Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന് ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല് അവര് വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂടുതൽ ആനുകൂല്യങ്ങളോടെ മാരുതി, ഫെബ്രുവരിയിൽ ഒരുക്കിയിരിക്കുന്ന ഓഫറുകൾ ഇങ്ങനെ
ഫെബ്രുവരി മാസത്തിൽ അരീന, നെക്സ ഉൽപന്ന ശ്രേണിയിൽ മികച്ച ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

പതിവ് ക്യാഷ് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ബോണസുകളും മാറ്റിനിർത്തിയാൽ 2021 മോഡൽ ഇയർ വേരിയന്റുകളിൽ കമ്പനി അധിക കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം.

മാരുതി അരീന ഡിസ്കൗണ്ടുകൾ ഇങ്ങനെ
വളരെ പ്രചാരമുള്ള സ്വിഫ്റ്റ് ഹാച്ച്ബാക്കിലും വിറ്റാര ബ്രെസ കോംപാക്‌ട് എസ്‌യുവിയിലും നിലവിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് മാരുതിയുടെ വാഗ്‌ദാനം. അതേസമയം ഡിസയർ കോംപാക്‌ട് സെഡാനിൽ 8,000 രൂപ ക്യാഷ് ബെനിഫിറ്റ് ഉപഭോക്താക്കൾക്ക് ലഭിക്കും.
MOST READ: കൊച്ചിയിലേക്കും സബ്സ്ക്രിപ്ഷൻ പദ്ധതി വ്യാപിപ്പിച്ച് മാരുതി

മാരുതി സെലെറിയോ ഹാച്ച്ബാക്കിലും ഇക്കോ വാനിലും 40,000 രൂപ വരെ ഫെബ്രുവരിയിൽ ലാഭിക്കാം. അതോടൊപ്പം തന്നെ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതിൽ ഉൾപ്പെടുന്നു.

13,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ ഈ മാസം 28,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് വാഗൺആർ സ്വന്തമാക്കാൻ സാധിക്കുന്നത്. മാരുതിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോയ്ക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും ഒരുക്കിയിട്ടുണ്ട്.
MOST READ: കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

എസ്-പ്രെസോയ്ക്ക് യഥാക്രമം 25,000 രൂപയും 20,000 രൂപയും എക്സ്ചേഞ്ച് ഓഫറുമാണ് ലഭിക്കുക. എന്നാൽ ജനപ്രിയ എർട്ടിഗ എംപിവിയിൽ കോർപ്പറേറ്റ് കിഴിവിൽ മാത്രമായി ചുരുക്കിയിരിക്കുന്നു.

മാരുതി നെക്‌സ ഡിസ്കൗണ്ടുകൾ
മാരുതി സുസുക്കി നെക്സ ശ്രേണിയിലെ പ്രാരംഭ മോഡലായ ഇഗ്നിസിൽ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും 4,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും വാഗ്‌ദാനം ചെയ്യുന്നതിനാൽ വാങ്ങുന്നവർക്ക് 39,000 രൂപ വരെ ലാഭിക്കാം.
MOST READ: എതിരാളികളോട് മുട്ടിനിൽക്കാനാവാതെ വിറ്റാര ബ്രെസ; വിൽപ്പന കുറയുന്നതായി കണക്കുകൾ

ബലേനോയ്ക്ക് യഥാക്രമം 7,500 രൂപയും 10,000 രൂപയും ക്യാഷ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ ലഭിക്കും. പ്രീമിയം ഹാച്ച്ബാക്കിൽ 4,000 രൂപ അധിക കോർപ്പറേറ്റ് കിഴിവും മാരുതി ഒരുക്കിയിട്ടുണ്ട്. 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയോടെയാണ് സിയാസിനെ ഫെബ്രുവരി ഓഫറിൽ ചേർത്തിരിക്കുന്നത്.

മാരുതി എസ്-ക്രോസ് സിഗ്മ വേരിയന്റിന് 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ കോർപ്പറേറ്റ് കിഴിവും 37,000 രൂപ വിലവരുന്ന ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. ക്രോസ്ഓവറിന്റെ എല്ലാ വകഭേദങ്ങൾക്കും യഥാക്രമം 15,000, 20,000 രൂപ ക്യാഷ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

അതോടൊപ്പം 10,000 രൂപ കോർപ്പറേറ്റ് കിഴിവും എസ്-ക്രോസിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. മാരുതി XL6-ന് 4,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് മാത്രമാണ് ലഭ്യമാകുന്നത്.