ചുവടുവെക്കാൻ ഓല തയാർ; ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഓല. 2020 പകുതിയോടെ നെതർലാൻഡ് ആസ്ഥാനമായുള്ള എറ്റെർഗോ ബിവി കമ്പനിയെ ഏറ്റെടുത്തിതിന്റെ ഭാഗമാണ് ഈ പുതിയ തീരുമാനം.

അധികം വൈകൈതെ തന്നെ ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാനാണ് ഓലയുടെ തീരുമാനം. വിപണിയിൽ എത്തുന്നതിന് മുന്നോടിയായി പുതിയ ഇലക്ട്രിക് സ്കൂട്ടർ രാജ്യത്ത് ആദ്യമായി പരീക്ഷണയോത്തിന് വിധേയമാക്കിയിരിക്കുകയാണ് കമ്പനി.

ഓട്ടോകാർ ഇന്ത്യ വെളിപ്പെടുത്തിയ സ്പൈ ചിത്രങ്ങൾ ഓല ഇലക്ട്രിക് സ്കൂട്ടറിനെ രൂപഘടനയെ കുറിച്ച് സൂചന നൽകുന്നു. ശരിക്കും ഇത് എറ്റെർഗോ ആപ്‌സ്‌കൂട്ടർ പോലെയാണ് തോന്നുന്നത്. അതേ ഹെഡ്‌ലാമ്പ് സജ്ജീകരിച്ച മോഡലിന് മുൻവശത്തുള്ള സവിശേഷമായ സിംഗിൾ-സൈഡ് ടെലിസ്‌കോപ്പിക് ഫോർക്കുകൾ പോലും സ്പൈ ചിത്രങ്ങളിലൂടെ കാണാൻ സാധിക്കും.
MOST READ: ഫോറസ്റ്റ് ഗ്രീൻ നിറവുമായി റോയൽ എൻഫീൽഡ് ബുള്ളറ്റ് 350; വില 1.33 ലക്ഷം രൂപ

അന്താരാഷ്ട്ര വിപണികളിലുള്ള എറ്റെർഗോ ആപ്‌സ്‌കൂട്ടർ നിരവധി സവിശേഷതകളോടെ മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കുന്ന ഇലക്ട്രിക് പവർട്രെയിനിനൊപ്പം പൂർണ ചാർജിൽ പരമാവധി 240 കിലോമീറ്റർ ശ്രേണിയാണ് വാഗ്‌ദാനം ചെയ്യുന്നത്.

എന്നിരുന്നാലും, ഓല ഇലക്ട്രിക് എറ്റെർഗോ ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് കുറച്ച് മാറ്റങ്ങളും അപ്‌ഡേറ്റുകളും ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യൻ സവാരി സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യമാകും.
MOST READ: കൗണ്ട്‌ഡൗണുമായി ശൂന്യമായ റോഡ്; ആകാംശയുയർത്തി പുതിയ ഹസ്ഖ്‌വര്‍ണ ടീസർ

കമ്പനിക്ക് അല്പം വ്യത്യസ്തമായ പാർട്‌സുകളും ഉപയോഗിക്കാൻ സാധിക്കും. ഇത് ഇലക്ട്രിക് സ്കൂട്ടറിനെ അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ താങ്ങാവുന്ന വില നിർണയിക്കാൻ സഹായിക്കും.

വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വിശദാംശങ്ങൾ ഓല ഇലക്ട്രിക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും 1.15 കിലോവാട്ട് ശേഷിയുള്ള മൂന്ന് ലിഥിയം അയൺ ബാറ്ററി മൊഡ്യൂളുകളാകും കരുത്തേകുക എന്നാണ് സൂചന.
MOST READ: 2021 ഹയാബൂസയുടെ ആദ്യ ടീസർ വീഡിയോ പങ്കുവെച്ച് സുസുക്കി

യുണീക്കായി രൂപകൽപ്പന ചെയ്ത ഓരോ മൊഡ്യൂളുകളും ഒരൊറ്റ ചാർജിൽ 80 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യും.ഇലക്ട്രിക് സ്കൂട്ടർ 3.9 സെക്കൻഡിനുള്ളിൽ 0-45 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും അവകാശപ്പെടുന്നു.

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, 50 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്‌പേസ്, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങി നിരവധി സവിശേഷതകളും എറ്റെർഗോ ആപ്‌സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ ഓലയും മുമ്പോട്ടുകൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.