Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വ്യത്യസ്‌ത നിറങ്ങളിൽ അണിഞ്ഞൊരുങ്ങാൻ കൈഗർ; കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി റെനോ
വരുന്ന ഫെബ്രുവരി 15-ന് കൈഗറിന്റെ വില വെളിപ്പെടുത്താൻ ഒരുങ്ങുകയാണ് റെനോ ഇന്ത്യ. അതിനുശേഷം അടുത്ത മാസം മോഡലിന്റെ വാണിജ്യ സമാരംഭം നടക്കും. രാജ്യത്തെ ഏറ്റവും കൂടുതൽ മത്സരാധിഷ്ഠിതമായ സെഗ്മെന്റിലേക്ക് എത്തുന്ന പുത്തൻ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

ഈ വർഷം ആദ്യം പ്രൊഡക്ഷൻ-റെഡി ഫോർമാറ്റിൽ പുറത്തിറക്കിയ കൈഗർ നിലവിൽ നിസാൻ മാഗ്നൈറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, XUV300 തുടങ്ങിയ മോഡലുകളുമായാണ് മാറ്റുരയ്ക്കുക.

ഇക്കാരണം മാത്രം മതി റെനോയുടെ പുത്തൻ മോഡലിനെ ശ്രദ്ധിക്കാൻ. എന്തായാലും വ്യത്യസ്‌ത നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയായിരിക്കും കൈഗർ വിപണിയിലേക്ക് എത്തുക. ഇത് ഏതെല്ലാം കളർ ഓപ്ഷനുകളായിരിക്കുമെന്ന് ഫ്രഞ്ച് ബ്രാൻഡ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
MOST READ: ഫിഗൊ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളുടെ വേരിയന്റുകൾ വെട്ടിക്കുറച്ച് ഫോർഡ്

റേഡിയൻറ് റെഡ്, കാസ്പിയൻ ബ്ലൂ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, പ്ലാനറ്റ് ഗ്രേ, മഹോഗാനി ബ്രൗൺ എന്നിവ ഉൾപ്പെടുന്ന ആറ് നിറങ്ങളിൽ മോഡൽ ലഭ്യമാകും. ഡ്യുവൽ ടോൺ നിറവും ഈ ഓപ്ഷനുകളിൽ ഉണ്ടാകും എന്ന കാര്യവും വളരെ സ്വാഗതാർഹമായ തീരുമാനമാണ്.

എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ബ്ലാക്ക്-ഔട്ട് ഒആർവിഎം, റൂഫ് റെയിലുകൾ, ചങ്കി വീൽ ആർച്ചുകൾ, ബോഡി ക്ലാഡിംഗ്, എൽഇഡി ഡിആർഎൽ എന്നിവയെല്ലാമാണ് 2021 റെനോ കൈഗറിന്റെ വിഷ്വൽ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നത്.
MOST READ: ഫെബ്രുവരിയിൽ 2.2 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, കിടിലൻ ഓഫറുകളുമായി മഹീന്ദ്രയും

അതേസമയം വരാനിരിക്കുന്ന കൈഗറിന്റെ ഇന്റീരിയറിന് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയും റെനോ ഒരുക്കും.

തീർന്നില്ല, അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, ഒരു എയർ പ്യൂരിഫയർ എന്നീ സവിശേഷതകളും കോംപാക്‌ട് എസ്‌യുവിയിൽ ഇടംപിടിക്കും.
MOST READ: സുസുക്കി ജിംനിക്ക് ടൊയോട്ടയുടെ എതിരാളി; ഒരുങ്ങുന്നത് ഡൈഹത്‌സുവിന് കീഴിൽ

പുതിയ റെനോ കൈഗറിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റ്ഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാകും തെരഞ്ഞെടുക്കാൻ സാധിക്കുക. ആദ്യത്തേത് 71 bhp പവറും 96 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ, ടർബോ യൂണിറ്റ് 98 bhp കരുത്തിൽ 160 Nm torque എന്നിവ വികസിപ്പിക്കും.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് യൂണിറ്റ് സ്റ്റാൻഡേർഡായി ജോടിയാക്കുമ്പോൾ ഓപ്ഷണലായി എഎംടി യൂണിറ്റും സിവിടി യൂണിറ്റും യഥാക്രമം NA, ടർബോ-പെട്രോൾ വേരിയന്റുകളിൽ ഓപ്ഷനായി നൽകും.