ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലെ വില്ലീസ് ജീപ്പ് എക്കാലത്തെയും മികച്ച വാഹനങ്ങളിൽ ഒന്നാണ്. യുദ്ധത്തിനുശേഷം, വാഹനം ഒരു കളക്ടേർസ് ഐറ്റമായി മാറി, വാഹനത്തിന്റെ പുനരുധരിച്ച ഉദാഹരണങ്ങൾ ലോകമെമ്പാടുമുള്ള നിരവധി പെട്രോൾ ഹെഡുകളുടെ ഗാരേജുകളിൽ ഇപ്പോഴുമുണ്ട്.

ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

യു‌എസ് ആസ്ഥാനമായുള്ള RM സോതെബി യഥാർത്ഥ വില്ലിസ് ജീപ്പ് രൂപകൽപ്പനയിൽ വളരെ മനോഹരമായ ഒരു കുട്ടി കാർ പാക്കേജ് വാഗ്ദാനം ചെയ്യുന്നു.

ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

ഈ യു‌എസ് ആർ‌മി ജീപ്പ് കളിപ്പാട്ട കാർ‌ യു‌എസിലെ മെയിനിലെ സാൻ‌ഫോർഡിലെ ഈസ്റ്റ് കോസ്റ്റ് മിനി ക്ലാസിക്സ് നിർമ്മിച്ചതാണ്, നിലവിൽ ഇത്‌ ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

MOST READ: മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

ഇതൊരു ലളിതമായ കളിപ്പാട്ടമല്ല, മറിച്ച് ശരിയായ മിനിയേച്ചർ റെപ്ലിക്കയാണ്, വെൽ‌ഡെഡ് ട്യൂബ് ഫ്രെയിമിൽ പൂർണ്ണമായി സ്റ്റീൽ ബോഡിയും ഉപയോഗിച്ചാണ് വാഹനം പൂർത്തിയാക്കിയിരിക്കുന്നത്. 1941-1945 മിലിട്ടറി MB/GPW -വിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രൂപകൽപ്പന, അത് മനോഹരമായി കാണപ്പെടുന്നു.

ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

13 bhp ഹോണ്ട എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്, ഇതിന് ഇലക്ട്രിക് സ്റ്റാർട്ട്, റിവേർസ് സംവിധാനമുള്ള ഒരു ഹൈഡ്രോസ്റ്റാറ്റിക് ഡ്രൈവ് എന്നിവ ലഭിക്കും.

MOST READ: റോയൽ എൻഫീൽഡിന്റെ കളികൾ ഇനി സിംഗപ്പൂരിലും; രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിച്ച് ഇന്ത്യൻ

ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

റാക്ക് ആൻഡ് പിനിയൻ സ്റ്റിയറിംഗ്, എല്ലാ വീലുകളിലും വർക്കിംഗ് സസ്‌പെൻഷൻ, അലുമിനിയം ഡിഫറൻഷ്യലുള്ള ഫുൾ ഫ്ലോട്ടിംഗ് റിയർ ആക്‌സിൽ, എമർജൻസി പാർക്കിംഗ് ബ്രേക്കുള്ള ഡ്യുവൽ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകൾ, പൂർണ്ണമായും പ്രവർത്തിക്കുന്ന ലൈറ്റിംഗ് സിസ്റ്റം, ഹെവി-ഡ്യൂട്ടി ഓയിൽ-കൂളിംഗ് സിസ്റ്റം, സ്റ്റെയിൻ‌ലെസ് സ്റ്റീൽ എക്‌സ്‌ഹോസ്റ്റ് എന്നിവയും മിനി ജീപ്പിലുണ്ട്.

ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

ഒരു ഫംഗ്ഷണൽ വാർൺ വിഞ്ച്, ഒരിഞ്ച് ട്രെയിലർ ഹിച്ച് റിസീവർ, ഓപ്‌ഷണൽ സ്‌പെയർ ടയർ എന്നിവ ഓഫറിലെ മറ്റ് സവിശേഷതകളാണ്.

MOST READ: കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

സ്റ്റോറേജ് പൗച്ചുകൾ, കാന്റീനുകൾ, ജെറി ക്യാനുകൾ എന്നിവപോലുള്ള ആധികാരിക സൈനിക ആക്സസറികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് 20 ആമ്പ് ആൾട്ടർനേറ്ററും മെയിന്റനൻസ് ഫ്രീ ബാറ്ററിയും ലഭിക്കും.

ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

മിനി ജീപ്പിന് പാഡ്ഡ് ബെഞ്ച് സീറ്റ് ലഭിക്കുന്നു, ഒപ്പം വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനിന് ഒറിജിനൽ മോഡലിന് സമാനമായ ഓൾഡ് സ്കൂൾ മനോഹാരിതയുണ്ട്, ഇത് ബെയർ‌ബോൺ ഡാഷ്‌ബോർഡ് ഉപയോഗിച്ച് പൂർത്തിയാക്കിയിരിക്കുന്നു. ഈ മോഡൽ നിർമ്മിച്ചതിലുള്ള കരകകൗശലവിദ്യ വളരെയധികം മതിപ്പുളവാക്കുന്നു.

MOST READ: കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

വാഹനത്തിന്റെ ലേലം ഉടൻ അവസാനിക്കും, നിലവിലെ ലേല തുക 11,000 യുഎസ് ഡോളറാണ് (ഏകദേശം 8.07 ലക്ഷം രൂപ), അതേസമയം ചോദിക്കുന്ന വില 11,500 യുഎസ് ഡോളർ (8.45 ലക്ഷം രൂപ) ആണ്. പൂർണ്ണമായും പ്രവർത്തിക്കുന്ന ഈ മിനി റെപ്ലിക്ക തികച്ചും ആഢംബരമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Second World War Mini Willys Jeep Replica On Auction. Read in Malayalam.
Story first published: Thursday, May 13, 2021, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X