ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യയിൽ പുറത്തിറക്കിയ മീറ്റിയോർ, ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവയുടെ തെരഞ്ഞെടുത്ത യൂണിറ്റുകളെ തിരിച്ചുവിളിച്ച് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്.

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

ഇഗ്നിഷൻ കോയിലിലെ തകരാറിനെത്തുടർന്നാണ് മോഡലുകളെ കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ തകരാർ തെറ്റായ പ്രവർത്തനത്തിനും ബൈക്കുകളുടെ പെർഫോമൻസ് കുറയ്ക്കാനും കാരണമാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

കൂടാതെ ചില അസാധാരണ സന്ദർഭങ്ങളിൽ ഇത് ഒരു ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിന് കാരണമാകുമെന്നും പത്രക്കുറിപ്പിലൂടെ റോയൽ എൻഫീൽഡ് പറയുന്നു. 236,966 യൂണിറ്റ് നിർദ്ദിഷ‌ട മോഡലുകളെ ഈ തിരിച്ചുവിളിക്കൽ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്.

MOST READ: ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

പതിവ് ആന്തരിക പരിശോധനയ്ക്കിടെയാണ് തകരാർ കണ്ടെത്തിയത്. 2020 ഡിസംബറിനും 2021 ഏപ്രിലിനുമിടയിൽ പാർ‌ട്സ് വിതരണക്കാരിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ ബാച്ചുകളെ ഈ പ്രശ്നം ബാധിക്കുന്നു.

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

ഇതുമൂലം മുകളിൽ പറഞ്ഞ കാലയളവിൽ നിർമിച്ച തെരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളെ ബാധിക്കുന്ന തരത്തിലാണ് തിരിച്ചുവിളിക്കൽ. തിരിച്ചുവിളിക്കപ്പെടുന്ന ബൈക്കുകൾ കമ്പനി പരിശോധിക്കുകയും ആവശ്യമെങ്കിൽ വികലമായ ഭാഗം മാറ്റിസ്ഥാപിക്കുകയും ചെയ്യും.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650 മുതല്‍ നിഞ്ച 300 വരെ; 6 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

തിരിച്ചുവിളിച്ച മൊത്തം മോട്ടോർസൈക്കിളുകളുടെ 10 ശതമാനത്തിൽ താഴെയാണ് ഭാഗം മാറ്റിസ്ഥാപിക്കേണ്ടതെന്ന് റോയൽ എൻഫീൽഡ് കണക്കാക്കുന്നു. ഇതിനായി ഉപഭോക്താക്കളിൽ നിന്ന് അധിക ചെലവ് ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യയെ കൂടാതെ തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ വിൽക്കുന്ന മെറ്റിയർ, ക്ലാസിക്, ബുള്ളറ്റ് മോഡൽ മോട്ടോർസൈക്കിളുകളെയും ഈ തിരിച്ചുവിളിക്കൽ ബാധിക്കും.

MOST READ: ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

ക്ലാസിക്കും ബുള്ളറ്റും ഒരേ പഴയ തലമുറ പ്ലാറ്റ്ഫോമും 350 സിസി എഞ്ചിനും പങ്കിടുമ്പോൾ മീറ്റിയോർ 350 പുതുതലമുറ വാസ്തുവിദ്യയെയും എഞ്ചിനെയും അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവയ്ക്ക് 346 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 19.2 bhp കരുത്തിൽ 28 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

അതേസമയം റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും പുതിയ ക്രൂയിസറിന് 349 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ലോംഗ്-സ്ട്രോക്ക് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 20.2 bhp പവറും 27 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

Most Read Articles

Malayalam
English summary
Royal Enfield Recalled Select Units Of The Meteor, Classic And Bullet In India. Read in Malayalam
Story first published: Wednesday, May 19, 2021, 18:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X