Just In
- 36 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം നടത്തി ടാറ്റ സഫാരി സ്റ്റോം; കാര്യം തിരക്കി വാഹനപ്രേമികള്‍
ഹാരിയറിന്റെ മൂന്ന്-വരി പതിപ്പ് അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സ് അടുത്തിടെ സഫാരി നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിച്ചു. ഫെബ്രുവരി 22-ന് പുറത്തിറങ്ങാനിരിക്കുന്ന എസ്യുവിയുടെ ബുക്കിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു.

താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 30,000 രൂപ ടോക്കണ്‍ തുകയില്‍ സഫാരി ബുക്ക് ചെയ്യാം. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോഴിതാ, പഴയ സഫാരി സ്റ്റോം ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ വര്‍ഷം പഴയ സഫാരിയുടെ ഉത്പാദനം നിര്‍ത്തിവെച്ചു. പഴയ സഫാരിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത് പലരുടെയും മനസ്സില്‍ ചില സംശയങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വേണം പറയാന്‍.
MOST READ: ഹെക്ടർ ശ്രേണിയിൽ പുതിയ CVT ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കി എംജി; വില 16.52 ലക്ഷം രൂപ

ടാറ്റയുടെ ലക്നൗ ആസ്ഥാനമായുള്ള TELCO (ടാറ്റ എഞ്ചിനീയറിംഗ്, ലോക്കോമോട്ടീവ് കമ്പനി) എന്ന ഉത്പാദന കേന്ദ്രത്തിലാണ് പരീക്ഷണ ചിത്രങ്ങള്‍ കണ്ടെത്തിയത്. വിവിധ ടാറ്റ പാസഞ്ചര്‍ കാറുകള്‍ക്കുള്ള ഘടകങ്ങളും ഡ്രൈവ്ട്രെയിനുകളും ഇവിടെയാണ് വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നത്.

ഈ സമീപകാല കാഴ്ചയുടെ ഏറ്റവും യുക്തിസഹമായ വ്യാഖ്യാനം കമ്പനി സഫാരിയില്‍ ഒരു പ്രത്യേക ഘടകം പരീക്ഷിക്കുന്നുണ്ടാകാം, അത് ഇപ്പോഴും ഉപയോഗത്തിലായിരിക്കാം എന്നുവേണമെങ്കില്‍ പറയാം.

മാത്രമല്ല, വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ പ്രതിരോധ സേനയുടെ ആവശ്യപ്രകാരം ടാറ്റ ആര്‍മി-സ്പെക്ക് സഫാരി നിര്‍മ്മിക്കുന്നത് തുടരാം. ആര്‍മി-സ്പെക്ക് GS800 സഫാരിക്കായി ഒരു അപ്ഡേറ്റ് അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിരിക്കാം, അതിന്റെ പരീക്ഷണയോട്ടമായിരിക്കാം ഇതെന്നും സൂചനകളുണ്ട്.

1998-ല്‍ ആദ്യമായി ലോഞ്ച് ചെയ്ത സഫാരി കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഏറ്റവും ജനപ്രിയമായ എസ്യുവികളിലൊന്നാണ്. സ്റ്റാന്‍ഡേര്‍ഡ് ഏഴ് സീറ്റുകളുള്ള എസ്യുവിക്ക് വിശാലമായ ക്യാബിനും ഒപ്പം മാന്യമായ സവിശേഷതകളും ഉണ്ടായിരുന്നു.
MOST READ: ഫെബ്രുവരി 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ടാറ്റ മോട്ടോര്‍സിന്റെ പഞ്ച് ട്രെയിനും വിശ്വാസ്യതയും ഇതിന് പൂരകമായി. പുതിയ സഫാരി ഒരു മോണോകോക്ക് ചേസിസിനെ അടിസ്ഥാനമാക്കിയുള്ള FWD എസ്യുവിയാണെങ്കിലും, പഴയ സഫാരി ബോഡി-ഓണ്‍-ഫ്രെയിം ചേസിസില്‍ നിര്‍മ്മിച്ച ശരിയായ 4 × 4 എസ്യുവിയായിരുന്നു.

ലാന്‍ഡ് റോവറിന്റെ D8 ആര്‍ക്കിടെക്ചറില്‍ നിന്ന് ഉരുത്തിരിഞ്ഞ ഹാരിയറിന്റെ അതേ OMERARC പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ സഫാരി. ഫിയറ്റ് സോഴ്സ്ഡ് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ യൂണിറ്റാണ് കരുത്ത് നല്‍കുന്നത്.

ഈ യൂണിറ്റ് 168 bhp കരുത്തും 350 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യും.

ആറ് സീറ്റ്, ഏഴ് സീറ്റ് എന്നിങ്ങനെ രണ്ട് സീറ്റിംഗ് ഓപ്ഷനോടെയാകും പുതിയ പതിപ്പ് വാഗ്ദാനം ചെയ്യുക. വില പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര XUV500, വരാനിരിക്കുന്ന ഏഴ് സീറ്റുകളുള്ള ഹ്യുണ്ടായി ക്രെറ്റ എന്നിവരാകും എതിരാളികള്‍.
Source: IndianAuto