കൗണ്ട്‌ഡൗണുമായി ശൂന്യമായ റോഡ്; ആകാംശയുയർത്തി പുതിയ ഹസ്ഖ്‌വര്‍ണ ടീസർ
ഹസ്ഖ്‌വര്‍ണ അതിന്റെ വെബ്‌സൈറ്റിൽ ശൂന്യമായ റോഡും ഫെബ്രുവരി 3 ലേക്ക് നയിക്കുന്ന കൗണ്ട്‌ഡൗണുമായി ഒരു ബാനർ ഇട്ടിരിക്കുകയാണ്.

ഇത് പരിചിതമാണെന്ന് തോന്നുന്നോ? ജനുവരി 26 -ന് 1290 സൂപ്പർ അഡ്വഞ്ചർ S വെളിപ്പെടുത്തുന്നതിനുമുമ്പ് കെടിഎം സമാനമായ ഒരു ടീസർ പുറത്തിറക്കിയിരുന്നു. അപ്പോൾ, സ്വീഡിഷ് നിർമ്മാതാക്കൾ എന്താണ് ഉദ്ദേശിക്കുന്നത്?

ചിത്രത്തിന്റെ നഗര പശ്ചാത്തലത്തിൽ നോക്കുമ്പോൾ, 125 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയുള്ള ചെറിയ ഹസ്‌ഖി മോഡലുകളായിരിക്കുമെന്ന് ഊഹിക്കാം.

പൂനെയിൽ പതിയ ബൈക്ക് പരീക്ഷണയോട്ടം നടത്തിയിരുന്നതിനാൽ സ്വാർട്ട്‌പിലൻ 201 അല്ലെങ്കിൽ വിറ്റ്‌പിലൻ 201 ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എന്നിരുന്നാലും, കാര്യങ്ങൾ കൂടുതൽ രസകരമാക്കുന്നത് "റൈഡ് യുവർ ഓൺ റോഡ് " കൂടാതെ "ഗോ വെയർ ഫ്യൂ ഹാവ്" എന്നീ വരികളാണ്, അവയിൽ രണ്ടാമത്തേത് സാധാരണയായി ബ്രാൻഡിന്റെ എൻഡ്യൂറോ മോഡലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇതിനർത്ഥം നോർഡൻ 901 അതിന്റെ പ്രൊഡക്ഷൻ അവതാരത്തിൽ പ്രദർശിപ്പിക്കപ്പെടും എന്നതാവുമോ എന്നും ചിന്തിക്കേണ്ടതുണ്ട്.

ബൈക്കിന്റെ പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ചോർന്നിരുന്നു, കഴിഞ്ഞ മാസം കെടിഎം 890 അഡ്വഞ്ചർ അധിഷ്ഠിത ബൈക്കിന്റെ പരീക്ഷണയോട്ടവും കണ്ടെത്തിയിരുന്നു.

ടെസ്റ്റ് മോഡൽ അന്തിമ രൂപത്തിന് വളരെ അടുത്താണെന്ന് തോന്നുന്നു, മെറ്റൽ ബാഷ് പ്ലേറ്റ്, ഹെഡ്‌ലൈറ്റ്, വൈസർ എന്നിവ ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ഇത് പൂർത്തിയാക്കിയിരുന്നു.

സ്വാർട്ട്പിലൻ, വിറ്റ്പിലൻ 401 എന്നിവ സ്വീഡിഷ് നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ നാം കാത്തിരിക്കുമ്പോൾത്തന്നെ, യൂറോപ്യൻ വിപണി മറ്റൊരു പുതിയ മോട്ടോർസൈക്കിളിനായി ഒരുങ്ങുന്നു.

ഫെബ്രുവരി 3- ന് അനാച്ഛാദനം ചെയ്യുന്ന ഹസ്ഖ്‌വര്‍ണ മോഡൽ നോർഡൻ 901 ആയിരിക്കുമോ എന്ന് ഞങ്ങൾക്ക് ഇപ്പോഴും ഉറപ്പില്ലെങ്കിലും, ഇത് ഒരു രസകരമായ ലോഞ്ചായിരിക്കുമെന്ന് ഞങ്ങൾ തീർച്ചയായും കരുതുന്നു.


Click it and Unblock the Notifications








