C5 എയർക്രോസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി സിട്രൺ
വരും മാസങ്ങളിൽ C5 എയർക്രോസ് ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് സിട്രൺ. ഒരു എഞ്ചിൻ ഓപ്ഷനിൽ, രണ്ട് വേരിയന്റുകളിലും ഏഴ് കളർ സ്കീമുകളിലും എസ്‌യുവി ലഭ്യമാണ്.

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഫ്രഞ്ച് കാർ നിർമ്മാതാക്കൾ മിഡ്-സൈസ് എസ്‌യുവിയുടെ ആക്‌സസറികൾ നിർമ്മാതാക്കൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

C5 എയർക്രോസ് ഇന്ത്യയിൽ സിട്രണിൽ നിന്നുമെത്തുന്ന പ്രീമിയം എസ്‌യുവി ഓഫറാണ്. മുന്നിലും പിന്നിലുമുള്ള മഡ് ഫ്ലാപ്പുകൾ, നിറമുള്ള അലോയി വീൽ ഹബ്ക്യാപ്പുകൾ, വിൻഡ് ഡിഫ്ലെക്ടർ / ഡോർ വൈസർ, ബോഡി കവർ എന്നിവയാണ് എയർക്രോസിൽ ലഭ്യമായ ബാഹ്യ ഫിറ്റ്മെന്റുകൾ.

ലിസ്റ്റിലെ ഉപയോഗപ്രദമായ മറ്റൊരു ആക്സസറി അലോയി വീലുകൾക്കുള്ള ആന്റി തെഫ്റ്റ് ബോൾട്ട് കിറ്റാണ്.

അകത്ത്, എയർക്രോസിന്റെ രണ്ട് വകഭേദങ്ങളിലും നിരവധി ഉപകരണങ്ങളും സവിശേഷതകളും അടങ്ങിയിരിക്കുന്നു.

എന്നിരുന്നാലും, ഇതിലേക്ക് ചേർക്കാൻ, റബ്ബർ, നീഡിൽഡ്, വെൽവെറ്റ് മെറ്റീരിയൽ എന്നിവയിൽ വാഗ്ദാനം ചെയ്യുന്ന ഫ്ലോർ മാറ്റുകൾ പോലുള്ള സാധനങ്ങളും വാങ്ങാനാവും.

അതുപോലെ, ലഗേജ് കമ്പാർട്ടുമെന്റിനായി, സിട്രൺ ഒരു ബമ്പർ പ്രൊട്ടക്ടർ മാറ്റ്, ട്രങ്ക് നെറ്റ്, ഒരു ട്രങ്ക് ട്രേ എന്നിവ വാഗ്ദാനം ചെയ്യുന്നു.

അകത്ത് സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്, പിൻ വിൻഡോ സൺബ്ലൈൻഡും സീറ്റ് കവറുകളും തിരഞ്ഞെടുക്കാനാവും.

സിട്രൺ C5 എയർക്രോസിന് ഒരൊറ്റ 2.0 ലിറ്റർ ഡീസൽ എഞ്ചിനാവും വരുന്നത്, എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന യൂണിറ്റ് 175 bhp കരുത്തും 400 Nm torque ഉം വികസിപ്പിക്കുന്നു. ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ഓഫറിൽ ഉണ്ടാകും.

ഇന്ധനക്ഷമതയും വാറന്റി കണക്കുകളും സിട്രൺ വെളിപ്പെടുത്തിയിട്ടുണ്ട്. C5 എയർക്രോസിനായി വില പ്രഖ്യാപനവും ബുക്കിംഗും വരും മാസത്തിൽ നിർമ്മാതാക്കൾ തുറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








