കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

കൊവിഡ് രണ്ടാം തരംഗം രൂപക്ഷമായ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി നിര്‍മാതാക്കളായ എംജി മോട്ടോര്‍. ലോക്ക്ഡൗണ്‍ കാലയളവില്‍ വരുന്ന സര്‍വീസുകള്‍ക്ക് സമയം നീട്ടിനല്‍കുന്നതിനൊപ്പം വാറണ്ടിയും നീട്ടി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

കൊവിഡ്-19 മഹാമാരിയുടെ രണ്ടാമത്തെ തരംഗം കാരണം രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിനാലാണ് കമ്പനി ഈ തീരുമാനം എടുത്തത്. ഇതിനോടകം തന്നെ മറ്റു നിര്‍മാതാക്കളും ഇത്തരം പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.

കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

2021 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഷെഡ്യൂള്‍ ചെയ്ത എല്ലാ സേവനങ്ങളും 2021 ജൂലൈ 31 വരെ നീട്ടുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ലോക്ക്ഡൗണ്‍ കാലയളവില്‍ ഇത്തരത്തില്‍ വാറന്റിയും സേവന കാലയളവുകളും കമ്പനി നീട്ടി നല്‍കിയിരുന്നു.

MOST READ: മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

എംജി അടുത്തിടെ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചിരുന്നു. എല്ലാ നേരിട്ടുള്ള കരാര്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമാക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

ഗുരുഗ്രാം, ഹാലോള്‍ പ്ലാന്റുകളിലും പ്രാദേശിക ഓഫീസുകളിലും ബന്ധപ്പെട്ട അധികാരികളുമായി കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മാത്രമല്ല രാജ്യത്തിന് കൈതാങ്ങായി ആവശ്യമുള്ള മെഡിക്കല്‍ ഓക്‌സിജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

ഇതിന്റെ ഭാഗമായി ദേവ്‌നന്ദന്‍ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മൊത്തത്തിലുള്ള ഓക്‌സിജന്‍ വാതക ഉല്‍പാദനത്തെ സഹായിക്കുന്നതില്‍ എംജി മോട്ടോര്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

ഓക്‌സിജന്റെ ഉല്‍പാദന ശേഷി 25 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഈ പ്രക്രിയ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സമീപഭാവിയില്‍ ഉല്‍പാദനം 50 ശതമാനമായി ഉയര്‍ത്താന്‍ കമ്പനി പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നു.

MOST READ: അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

പോയ വര്‍ഷത്തിലും രാജ്യത്തിന് സഹായഹസ്തവുമായ ഇത്തരത്തില്‍ എംജി മുന്‍നിരയില്‍ ഉണ്ടായിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, അടുത്തിടെ എംജി രാജ്യത്ത് ഗ്ലോസ്റ്റര്‍ എസ്‌യുവിയുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.

കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

പ്രാരംഭ പതിപ്പ് ഒഴികെ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങള്‍ക്കും വില വര്‍ദ്ധനവ് നല്‍കിയിട്ടുണ്ട്. തല്‍ഫലമായി, വില വര്‍ദ്ധനവ് ഉണ്ടായിരുന്നിട്ടും, ബ്രാന്‍ഡിന്റെ മുന്‍നിരയിലെ ആരംഭ വിലയെ ബാധിക്കില്ല. ഇപ്പോള്‍ 29.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നു.

MOST READ: പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; GT5 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് വൈറ്റ് കാര്‍ബണ്‍

കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

വിവിധ ട്യൂണിംഗില്‍ രണ്ട് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എംജി ഗ്ലോസ്റ്റര്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. സിംഗിള്‍ ടര്‍ബോചാര്‍ജര്‍ യൂണിറ്റ് 161 bhp പവറും 375 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ടോപ്പ്-സ്‌പെക്ക് ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 215 bhp പവറും 480 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg Motor India Announced Extends Car Warranty, Scheduled Maintenance Service Due To The Covid-19 Pandemic. Read in Malayalam.
Story first published: Wednesday, May 12, 2021, 20:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X