Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹെക്ടർ ശ്രേണിയിൽ പുതിയ CVT ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കി എംജി; വില 16.52 ലക്ഷം രൂപ
മിഡ്-സൈസ് എസ്‌യുവിയായ ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയിൽ എംജി മോട്ടോർ പുതിയ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ അവതരിപ്പിച്ചു.

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് DCT (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) ഓട്ടോമാറ്റിക് ഓപ്ഷന് പുറമേ ഹെക്ടറിലെ പെട്രോൾ പവർ വേരിയന്റുകൾ CVT ഗിയർബോക്സ് ഓപ്ഷനിൽ വാഗ്ദാനം ചെയ്യും. എന്നിരുന്നാലും, ഈ CVT ഗിയർബോക്സ് സ്മാർട്ട്, ഷാർപ്പ് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ.

അനുബന്ധ DCT വേരിയന്റിനേക്കാൾ കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്നതിനാൽ ഹെക്ടറിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് തിരയുന്ന ഉപയോക്താക്കൾക്ക് ഇത് മികച്ചൊരു ഓപ്ഷൻ അവതരിപ്പിക്കുന്നു.
MOST READ: വ്യത്യസ്‌ത നിറങ്ങളിൽ അണിഞ്ഞൊരുങ്ങാൻ കൈഗർ; കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി റെനോ

ഹെക്ടർ സ്മാർട്ട് DCT 16.52 ലക്ഷം രൂപയ്ക്കും ഹെക്ടർ ഷാർപ്പ് DCT 18.10 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു. ഹെക്ടർ CVT വേരിയന്റിന്റെ വിലകൾ സമാനമാണ്. ഹെക്ടർ ഓട്ടോമാറ്റിക് CVT, DCT എന്നിവയുടെ വിലകൾ താഴെ.
Hector Petrol AT | CVT Price | DCT Price |
Smart | ₹16.52 Lakh | ₹16.52 Lakh |
Sharp | ₹18.10 Lakh | ₹18.10 Lakh |
Hector Plus Petrol AT | CVT Price | DCT Price |
Smart | ₹17.22 Lakh | ₹17.22 Lakh |
Sharp | ₹18.90 Lakh | ₹18.90 Lakh |

141 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്, ഹെക്ടർ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് DCT -യുമായി ജോടിയാകുന്നു.
MOST READ: മാറ്റങ്ങളുമായി പുത്തൻ ഹിമാലയൻ വിപണിയിൽ; തെരഞ്ഞെടുക്കാം ആറ് നിറങ്ങളിൽ, വില 2.01 ലക്ഷം രൂപ

എട്ട് സ്പീഡ് CVT ഗിയർബോക്സിലേക്ക് ജോടിയാക്കുമ്പോൾ, ടോർക്ക് ഔട്ട്‌പുട്ട് സമാനമായി നിലനിൽക്കുന്നുണ്ടെങ്കിലും ഈ യൂണിറ്റ് 145 bhp കരുത്ത് പുറപ്പെടുവിക്കുന്നു. മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മാത്രമായി ഉയർന്ന ട്രിമ്മുകളിൽ 48V മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണവും ഈ പെട്രോൾ മില്ലിൽ ലഭ്യമാണ്.

DCT ഗിയർബോക്സുമായി താരതമ്യപ്പെടുത്തുമ്പോൾ, CVT യൂണിറ്റ് കൂടുതൽ ഇന്ധനക്ഷമതയുള്ളതും ഷിഫ്റ്റുകളിൽ കൂടുതൽ സുഗമവുമാണ്.
MOST READ: ഫെബ്രുവരിയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫോക്‌സ്‌വാഗൺ

അതിനാൽ, ഹെക്ടർ DCT -യുമായി സുഗമമായ ഡ്രൈവിംഗ് അനുഭവം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടാനാണ് എംജി ശ്രമിക്കുന്നത്. CVT ഹെക്ടറിനും CVT ഹെക്ടർ പ്ലസിനും ഇക്കോ, ഡ്രൈവ്, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മറുവശത്ത്, ഒരു ഓട്ടോമാറ്റിക് സൗകര്യത്തോടെ കൂടുതൽ ആവേശകരമായ ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്നവരെ ഹെക്ടർ DCT ആകർഷിക്കും.

പെട്രോൾ യൂണിറ്റിന് പുറമേ, FCA-സോഴ്‌സ്ഡ് 2.0 ലിറ്റർ നാല് സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ യൂണിറ്റിലും ഹെക്ടർ ലഭ്യമാണ്, ഇത് 168 bhp കരുത്തും, 350 Nm torque ഉം പുറപ്പെടുവിക്കുന്നു. സ്റ്റാൻഡേർഡായി ആറ് സ്പീഡ് ഗിയർബോക്‌സ് ഉപയോഗിച്ചാണ് ഈ പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നത്.

ഒരു CVT ഗിയർബോക്സ് ചേർക്കുന്നത് ഒഴികെ, ഹെക്ടറിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കഴിഞ്ഞ മാസം ആദ്യം, ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ ഹെക്ടറിന്റെ ഫെയ്‌സ്‌ലിഫ്‌റ്റ് പതിപ്പ് പുറത്തിറക്കി, അതിൽ ധാരാളം സൗന്ദര്യവർധക സവിശേഷതകളും അപ്‌ഡേറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ല്, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകൾ, മറ്റ് ചില സൂക്ഷ്മ മാറ്റങ്ങൾ എന്നിവ പോലുള്ള സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ ഇതിൽ ഉൾപ്പെടുന്നു.

അപ്‌ഡേറ്റ് ചെയ്ത എംജി i-സ്‌മാർട്ട് കണക്റ്റിവിറ്റി സ്യൂട്ട്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ് എന്നിവ ഫീച്ചർ അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു.

ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്കെതിരെ എംജി ഹെക്ടർ മത്സരിക്കുന്നു. ടാറ്റ സഫാരി, മഹീന്ദ്ര XUV 500, വരാനിരിക്കുന്ന ഏഴ് സീറ്റുകളുള്ള ഹ്യുണ്ടായി ക്രെറ്റ എന്നിവയുമായി ഏഴ് സീറ്റർ സഹോദരൻ ഹെക്ടർ പ്ലസ് മത്സരിക്കുന്നു.