10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

ആഗോളതലത്തില്‍ 10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (JLR) അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് നിര്‍മ്മാതാവ് ഇക്കാര്യം സ്ഥിരീകരിച്ചത്.

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

എന്നിരുന്നാലും, ആഡംബര എസ്‌യുവിയുടെ പ്രധാന ലാന്‍ഡ്മാര്‍ക്കിനെക്കുറിച്ച് കാര്‍ നിര്‍മ്മാതാവ് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ ആദ്യ തലമുറ മോഡല്‍ 2005-ല്‍ ഉത്പാദനത്തിലേക്ക് നീങ്ങി, രണ്ടാം തലമുറ 2013-ല്‍ ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു.

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

2017-ല്‍ ലോസ് ഏഞ്ചല്‍സ് കാര്‍ ഷോയിലാണ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പ്രഖ്യാപിച്ചത്. 2018 ഇത് ഉത്പാദനത്തിലെത്തുകയും ചെയ്തു. തുടക്കം മുതല്‍ മാന്യമായ വില്‍പ്പന മോഡലിന് ലഭിച്ചിട്ടുണ്ടെന്നും കമ്പനി അഭിപ്രായപ്പെട്ടു.

MOST READ: 2021 ഹയാബൂസയുടെ ഇന്ത്യന്‍ അവതരണ തീയതി പുറത്ത്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

ലോകമെമ്പാടുമുള്ള വില്‍പ്പനയെ സംബന്ധിച്ചിടത്തോളം, കാര്‍ നിര്‍മ്മാതാവ് ഇന്നുവരെ 10 ലക്ഷം കാറുകള്‍ വിറ്റു. 2019-ല്‍ കാര്‍ നിര്‍മ്മാതാവ് 81,700 യൂണിറ്റുകള്‍ വിറ്റഴിച്ചു. മൊത്തം എണ്ണം 7.47 ലക്ഷം യൂണിറ്റായി.

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ MY2021 റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് രാജ്യത്ത് അവതരിപ്പിച്ചു. എസ്‌യുവിയുടെ പ്രാരംഭ പതിപ്പിന് 89.13 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: സിട്രൺ C5 എയർക്രോസിന്റെ ബുക്കിംഗ് മാർച്ചിൽ ആരംഭിക്കും; വില പ്രഖ്യാപനത്തിൽ കണ്ണുനട്ട് വാഹനലോകം

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

അതേസമയം ഉയര്‍ന്ന പതിപ്പിന് 1.43 കോടി രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. S, SE, HSE, HSE ഡൈനാമിക്, ഓട്ടോബയോഗ്രഫി ഡൈനാമികേ, HSE സില്‍വര്‍, HSE ഡൈനാമിക് ബ്ലാക്ക് വേരിയന്റുകള്‍ എന്നിങ്ങനെ എഴ് വേരിയന്റുകളില്‍ വാഹനം വാഗ്ദാനം ചെയ്യുന്നു.

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

എഞ്ചിന്‍ ഓപ്ഷനെ ആശ്രയിച്ച് 10 വ്യത്യസ്ത ആവര്‍ത്തനങ്ങളാണുള്ളത്. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ MHEV 48V മൈല്‍ഡ്-ഹൈബ്രിഡ് സെറ്റപ്പ് ഉള്ള നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ പ്രീമിയം എസ്‌യുവിയില്‍ ലഭ്യമാണ്.

MOST READ: 2021 മോഡൽ ടൊയോട്ട ഹിലക്‌സ് വിപണിയിൽ; ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നു

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് (P300) യൂണിറ്റ് 296 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ MHEV യൂണിറ്റ് 394 bhp കരുത്തും 550 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റ് 296 bhp കരുത്തും 650 Nm torque ഉം സൃഷ്ടിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എഞ്ചിനുകളുമായി ജോടിയാക്കുന്നത്.

MOST READ: നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ എത്തുന്ന മോഡഡലിന് 5.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വരെ വേഗത കൈവരക്കാന്‍ സാധിക്കും. 225 കിലോമീറ്ററാണ് പരമാവധി വേഗത.

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

എന്നാല്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ വേരിയന്റിന് വെറും 7.3 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 201 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാനും സാധിക്കും.

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

ഡീസല്‍ പതിപ്പ് 8.5 സെക്കന്‍ഡിനുള്ളിലാണ് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുക. ഉയര്‍ന്ന വേഗത 209 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

മാത്രമല്ല, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR വേരിയന്റും ഔദ്യോഗിക വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,000-6,500 rpm-ല്‍ 567 bhp കരുത്തും 3,500-5,000 rpm-ല്‍ 700 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Confirmed Sport Crosses 1 Million Sales Milestone, Here Are All The Detail. Read in Malayalam.
Story first published: Monday, February 8, 2021, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X