ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഏറ്റവും മികച്ച 10 ഇരുചക്ര വാഹന കമ്പനികളുടെ പട്ടിക പുറത്തിറങ്ങി. പതിവുപോലെ തന്നെ ഹീറോ മോട്ടോകോർപ് രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടിയ ബ്രാൻഡായി മാറി.

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

മാസം തോറും ഏറ്റവും കൂടുതൽ വിൽപ്പന നേടി ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ ഹീറോ മോട്ടോകോർപ്പിന്റെ ആധിപത്യം തുടരുകയാണ്. 2021 ജനുവരിയിൽ കമ്പനി മൊത്തം 4.67 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4.88 ലക്ഷമായിരുന്നു എന്നത് ശ്രദ്ധേയമാണ്. അതായത് ഈ വർഷം ആദ്യമാസത്തിൽ തന്നെ 4.2 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്ന് സാരം.

MOST READ: 2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

ഹോണ്ട ഇന്ത്യയാണ് ഹീറോയ്ക്ക് പിന്നിലായി രണ്ടാംസ്ഥാനത്ത് എത്തിയത്. വാർഷിക വിൽപ്പനയിൽ 11.2 ശതമാനം വളർച്ച രേഖപ്പെടുത്തിയ ബ്രാൻഡ് കഴിഞ്ഞ മാസം 4.16 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് ആഭ്യന്തര വിപണിയിൽ നിന്നും നേടിയെടുത്തത്. 2020 ജനുവരിയിൽ ഇത് 3.74 ലക്ഷം യൂണിറ്റായിരുന്നു.

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

ടിവിഎസ് മോട്ടോർ കമ്പനി ആദ്യ മൂന്ന് സ്ഥാനങ്ങൾ പൂർത്തിയാക്കി. ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിർമാതാക്കൾ 2021 ജനുവരിയിൽ 2.05 ലക്ഷം യൂണിറ്റ് വിൽപ്പന സ്വന്തമാക്കിയതോടെ വാർഷിക വിൽപ്പനയിൽ 26 ശതമാനം വളർച്ച നേടിയെടുക്കാനും സാധിച്ചു. 2020-ൽ ഇതേ മാസത്തി 1.63 ലക്ഷം യൂണിറ്റായിരുന്നു വിൽപ്പന.

MOST READ: TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

കഴിഞ്ഞ മാസം 1.57 ലക്ഷം യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്ത ബജാജ് ഓട്ടോ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. കാലങ്ങളായി പൾസർ മോഡലുകളുടെ ബലത്തിൽ പിടിച്ചു നിൽക്കുന്ന ബ്രാൻഡ് വാർഷിക താരതമ്യത്തിനിടയിലെ വിൽപ്പനയും ഏറെക്കുറെ സമാനമാക്കി.

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

അതായത് 2020 ജനുവരിയിൽ വിറ്റ 1,57,796 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണ 1,57,404 യൂണിറ്റുകളാണ് ബജാജ് നിരത്തിലെത്തിച്ചത്. വിൽപ്പനയിൽ പോയിന്റ് രണ്ട് ശതമാനത്തിന്റെ ചെറിയ ഇടിവാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്.

MOST READ: ചരിത്ര നേട്ടവുമായി ഹോണ്ട; ദക്ഷിണേന്ത്യയിലെ വില്‍പ്പന 1.5 കോടി പിന്നിട്ടു

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് മൊത്ത വിൽപ്പനയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 64,372 യൂണിറ്റ് വിൽപ്പനയാണ് കമ്പനിയുടെ കൈവശമുണ്ടായിരുന്നത്. 2020 ജനുവരിയിലെ 61,292 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ച് ശതമാനം വളർച്ചയാണ് ക്ലാസിക് ബ്രാൻഡ് നേടിയെടുത്തത്.

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

2021 ജനുവരിയിൽ 57,004 യൂണിറ്റ് വിൽപ്പന നടത്തിയ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി പട്ടികയിൽ ആറാം സ്ഥാനത്താണ്. കഴിഞ്ഞ ജനുവരിയിൽ രജിസ്റ്റർ ചെയ്ത 56,012 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 1.8 ശതമാനം വളർച്ചയാണ് ഇത്.

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

വിൽപ്പനയുടെ കാര്യത്തിൽ യമഹ വളരെ മുന്നിലേക്ക് എത്തുന്ന കാഴ്ച്ചയാണ് അടുത്തിടെയായി കാണുന്നത്. ജനുവരയിൽ 55,151 യൂണിറ്റുകളാണ് കമ്പനിക്ക് നിരത്തിലെത്തിക്കാൻ സാധിച്ചത്. അതായത് 2020 ജനുവരിയിലെ 35,913 യൂണിറ്റുകളിൽ നിന്ന് 53 ശതമാനം വൻ വളർച്ചയാണ് യമഹയുടെ വരുമാനം എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

പിയാജിയോ, കവസാക്കി, ട്രയംഫ് എന്നിവ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലെത്തി. പിയാജിയോയ്ക്ക് 6,040 യൂണിറ്റുകൾ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞപ്പോൾ കവസാക്കിക്ക് 161 യൂണിറ്റും ട്രയംഫ് വിൽപ്പന 62 യൂണിറ്റുമായി. എന്നിരുന്നാലും, മൂന്ന് ഇരുചക്ര വാഹന ബ്രാൻഡുകളും അവരുടെ വാർഷിക വിൽപ്പന കണക്കുകളിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, February 15, 2021, 17:00 [IST]
English summary
Top-10 Best Selling Two-Wheeler Brands In India For January 2021. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X