കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

തങ്ങളുടെ നിരയിലേക്ക് ഉടൻ വരാനിരിക്കുന്ന കൈഗർ കോംപാക്‌ട് എസ്‌യുവിയുടെ സീരീസ് നിർമാണം ആരംഭിച്ച് റെനോ ഇന്ത്യ. രാജ്യത്തെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലേക്ക് 2021 ഫെബ്രുവരി 15-ന് മോഡൽ വിപണിയിലെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്.

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എസ്‌യുവി മോഡൽ എന്ന വിശേഷണത്തോടെയാകും റെനോ കൈഗർ എത്തുക. അടുത്തിടെ നിസാൻ മാഗ്നൈറ്റ് സ്വന്തമാക്കിയ ഈ പട്ടം ഫ്രഞ്ച് ബ്രാൻഡിന്റെ വാഹനം എത്തുന്നതോടെ ഇല്ലാതാവുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ ഇവ രണ്ടും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത് എന്ന കാര്യവും ഏറെ കൗതുകമുണർത്തും.

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

നിലവിൽ ഇന്ത്യൻ വിപണിക്ക് എസ്‌യുവി മോഡലുകളോടുള്ള അഭിനിവേശം മുതലെടുക്കാനാണ് താങ്ങാനാവുന്ന ശ്രേണിയിലേക്ക് കിഗർ, മാഗ്നൈറ്റ് പോലുള്ള മോഡലുകളെ കമ്പനികൾ അവതരിപ്പിക്കുന്നത്. ഒരു ഹാച്ച്ബാക്കിന്റെ വിലയിൽ ഇത്തരം മോഡലുകൾ വാഗ്‌ദാനം ചെയ്യുമ്പോൾ ആരായാലും ഒന്ന് മോഹിക്കും.

MOST READ: ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

CMF-A പ്ലാറ്റ്‌ഫോമും എഞ്ചിൻ-ഗിയർ‌ബോക്സ് ഓപ്ഷനുകളും ഉൾപ്പെടുന്ന റെനോയുടെ കൈഗർ അതിന്റെ എല്ലാ മെക്കാനിക്കൽ ഘടകങ്ങളും മാഗ്നൈറ്റുമായി പങ്കിടുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. എഞ്ചിൻ ഓപ്ഷനുകളിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.0 ലിറ്റർ ടർബോ-പെട്രോളും ഉൾപ്പെടും.

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

നാച്ചുറലി ആസ്പിറേറ്റഡ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് കൈഗർ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. അതേസമയം കൂടുതൽ കരുത്തുറ്റ 1.0 ടർബോ-പെട്രോളിൽ സിവിടിയോ അല്ലെങ്കിൽ അഞ്ച്-സ്പീഡ് മാനുവൽ ഓപ്ഷനും ലഭ്യമാകും.

MOST READ: 45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

വിവിധ കളർ ഓപ്ഷനുകളിലും ഈ കോംപാക്‌ട് എസ്‌യുവി വാഗ്‌ദാനം ചെയ്യും. അതിൽ മോണോടോൺ ഷേഡുകളിൽ മഹോഗാനി ബ്രൗൺ, കാസ്പിയൻ ബ്ലൂ, മൂൺലൈറ്റ് സിൽവർ എന്നിവ ഉൾപ്പെടുന്നു.

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

എല്ലാ വേരിയന്റുകൾക്കും മിസ്റ്ററി ബ്ലാക്ക് റൂഫ് ലഭിക്കുമ്പോൾ പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ് കളർ സ്കീമും വിശദമാക്കിയിട്ടുണ്ട്. കൈഗറിന്റെ ടോപ്പ് എൻഡ് വേരിയന്റിന് മുകളിൽ ബ്ലാക്ക് മേൽക്കൂരയുള്ള റേഡിയന്റ് റെഡിന്റെ എക്സ്ക്ലൂസീവ് ഡ്യുവൽ കളർ ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭിക്കും.

MOST READ: C5 എയർക്രോസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി സിട്രൺ

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

ഇതിൽ വിംഗ് ഫ്രണ്ട് ഗ്രിൽ, ട്രൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, മേൽക്കൂര റെയിലുകളുള്ള ഫ്ലോട്ടിംഗ് മേൽക്കൂര, ഫ്ലേഡ് വീൽ ആർച്ചുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ഉപയോഗിച്ച് സ്റ്റൈലിംഗ് പൂർത്തിയാക്കിയിരിക്കുന്നു.

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

കൂടാതെ പുതിയ കിഗറിന് ഒരു ഷാർക്ക് ഫിൻ ആന്റിന, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റുള്ള ഡ്യുവൽ ടോൺ ബമ്പർ എന്നിവയും വാഹനത്തിൽ ഉൾപ്പെടും.

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

3,991 മില്ലീമീറ്റർ നീളവും 1,750 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവുമാണ് റെനോ കൈഗറിന്റെ അളവുകൾ. 2,500 മില്ലീമീറ്റർ നീളമുള്ള വീൽബേസും 405 ലിറ്റർ ബൂട്ട് സ്ഥലവും 20 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും മോഡലിന്റെ പ്രത്യേകതകളാണ്.

കൈഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

മാഗ്നൈറ്റിനു പുറമെ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂസർ എന്നിവയുൾപ്പെടെയുള്ള കരുത്തരായ മറ്റ് കോം‌പാക്‌ട് എസ്‌യുവികളുമായാണ് റെനോ കൈഗർ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Commenced Series Production Of All-New Kiger Compact SUV Launch On Feb 15. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X