TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

മഹീന്ദ്രയുടെ ഏറ്റവും വിജയകരമായ ഉൽപ്പന്നങ്ങളിലൊന്നാണ് ബൊലേറോ. ശരിക്കും ഈ യൂട്ടിലിറ്റി വാഹനത്തിന്റെ വിൽപ്പനയിൽ ബ്രാൻഡ് പിടിച്ചുനിന്ന കാലംവരെയുണ്ട് ചരിത്രത്തിൽ. ഇപ്പോൾ, ബൊലേറോയുടെ ശക്തമായ വിൽപ്പന കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര.

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

അതിന്റെ ഭാഗമായി കമ്പനിയുടെ പഴയ സബ്-4 മീറ്റർ TUV300 ഇനി മുതൽ ബൊലേറോ നിയോ ആയി അറിയപ്പെടും. നിലവിൽ ഈ വിഭാഗത്തിൽ XUV300 ഉണ്ടെങ്കിലും വ്യത്യസ്‌ത മോഡലുകൾ ഉള്ളത് കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാൻ സഹായിച്ചേക്കും.

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

ബൊലേറോ നിയോ: എന്താണ് പ്രതീക്ഷിക്കേണ്ടത്

റീ-പ്രൊഫൈൽ ചെയ്ത ഹെഡ്‌ലാമ്പുകളും പുതുക്കിയ ഗ്രില്ലും ഉപയോഗിച്ച് ബൊലേറോ നിയോയ്ക്ക് പുതുമയുള്ള ഒരു മുൻവശമാകും ലഭിക്കുക. മഹീന്ദ്രയുടെ ഡിസൈനർമാർ ബൊലേറോയുടെ ചില ഡിസൈൻ സൂചകങ്ങൾ കുഞ്ഞൻ മോഡലിലും സൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.

MOST READ: ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

അതിനാൽ നിയോയ്ക്ക് ഒരു ബൊലേറോയുടേതു പോലുള്ള ക്ലാം-ഷെൽ ബോണറ്റാകും ലഭിക്കുക. ഗ്രിൽ ബോൾഡും ലളിതവുമാണെന്ന് എടുത്തു പറയേണ്ട ഒന്നാണ്. കൂടാതെ ഓട്ടോകാർ പുറത്തുവിട്ട സ്പൈ ചിത്രവും ഇതിന് ഫ്ലേഡ് വീൽ ആർച്ചുകൾ ലഭിക്കുന്നുവെന്നും ഒരു ബൊലേറോ പോലുള്ള കട്ടിയുള്ളതായും കാണിക്കുന്നു.

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

റാപ്പ് എറൗണ്ട് ഫ്രണ്ട് ബമ്പറും പുതിയതാണ്. ബ്ലിംഗ് ചേർക്കുന്നതിന് മഹീന്ദ്രയ്ക്ക് ചില എൽഇഡി സ്ട്രിപ്പുകളും അവതരിപ്പിക്കാൻ കഴിയും. വശത്തും പിന്നിലുമുള്ള മാറ്റങ്ങൾ വളരെ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ ട്രിം മാറ്റങ്ങൾക്കും പുതിയ കളർ ഓപ്ഷനുകളും വാഹനത്തിലുണ്ടാകും.

MOST READ: ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

അകത്ത്, ഇന്റീരിയറിന് കോസ്മെറ്റിക് അപ്‌ഡേറ്റുകളും സെന്റർ കൺസോളിനായി ഒരു പുതിയ രൂപവും ലഭിക്കും. വികസിതമായ ബൊലേറോ നിയോ അതേ 1.5 ലിറ്റർ ത്രീ സിലിണ്ടർ ഡീസലിനൊപ്പം വിൽക്കുന്നത് തുടരും എന്നതും സ്വാഗതാഹമായ കാര്യമാണ്. ഇത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് ഉയർത്തും.

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

ബൊലേറോ നിയോ അവതരണം

അപ്‌ഡേറ്റുചെയ്‌ത എസ്‌യുവി വരാൻ വളരെയധികം സമയമെടുത്തിട്ടുണ്ട്. എന്നാൽ ഇനിയും വൈകിപ്പിക്കാൻ മഹീന്ദ്രയ്ക്ക് താൽപര്യമില്ല. അതിനാൽ തന്നെ വരും മാസങ്ങളിൽ ബൊലേറോ നിയോ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പുത്തൻ ഫാബിയയുടെ ടീസർ ചിത്രവുമായി സ്കോഡ; വിപണിയിലേക്ക് ഉടൻ

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

ബൊലേറോയും ബൊലേറോ നിയോയും വർഷങ്ങളോളം വിൽക്കാൻ സാധ്യതയുണ്ട്. നിയോയുടെ വില ഏകദേശം 9.5 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

TUV300

രാജ്യത്ത് നിരന്തരം വളരുന്ന കോം‌പാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ബ്രാൻഡിന്റെ "ടഫ്" മത്സരാർത്ഥിയായി മഹീന്ദ്ര 2015 സെപ്റ്റംബറിലാണ് TUV300 പുറത്തിറക്കിയത്. പരമ്പരാഗത ലാഡർ ചാസിയിൽ നിർമിച്ച ഒരു എസ്‌യുവി, കാർ പോലുള്ള മോണോകോക്ക് ചാസി അധിഷ്ഠിത എതിരാളികളായ മാരുതി വിറ്റാര ബ്രെസ, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

വിപണിയിൽ എത്തിയതിനുശേഷം സബ്-4 മീറ്റർ എസ്‌യുവി ശരാശരി വിൽപ്പന വിജയമാണ് ആഭ്യന്തര തലത്തിൽ നേടിയെടുത്തത്. പ്രതിമാസം ശരാശരി 1,579 യൂണിറ്റ് വിൽപ്പനയോളം നേടാനും വാഹനത്തിനായി.

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

മഹീന്ദ്ര 2019 ൽ കോസ്‌മെറ്റിക് ട്വീക്കുകൾ ഉപയോഗിച്ച് എസ്‌യുവിയെ അപ്‌ഡേറ്റുചെയ്‌തു. പിന്നീട് TUV300 ന്റെ നാല് മീറ്റർ പ്ലസ് പതിപ്പും TUV300 പ്ലസ് എന്ന പേരിൽ കമ്പനി അവതരിപ്പിച്ചു. എന്നാൽ ഇവ രണ്ടും കോം‌പാക്റ്റ് എസ്‌യുവി വാങ്ങുന്നവരുടെ ശ്രദ്ധനേടാൻ മോഡലിനായില്ല.

TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

TUV300 ലൈനപ്പിലെ രണ്ട് മോഡലുകളും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കായി പിന്നീട് പുറത്തിറങ്ങിയതുമില്ല. എന്നാൽ രണ്ട് മോഡലുകളും അധികം വൈകാതെ തന്നെ നിരത്തിലേക്ക് എത്താൻ ഒരുങ്ങുകയാണ്

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Bolero Neo To Expand Bolero Range Launch Could Happen Soon. Read in Malayalam
Story first published: Saturday, February 13, 2021, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X