Just In
- 32 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 55 min ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- Movies
മണിക്കുട്ടൻ എന്റെ മനസിൽ നിന്ന് പോകുന്നില്ലടെ, സായിക്ക് മുന്നിൽ മനസ് തുറന്ന് സൂര്യ
- News
ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത; യുപി ഗവര്‍ണറുടെ അനുമതി
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ശ്രേണിയിലും ചെറിയ വില വർധനവ്
ഇന്ത്യൻ വിപണിയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാണ കമ്പനികളെല്ലാം തങ്ങളുടെ ജനപ്രിയ വാഹനങ്ങളുടെ വില വർധിപ്പിക്കുകയാണ്. അതിന്റെ തുടർച്ചയായി റോയൽ എൻഫീൽഡും ബുള്ളറ്റ് 350 മോഡലിന്റെയും വില ഉയർത്തിയതായി അറിയിച്ചു.

ബുള്ളറ്റ് 350 സീരീസിന് ഇപ്പോൾ 1,27,284 രൂപയാണ് പ്രാരംഭ വില. അതായത് 300 രൂപയ്ക്കടുത്താണ് പുതുക്കിയ വില ഉയർന്നിരിക്കുന്നത്. ബുള്ളറ്റ് X 350 പതിപ്പിനായി 1,27,284 രൂപയും സ്റ്റാൻഡേർഡ് ബുള്ളറ്റിനായി 1,33,452 രൂപയുമാണ് മുടക്കേണ്ടത്. അതേസമയം ഇലക്‌ട്രിക് സ്റ്റാർട്ട് X 350 വേരിയന്റിനായി 1,42,895 രൂപയും മുടക്കേണ്ടി വരും.

വില വര്‍ധിപ്പിച്ചാലും ബ്രാന്‍ഡിന്റെ നിരയിലെ താങ്ങാവുന്ന മോഡല്‍ തന്നെയാണ് ബിഎസ് VI ബുള്ളറ്റ് 350. റോയൽ എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും പഴക്കം ചെന്ന മോഡലുകളിലൊന്നായ ബുള്ളറ്റ് 350 ഇന്നും മാന്യമായ വിൽപ്പനയാണ് ബ്രാൻഡിനായി നേടിയെടുക്കുന്നത്.
MOST READ: പരിഷ്കരിച്ച ഹിമാലയൻ ജനുവരി അവസാനത്തോടെ പുറത്തിറക്കാൻ റോയൽ എൻഫീൽഡ്

എങ്കിലും പിൽക്കാലങ്ങളേക്കാൾ കൂടുതൽ മോഡേണ് ബുള്ളറ്റ് ശ്രേണി എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ ബുള്ളറ്റ് 350 ബിഎസ്-VI രണ്ട് വകഭേദങ്ങളിലായി മൊത്തം ഏഴ് കളർ ഓപ്ഷനോടെയാണ് കമ്പനി അവതരിപ്പിക്കുന്നത്.

346 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് മോഡലിന്റെ ഹൃദയം. ഇത് 5,250 rpm-ല്‍ 19.1 bhp കരുത്തും 4000 rpm-ല്‍ 28 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
MOST READ: എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഹെഡ്‌ലാമ്പിന്റെ ഇരുവശത്തും ചെറിയ ഫോഗ്‌ലാമ്പുകള്‍, സിംഗിള്‍-പീസ് ട്യൂബുലാര്‍ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍-പീസ് സീറ്റ്, ക്രോം എക്സ്ഹോസ്റ്റ്, ക്ലാസിക് റിയര്‍വ്യൂ മിററുകള്‍ തുടങ്ങിയവ ബുള്ളറ്റിന്റെ റെട്രോ ശൈലി വിളിച്ചോതുന്ന ഘടകങ്ങളാണ്.

സസ്പെൻഷനായി 35 mm ടെലിസ്‌കോപ്പിക് ഫോർക്കുകൾ മുൻവശത്തും അഞ്ച് ഘട്ടമായി പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകൾ പിന്നിലും ഇടംപിടിച്ചിരിക്കുന്നു. 2 പിസ്റ്റൺ ബ്രേക്ക് കാലിപ്പർ ഉള്ള 280 mm ഫ്രണ്ട് ഡിസ്കും പിൻവശത്ത് 153 mm ഡ്രം ബ്രേക്കും ബ്രേക്കിംഗ് സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.
MOST READ: ഇലക്ട്രിക് സ്‌കൂട്ടറുകളുമായി മുംബൈയില്‍ ചുവടുറപ്പിച്ച് ഏഥര്‍; ഡെലിവറിയും ആരംഭിച്ചു

സിംഗിൾ ചാനൽ എബിഎസുള്ള ബുള്ളറ്റ് പതിപ്പും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. 195 കിലോഗ്രാം ഭാരമാണ് മോട്ടോർസൈക്കിളിനുള്ളത്. ബുള്ളറ്റിന് പുറമെ ക്ലാസിക് 350, മീറ്റിയോർ, 650 ട്വിൻ എന്നിവയുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കിയിട്ടുണ്ട്.

650 ട്വിൻ മോഡലുകൾക്ക് 3,000 രൂപ മുതൽ 3,400 രൂപ വരെയാണ് വില വർധിപ്പിച്ചത്. അതേസമയം മറുവശത്ത് ക്ലാസിക് 350 പതിപ്പിന് 1,873 രൂപ മുതൽ 2,045 രൂപയോളമാണ് കൂടിയത്. എങ്കിലും പ്രധാന എതിരാളികളായ ജാവ ക്ലാസിക്, ബെനലി ഇംപെരിയാലെ എന്നിവയേക്കാൾ വളരെ വിലകുറഞ്ഞതാണ് എന്നകാര്യം ശ്രദ്ധേയമാണ്.