Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫെബ്രുവരിയിൽ 2.2 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, കിടിലൻ ഓഫറുകളുമായി മഹീന്ദ്രയും
കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിൽപന വർധിപ്പിക്കുന്നതിനുമായി തങ്ങളുടെ പാസഞ്ചർ കാർ നിരയിലാകെ കിടിലൻ ഓഫറുകൾ വാഗ്‌ദാനം ചെയ്‌ത് മഹീന്ദ്ര.

KUV100 NXT മൈക്രോ എസ്‌യുവുടെ വേരിയന്റിനെ ആശ്രയിച്ച് 38,055 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ടാണ് ഫെബ്രുവരിയിൽ ലഭിക്കുക. അതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 10,000 രൂപയും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

സബ്-4 മീറ്റർ എസ്‌യുവി നിരയിലെ ഏറ്റവും സുരക്ഷിത വാഹനമായ XUV300-യുടെ പെട്രോൾ വേരിയന്റിന് 5,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുമ്പോൾ ഡീസൽ മോഡലിന് 10,000 രൂപ വരെയുമാണ് വാഗ്‌ദാനം.
MOST READ: സുസുക്കി ജിംനിക്ക് ടൊയോട്ടയുടെ എതിരാളി; ഒരുങ്ങുന്നത് ഡൈഹത്‌സുവിന് കീഴിൽ

വേരിയന്റ് പരിഗണിക്കാതെ തന്നെ 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4,500 രൂപയുടെ കോർപ്പറേറ്റ് കിഴിവും പുതിയ XUV300 സ്വന്തമാക്കുന്നവർക്ക് ഇപ്പോൾ ഉപയോഗപ്പെടുത്താം. കൂടാതെ 5,000 രൂപ വരെ വിലവരുന്ന സൗജന്യ ആക്സസറികളും ബ്രാൻഡ് കോംപാക്‌ട് എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ബൊലേറോ ഈ മാസം സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 3,500 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവായി 4,000 രൂപയുമാണ് ആനുകൂല്യമായി ലഭിക്കുക.
MOST READ: മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

ഇതിനുപുറമെ നാലാം വർഷവും കമ്പനി അധിക ഷീൽഡ് വാറണ്ടിയും സൗജന്യമായി വാഗ്ദാനം ചെയ്യുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. അതേസമയം ബ്രാൻഡിന്റെ ഏറ്റവും പുതിയ ഓഫറായ രണ്ടാംതലമുറ ഥാർ എസ്‌യുവി ഈ പുതിയ ഓഫറിന് കീഴിൽ ലഭ്യമല്ല. നിലവിൽ വൻ ഡിമാന്റാണ് മോഡൽ വിപണിയിൽ നിന്നും സ്വന്തമാക്കുന്നത്.

മഹീന്ദ്ര മറാസോയ്ക്ക് 20,000 രൂപ കിഴിവാണ് വാഗ്‌ദാനം ചെയ്യുന്നത്. അടിസ്ഥാന ‘M2' വേരിയന്റിൽ 20,000 രൂപയും ‘M4', ‘M6' വേരിയന്റുകളിൽ 15,000 രൂപയുമാണ് ക്യാഷ് ഡിസ്കൗണ്ടായി നൽകുന്നത്. ഇതുകൂടാതെ എംപിവിയിൽ കോർപ്പറേറ്റ് കിഴിവായി 6,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും ഓഫർ ചെയ്യുന്നു.
MOST READ: കിഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

സ്കോർപിയോയിൽ വേരിയന്റിനെ ആശ്രയിച്ച് 10,000 രൂപ വരെയാണ് ക്യാഷ് ഡിസ്കൗണ്ടായി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 15,000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്. കോർപ്പറേറ്റ് കിഴിവ് 4,500 രൂപയായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ മോടിയേകാൻ 10,000 രൂപയുടെ സൗജന്യ ആക്സസറികളും ഇതിൽ ലഭ്യമാണ്.

XUV500 എസ്‌യുവിയെ സംബന്ധിച്ചിടത്തോളം 36,800 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 9,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ഉപയോഗപ്പെടുത്തി സ്വന്തമാക്കാം. 15,000 രൂപയുടെ സൗജന്യ ആക്സസറികളും പുതുതലമുറ മോഡലിന് വഴിമാറാൻ ഒരുങ്ങുന്ന XUV500-യിൽ ലഭിക്കും.

അവസാനമായി മഹീന്ദ്രയുടെ മുൻനിര മോഡലായ ആൾട്യൂറാസ് G4-ന് 2.2 ലക്ഷം രൂപ വരെ കിഴിവുണ്ട്. അതോടൊപ്പം തന്നെ 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 16,000 രൂപ കോർപ്പറേറ്റ് കിഴിവും ഓഫറിന് കീഴിൽ ലഭിക്കും.

തീർന്നില്ല, 20,000 രൂപ വില മതിക്കുന്ന ആക്സസറികളും ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നു. എന്നിരുന്നാലും ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ മാത്രമാണ് ആൾട്യൂറാസ് G4 സ്റ്റോക്കിലുള്ളത്.