Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 18 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ ഫാബിയയുടെ ടീസർ ചിത്രവുമായി സ്കോഡ; വിപണിയിലേക്ക് ഉടൻ
സ്കോഡയുടെ പ്രീമിയം ഹാച്ച്ബാക്കായ ഫാബിയയ്ക്ക് ആഗോളതലത്തിൽ ഒരു പുതുതലമുറ മോഡൽ ഒരുങ്ങുകയാണ്. ഉടൻ തന്നെ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന വാഹനത്തിന്റെ ടീസർ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയയാണ് ബ്രാൻഡ്.

സ്കോഡയിൽ നിന്നുള്ള ഫാബിയ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1999 ലാണ്. 21 വർഷത്തിനുശേഷം ചെക്ക് വാഹന നിർമാതാക്കൾ നാലാംതലമുറ ആവർത്തനത്തിലേക്കാണ് ഈ വർഷം പ്രവേശിക്കുന്നത്.

ടീസറിൽ നിന്ന് വ്യക്തമായ രൂപഘടനയ്ക്ക് പുറമെ മറ്റൊരു വിവരങ്ങളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. പക്ഷേ വലിപ്പത്തിലും വീൽബേസിലും സാധ്യമായ പരിഷ്ക്കാരങ്ങളാണ് സ്കോഡ ഒരുക്കുന്നത്. ഇത് ക്യാബിനിടത്തിലേക്ക് പരിവർത്തനം ചെയ്യും.
MOST READ: കുഞ്ഞൻ ടാറ്റയ്ക്ക് പ്രിയമേറുന്നു; ജനുവരിയിൽ 60 ശതമാനം വളർച്ചയുമായി ടിയാഗോ ഹാച്ച്ബാക്ക്

കൂടാതെ ആഗോളതലത്തിൽ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ തിരശ്ചീന മോഡുലാർ ടൂൾകിറ്റായ MQB-A0 പ്ലാറ്റ്ഫോമിലാണ് പുത്തൻ ഫാബിയ ഒരുങ്ങുന്നത്. ഇത് അന്താരാഷ്ട്ര തലത്തിൽ വിൽക്കുന്ന ഏറ്റവും പുതിയ ഫോക്‌സ്‌വാഗണ്‍ പോളോയുടെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്.

പ്ലാറ്റ്ഫോം മാത്രമല്ല എഞ്ചിനുകൾ, സാങ്കേതികവിദ്യകൾ, സ്വിച്ച് ഗിയർ എന്നിവയും ഈ ഹാച്ച്ബാക്കുകൾ പങ്കിടും.MQB A0 പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റത്തിന്റെ ഫലമായി വാഹനത്തിനെ കൂടുതൽ വിശാലമാക്കും. കൂടാതെ ഫാബിയയുടെ ഇതിനകം തന്നെ ശ്രദ്ധേയമായ ബൂട്ട് ഹോൾഡിംഗ് ശേഷിയിലേക്കും അത് വിരൽ ചൂണ്ടുന്നു.
MOST READ: പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

കൂടാതെ MQB A0 പോലുള്ള കർശനമായ പ്ലാറ്റ്ഫോമിന് അടിവരയിടുന്നതിലൂടെ വാഹനത്തിന്റെ മൊത്തത്തിലുള്ള സുരക്ഷ വർധിക്കണം. എഞ്ചിനുകളെക്കുറിച്ച് പറയുമ്പോൾ പുതിയ സ്കോഡ ഫാബിയയിൽ 1.0 ലിറ്റർ ടിഎസ്ഐ (ടർബോ-സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷൻ) എഞ്ചിനായിരിക്കും ഇടംപിടിക്കുക.

ഇത് പരമാവധി 110 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്‌തേക്കാം. കൂടാതെ ഫോക്‌സ്‌വാഗണിന്റെ 1.5 ലിറ്റർ, 4 സിലിൾ പെട്രോൾ എഞ്ചിനും ഫാബിയയുടെ ഉയർന്ന വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്തേക്കാം. എല്ലാ എഞ്ചിനുകളും ഫോക്‌സ്‌വാഗണ്‍ EVO എഞ്ചിൻ ജനറേഷനുമായാണ് വരുന്നത്.
MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ സഫാരി സ്റ്റോം; കാര്യം തിരക്കി വാഹനപ്രേമികള്‍

ഫാബിയ ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് കാറാണ്. 7 ഗിയർ അനുപാതങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡിസിടി യൂണിറ്റിന്റെ മാനുവൽ ട്രാൻസ്മിഷൻ വഴി ഫ്രണ്ട് ആക്‌സിലിലാണ് പവർ നൽകുന്നത്. വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്ഫോം നിരവധി ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാനമാകുമെന്നതിനാൽ സ്‌കോഡ ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി ഫാബിയ ഇന്ത്യയിലും എത്തിയേക്കാം.

MQB A0 IN ഫോക്‌സ്‌വാഗണ്‍ ടൈഗൺ, സ്കോഡ കുഷാഖ് എന്നിവയ്‌ക്ക് അടിവരയിടുന്നു. രണ്ട് ഉൽപ്പന്നങ്ങളും വരും മാസങ്ങളിൽ ഇന്ത്യയിലെത്തും. അതിനു ശേഷമായിരിക്കും ഫാബിയ പുറത്തിറക്കുന്നതിനെ കുറിച്ചുള്ള പദ്ധതികൾ സ്കോഡ തയാറാക്കുക.