Just In
- 14 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 15 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 15 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 17 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- News
പ്രവാസി വേട്ട അവസാനിപ്പിക്കണം; കൊവിഡ് പരിശോധന സൗജന്യമാക്കണം: കെപിഎ മജീദ്
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Sports
IND vs ENG: കോലി വീണ്ടും ക്ലീന്‍ബൗള്‍ഡ്, വില്ലനായത് ജാക്ക് ലീച്ച്, ഇനി അപൂര്‍വ്വ നേട്ടത്തിനൊപ്പം
- Finance
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്കുന്ന 12 ബാങ്കുകള്‍
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിട്രൺ C5 എയർക്രോസിന്റെ ബുക്കിംഗ് മാർച്ചിൽ ആരംഭിക്കും; വില പ്രഖ്യാപനത്തിൽ കണ്ണുനട്ട് വാഹനലോകം
ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ C5 എയർക്രോസ് എസ്‌യുവിയുമായി ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കുകയാണ്. അടുത്തിടെ രാജ്യത്തിനായി അവതരിപ്പിച്ച പ്രീമിയം മോഡലിനായുള്ള പ്രീ-ബുക്കിംഗ് 2021 മാർച്ചോടെ ആരംഭിക്കും.

ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഉൽപ്പന്നത്തിനായുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. C5 എയർക്രോസിന്റെ ഉത്പാദനവും സിട്രൺ അടുത്തിടെ തുടങ്ങിയിരുന്നു.

ഇന്ത്യൻ വിപണിക്ക് പുതുമുഖമാണെങ്കിലും ആഗോളതലത്തിൽ തന്നെ തങ്ങളുടേതായ സ്ഥാനം ഊട്ടിയുറപ്പിച്ചവരാണ് സിട്രൺ. ഇതിനോടകം ആദ്യ മോഡലിനെ പരിചയപ്പെടുത്തിയെങ്കിലും വിലയും വാഹനത്തിന്റെ മറ്റ് വിശദാംശങ്ങളും വിൽപ്പനയ്ക്ക് എത്തുന്നതിനോട് അനുബന്ധിച്ച് മാത്രമാകും കമ്പനി വെളിപ്പെടുത്തുക.

എങ്കിലും C5 എയർക്രോസിന്റെ നിർണായക വിശദാംശങ്ങൾ, സവിശേഷതകൾ, വകഭേദങ്ങൾ എന്നിവ അവതരണവേളയിൽ തന്നെ ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് പ്രീമയം എസ്‌യുവിക്ക് തുടിപ്പേകുക.

ഇത് 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രം ജോടിയാക്കും. ഈ ഡീസൽ എഞ്ചിൻ 18.60 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് സിട്രണിന്റെ അവകാശവാദം.
MOST READ: ഫെബ്രുവരിയിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

പനോരമിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹാൻഡ്‌സ് ഫ്രീ ഇലക്ട്രിക് ടെയിൽ ഗേറ്റ്, ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 18 ഇഞ്ച് ഡ്യുവൽ ടോൺ എന്നിവയെല്ലാം പുതിയ സിട്രൺ എസ്‌യുവിയുടെ ഭാഗമാകും.

തീർന്നില്ല, അതോടൊപ്പം അലോയ് വീലുകൾ, എയർ പ്യൂരിഫയർ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 12.3 ഇഞ്ച് ഇഷ്ടാനുസൃതമാക്കാവുന്ന ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ. ഫീൽ, ഷൈൻ എന്നിവയുൾപ്പെടെ രണ്ട് വേരിയന്റുകളിൽ C5 എയർക്രോസ് വാഗ്ദാനം ചെയ്യും.
MOST READ: കൂടുതൽ ആനുകൂല്യങ്ങളോടെ മാരുതി, ഫെബ്രുവരിയിൽ ഒരുക്കിയിരിക്കുന്ന ഓഫറുകൾ ഇങ്ങനെ

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ C5 എയര്‍ക്രോസിൽ മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററിന്റെ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി നൽകും. കൂടാതെ വിപുലീകൃത വാറന്റി ഓപ്ഷനുകളും മെയിന്റനൻസ് പാക്കേജുകളും എസ്‌യുവിയുടെ ഉടമസ്ഥാവകാശത്തെ എളുപ്പമാക്കാൻ സഹായിക്കും.

ഏകദേശം 25 ലക്ഷം മുതൽ 32 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയാകും പുതിയ C5 എയർക്രോസിനായി നിശ്ചയിക്കുന്ന വില. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ, സ്കോഡ കരോക്ക് എന്നിവയോടാകും ഇന്ത്യയിൽ സിട്രൺ മാറ്റുരയ്ക്കുക.