45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

ഇന്ത്യൻ വിപണിയിലെ വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി മോഡൽ നിരയിലാകെ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ട. കമ്പനിയുടെ എൻട്രി ലെവൽ മോഡലായ ഗ്ലാൻസ ഹാച്ച്ബാക്കിന് 7,500 രൂപ വരെയാണ് കിഴിവുകൾ ഒരുക്കിയിരിക്കുന്നത്.

45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

അതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 4,000 രൂപയും ഫെബ്രുവരിയിൽ ഗ്ലാൻസ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് ലഭ്യമാകും. മാരുതി സുസുക്കി ബലേനോയുടെ പുനർനിർമിച്ച പതിപ്പാണ് ഗ്ലാൻസ.

45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

ഗ്ലാൻസയ്ക്ക് സമാനമായി മാരുതി വിറ്റാര ബ്രെസയുടെ പുനർനിർമിച്ച ടൊയോട്ട അർബൻ ക്രൂയിസറിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഇത് 2020 മോഡലുകൾക്ക് മാത്രമാണ് ഇപ്പോൾ ലഭ്യമാവുക.

MOST READ: C5 എയർക്രോസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി സിട്രൺ

45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

പുതിയ 2021 മോഡൽ അർബൻ ക്രൂയിസറിന് ക്യാഷ് ഡിസ്കൗണ്ട് ലഭ്യമല്ല. പക്ഷേ മോഡൽ ഇയർ പരിഗണിക്കാതെ തന്നെ സബ്-4 മീറ്റർ എസ്‌യുവിക്ക് 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കും.

45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

ടൊയോട്ടയുടെ പ്രീമിയം സി-സെഗ്മെന്റ് സെഡാനായ യാരിസിന്റെ 2020 മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ്, എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാലയളവ് 1 വര്‍ഷം

45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

എന്നാൽ 2021 മോഡൽ ഇയറിന് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ബോണസ് എന്നിവയ്‌ക്കെല്ലാം 15,000 രൂപയാണ് വാഗ്‌ദാനം. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിനും ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനും അധിക കിഴിവുകളോ ഓഫറുകളോ ലഭ്യമല്ല.

45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

ഈ രണ്ട് വാഹനങ്ങളും അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിനാലാണ് ഈ തീരുമാനം. അതോടൊപ്പം ബ്രാൻഡിന്റെ പ്രീമിയം മോഡലുകളായ കാമ്രി, വെൽ‌ഫയർ എന്നിവയിലും ആനുകൂല്യങ്ങൾ കമ്പനി നൽകിയിട്ടില്ല.

MOST READ: ഒറ്റ ചാർജിൽ 419 കിലോമീറ്റർ ശ്രേണി; 2021 ZS ഇവി പുറത്തിറക്കി എംജി

45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

പുതുമയോടെ വിപണിയിൽ പരിചയപ്പെടുത്തിയതിനാൽ ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്, ലെജന്‍ഡര്‍ മോഡലുകള്‍ക്ക് വന്‍ ഡിമാന്റാണ് ലഭിക്കുന്നത്. വിപണിയിലെത്തി ചുരുങ്ങിയ ദിവസംകൊണ്ട് എസ്‌യുവി മോഡലുകൾക്കായി 5,000 ബുക്കിംഗുകളോളമാണ് ടൊയോട്ട നേടിയെടുത്തത്.

45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

2016-ല്‍ ആദ്യത്തെ മോഡല്‍ ഫോര്‍ച്യൂണര്‍ എത്തിയതിന് ശേഷമുള്ള ആദ്യ നവീകരണം കൂടിയാണ് ഇത്തവണ ലഭിച്ചത്. പുതിയ മോഡലില്‍ പരിഷ്ക്കരിച്ച സ്‌റ്റൈലിംഗ്, കൂടുതല്‍ ശക്തമായ ഡീസല്‍ എഞ്ചിന്‍, 'ലെജന്‍ഡര്‍' എന്ന പുതിയ വേരിയന്റ് എന്നിവയെല്ലാമാണ് ടൊയോട്ട ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാരണങ്ങളാണ് വാഹനത്തെ ശ്രദ്ധേയമാക്കാൻ സഹായിച്ചിരിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Offering Some Attractive Discounts On Its Cars In February 2021. Read in Malayalam
Story first published: Tuesday, February 9, 2021, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X