Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാലയളവ് 1 വര്‍ഷം
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്യുവിയാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള ക്രെറ്റ. പുതുതലമുറ എത്തിയതോടെ ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പലപ്പോഴും വലിയ അളവില്‍ ബുക്കിംഗുകള്‍ ലഭിക്കുന്നതിനാല്‍ ഡെലിവറികള്‍ പോലും താളം തെറ്റുന്നുവെന്നാണ് കമ്പനി പറയുന്നത്. പല വേരിയന്റുകളുടെയും കാത്തിരിപ്പ് കാലയവ് വരെ കമ്പനി വര്‍ധിപ്പിച്ചു.

ക്രെറ്റയുടെ ചില വേരിയന്റുകള്‍ക്ക് 12 മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്, പെട്രോള്‍ ട്രിമ്മുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാറിന്റെ ഡീസല്‍ വേരിയന്റുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ടെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

ഹ്യുണ്ടായി ക്രെറ്റയുടെ എന്‍ട്രി ലെവല്‍ E ഡീസല്‍ വേരിയന്റ് അടുത്തിടെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഈ വേരിയന്റിന് ആവശ്യക്കാര്‍ കൂടിയതും അതുപോലെ കാത്തിരിപ്പ് കാലാവധി ഉയര്‍ന്നതുമാണ് കമ്പനി ഇത്തരത്തിലൊരു നീക്കം നടത്തിയത്.

കമ്പനിയുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമായിരുന്ന ക്ലിക്ക് ടു ബൈയില്‍ നിന്നും പോലും മോഡലിനെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പതിപ്പിനെ കമ്പനി വെബ്സൈറ്റില്‍ തിരിച്ചെത്തിച്ചിരിക്കുകയാണ്.

ക്രെറ്റ 1.5 CRDi മാനുവല്‍ E വേരിയന്റിന് നിലവില്‍ 10.31 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന് 17.48 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഈ പതിപ്പിന്റെ കരുത്ത്. 115 bhp കരുത്തും 250 Nm torque ഉം ആണ് ഈ എഞ്ചിന് സൃഷ്ടിക്കുന്നത്.
MOST READ: നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന് പിന്‍വലിച്ചേക്കും?

ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവലും ഓപ്ഷണല്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് യൂണിറ്റും ക്രെറ്റയ്ക്കൊപ്പം ഓഫര്‍ ചെയ്യുന്നു.

1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 140 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആദ്യത്തെ യൂണിറ്റ് 6 സ്പീഡ് മാനുവലും ഓപ്ഷണല്‍ ഐവിടിയും വാഗ്ദാനം ചെയ്യുന്നു.
MOST READ: 10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്പോര്‍ട്ട്

എന്നാല്‍ രണ്ടാമത്തെ യൂണിറ്റ് 7 സ്പീഡ് ഡിസിടി ഉപയോഗിച്ച് മാത്രമേ ലഭിക്കൂ. ക്രെറ്റയുടെ പെട്രോള്‍ വേരിയന്റുകളുടെ വില 9.99 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് ഉയര്‍ന്ന പതിപ്പിന് 17.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

നിലവിലെ കണക്കനുസരിച്ച്, ഇന്ത്യന്‍ വിപണിയില്‍ കിയ സെല്‍റ്റോസ്, നിസാന്‍ കിക്ക്സ്, റെനോ ഡസ്റ്റര്‍ എന്നിവയോട് ഹ്യുണ്ടായി ക്രെറ്റ നേരിട്ട് മത്സരിക്കുന്നു. അതേസമയം എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്കെതിരെയും ക്രെറ്റ എതിരാളികളാണ്. ഈ വര്‍ഷം ക്രെറ്റയുടെ മൂന്ന്-വരി പതിപ്പ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി.