ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി
രാജ്യത്തെ ഉൽപ്പന്നങ്ങളുടെ വില പരിഷ്ക്കരിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. കമ്പനിയുടെ ക്വാർട്ടർ ലിറ്റർ വാഹനങ്ങളെ ഈ വർധനവ് ബാധിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഏകദേശം 2,100 രൂപയോളമാണ് ഉയർന്നിരിക്കുന്നത്.

ഇന്ത്യൻ 250 സിസി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിലെ സുസുക്കിയുടെ സാന്നിധ്യമാണ് ജിക്‌സർ മോഡലുകൾ. 1,65,627 രൂപയായിരുന്ന ജിക്‌സർ 250 നേക്കഡ് സ്ട്രീറ്റ് മോഡലിന് ഏറ്റവും പുതിയ വില പരിഷ്ക്കരണത്തോടെ 1,67,700 രൂപയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

അതേസമയം ഫുള്ളി-ഫെയർഡ് ജിക്‌സർ SF 250 പതിപ്പിന് 1,76,326 രൂപയിൽ നിന്ന് 1,78,400 രൂപയായാണ് ഉയർന്നത്. എന്നാൽ SF 250 മോട്ടോജിപി എഡിഷന് ഇനി മുതൽ 1,79,200 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.
MOST READ: പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം

2020 മെയ് അവസാനത്തോടെയാണ് ബിഎസ്-VI നിലവാരത്തിലേക്ക് 250 മോഡലുകളെ പരിഷ്ക്കരിച്ച് സുസുക്കി വിപണിയിൽ അവതരിപ്പിച്ചത്. അതിനുശേഷം ഇത് രണ്ടാം തവണയാണ് ജാപ്പനീസ് ബ്രാൻഡ് വില പരിഷ്ക്കരണം പ്രഖ്യാപിക്കുന്നത്.

ഇതിനുമുമ്പ് 2020 ജൂലൈയിലാണ് ബൈക്കുകൾക്ക് വില വർധനവ് നടപ്പിലാക്കിയത്. ജിക്സർ SF മോഡൽ ഒരു സ്പോർട്സ് ടൂററും ജിക്സർ 250 നേക്കഡ് സ്ട്രീറ്റ് മോഡലുമാണെങ്കിലും ഇരു ബൈക്കുകൾക്കും ഒരേ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്.
MOST READ: നെക്സ്റ്റ്‌ജെന്‍ ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് സ്മാര്‍ട്ട് ബൈക്ക്; ഉപയോഗം ഇങ്ങനെ

അതായത് ഒരു സിംഗിൾ-ഡൗൺ ട്യൂബ് ഫ്രെയിം ചാസിയിലാണ് ജിക്‌സർ 250 മോഡലുകൾ നിർമിച്ചിരിക്കുന്നത്. രാജ്യത്ത് ജനപ്രീതിയേറി വരുന്ന ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് ജിക‌്‌സർ 250 വേരിയന്റുകൾ 2019-ലാണ് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഈ വിഭാഗത്തിൽ മോശമല്ലാത്ത വിൽപ്പന നേടാനും സുസുക്കി കഴിയുന്നുണ്ട്.

കമ്പനിയുടെ സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റം (SOCS) ഉൾക്കൊള്ളുന്ന ശക്തമായ എഞ്ചിനാണ് രണ്ട് ബൈക്കുകളുടെയും ശ്രദ്ധാകേന്ദ്രം. 249 സിസി എയർ-കൂൾഡ് എഞ്ചിനാണ് സുസുക്കി ജിക്സർ 250 ഇരട്ടകളുടെ ഹൃദയം. ഇത് 26.5 bhp കരുത്തിൽ 22.2 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: ബിഎസ് VI നിഞ്ചയുടെ അവതരണത്തിനൊരുങ്ങി കവസാക്കി; കുടുതല്‍ വിവരങ്ങള്‍ പുറത്ത്

ആറ് സ്പീഡ് ഗിയബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ജിക്‌സർ 250 ശ്രേണിയുടെ പ്രധാന സവിശേഷതകളിൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആകർഷകമായ ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയ്‌ലാമ്പ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

തീർന്നില്ല, അതോടൊപ്പം സ്പ്ലിറ്റി പില്യൺ ഗ്രാബ് റെയിലുകളുള്ള സ്‌പോർടി സ്പ്ലിറ്റ് സീറ്റിംഗ് ക്രമീകരണം, ബ്രഷ്ഡ് ഫിനിഷ് അലോയ് വീലുകൾ, ഇരട്ട ബാരൽ എക്‌സ്‌ഹോസ്റ്റ് എന്നിവയും സുസുക്കി ജിക്‌സർ 250 മോഡലുകളുടെ ഹൈലൈറ്റുകളാണ്.


Click it and Unblock the Notifications