Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില് സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്ത്തിച്ചാല് കോണ്ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊച്ചിയിലേക്കും സബ്സ്ക്രിപ്ഷൻ പദ്ധതി വ്യാപിപ്പിച്ച് മാരുതി
മാരുതി സുസുക്കി ഇന്ത്യ സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിനായി ALD ഓട്ടോമോട്ടീവ് ഇന്ത്യയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. കൊച്ചിയിലെ ഉപഭോക്താക്കൾക്കായി കമ്പനി സബ്സ്ക്രിപ്ഷൻ പ്രോഗ്രാം വിപുലീകരിച്ചിരിക്കുകയാണ്.

സബ്സ്ക്രിപ്ഷൻ കാലാവധി പൂർത്തിയായ ശേഷം, ഉപഭോക്താവിന് വാഹനം എക്സ്റ്റെൻഡ് ചെയ്യാനോ നവീകരിക്കാനോ മാർക്കറ്റ് വിലയ്ക്ക് ഈ കാർ വാങ്ങാനോ സാധിക്കും.

ഡൽഹി NCR, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങി എട്ട് നഗരങ്ങളിൽ മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് കാറുകൾ വാഗ്ദാനം ചെയ്യുന്നു.
MOST READ: ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

അരീന ഡീലർഷിപ്പുകളുടെ ശൃംഖലയിൽ നിന്ന് വാഗൺആർ, സ്വിഫ്റ്റ്, ഡിസൈർ, വിറ്റാര ബ്രെസ, എർട്ടിഗ തുടങ്ങിയ മോഡലുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനാകും, കൂടാതെ നെക്‌സ ശൃംഖലയിൽ നിന്ന് ഇഗ്നിസ്, ബലേനോ, സിയാസ്, XL6, എസ്-ക്രോസ് എന്നിവ തെരഞ്ഞെടുക്കാം.

കൂടാതെ, പ്രതിവർഷം 10,000, 15,000, 20,000, അല്ലെങ്കിൽ 25,000 കിലോമീറ്റർ വ്യത്യസ്ത മൈലേജ് ഓപ്ഷനുകളും 12, 24, 36, അല്ലെങ്കിൽ 48 മാസത്തെ കാലാവധിയും സബ്സ്ക്രിപ്ഷൻ പ്ലാനിൽ ലഭ്യമാണ്.

ടാക്സ് ഉൾപ്പെടെ എല്ലാം ചെർത്ത് ഉപഭോക്താക്കൾക്ക് കൊച്ചിയിൽ മാരുതി സുസുക്കി വാഗൺ ആറിന് 12,513 രൂപ മുതലും ഇഗ്നിസിന് 13,324 രൂപ മുതലും 48 മാസം വരെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ചാർജിൽ ലഭിക്കും.

സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിനായുള്ള കമ്പനിയുടെ പങ്കാളികളിൽ ഓറിക്‌സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സൊല്യുഷനുകളും മൈൽസ് ഓട്ടോമോട്ടീവ് ടെക്‌നോളജീസും ഉൾപ്പെടുന്നു.
MOST READ: ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

സബ്സ്ക്രിപ്ഷൻ ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ആശയമാണ്, കഴിഞ്ഞ കുറച്ച് മാസങ്ങളായി ലഭിച്ച പ്രതികരണമാണ് തങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് ഈ അവസരത്തിൽ, മാരുതി സുസുക്കി ഇന്ത്യയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

തങ്ങൾക്ക് 15,500 -ൽ അധികം അന്വേഷണങ്ങൾ ലഭിച്ചെന്നും മറ്റ് എട്ട് നഗരങ്ങൾക്ക് പുറമേ ഇപ്പോൾ കൊച്ചിയിലേക്കും പ്രോഗ്രാം വിപുലീകരിച്ചു. അതുല്യമായ സംരംഭം ഒരു ഉപഭോക്താവിന്, സ്വന്തമാക്കാതെ തന്നെ ഒരു പുതിയ കാർ ഉപയോഗിക്കാൻ അനുവദിക്കുന്നു.
MOST READ: TC വാണ്ടറർ റെട്രോ-ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പങ്കുവെച്ച് സൂപ്പർ സോകൊ

മെയിന്റെനൻസ്, 24x7 റോഡ് സൈഡ് അസിസ്റ്റൻസ്, സമ്പൂർണ്ണ കാലാവധിക്കുള്ള ഇൻഷുറൻസ് എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ പ്രതിമാസ നിരക്ക് ഉപഭോക്താവ് നൽകേണ്ടതുണ്ട്.