Just In
- 30 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈ-സ്‌പീഡ് ഇലക്‌ട്രിക് ബൈക്കുകൾ; കബീര KM3000, KM4000 മോഡലുകൾ ഫെബ്രുവരി 15-ന് വിപണിയിലെത്തും
KM3000, KM4000 ഇലക്ട്രിക് ബൈക്കുകൾ 2021 ഫെബ്രുവരി 15-ന് വിപണിയിലെത്തിക്കാൻ തയാറെടുത്ത് കബീര മൊബിലിറ്റി. രണ്ട് മോഡലുകൾക്കുമായുള്ള പ്രീ-ബുക്കിംഗ് ഇതിനകം തന്നെ ഓൺലൈനിലൂടെ കമ്പനി ആരംഭിച്ചിരുന്നു.

അടുത്ത കാലത്തായി ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികളുടെ വളർച്ചക്കാണ് ഇന്ത്യൻ വിപണി സാക്ഷ്യംവഹിക്കുന്നത്. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ഹൈ-സ്‌പീഡ് മോട്ടോർസൈക്കിളുകളാണ് കബീര മോഡലുകൾ.

നിലവിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ ഭൂരിഭാഗവും സ്കൂട്ടറുകളാണ്. മുപ്പതിൽ അധികം മോഡലുകളുള്ള ശ്രേണിയിൽ പോയവർഷം 30,000 യൂണിറ്റുകൾ പോലും വിറ്റഴിക്കാൻ കമ്പനികൾക്ക് സാധിച്ചിട്ടില്ല എന്നകാര്യവും ശ്രദ്ധേയമാണ്.
MOST READ: ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

നിലവിൽ ചെറിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് വിപണിയിലെത്തുന്നത് വളരെ കുറവായതിനാൽ വളർച്ചയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് പ്രാരംഭ ഘട്ടത്തിൽ കബീര മൊബിലിറ്റി പ്രതിബദ്ധതയും ചെലവും പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയിൽ കബീര മൊബിലിറ്റിക്ക് രണ്ട് നിർമാണ പ്ലാന്റുകളാണുള്ളത്. ഒന്ന് ഗോവയിലും മറ്റൊന്ന് കർണാടകയിലെ ധാർവാഡിലുമാണ് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ഇത് ധാർവാഡിലെ ഏറ്റവും വലിയ ഇവി നിർമാണ കേന്ദ്രമാണ്. 2021 ഏപ്രിലിൽ ഇത് പ്രവർത്തനക്ഷമമാകും.

കബീര ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ പ്രതിമാസ ഉത്പാദന ശേഷി പ്രതിമാസം 75,000 യൂണിറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇ-കൊമേഴ്‌സ്, ഡീലർഷിപ്പ് എന്നിവയിലൂടെ വിൽപ്പന നടത്താനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

അതോടൊപ്പം രാജ്യവ്യാപകമായി വിപുലീകരിക്കാനും ആഗോളതലത്തിലേക്ക് പ്രവേശിക്കാനും കബീരയ്ക്ക് പദ്ധതികളുണ്ട്. കോംബി-ബ്രേക്കുകൾ, ബെസ്റ്റ്-ഇൻ-ക്ലാസ് ശ്രേണി, ഫാസ്റ്റ് ചാർജിംഗ് എന്നിവയെല്ലാം സജ്ജീകരിച്ചാണ് KM 3000, KM 400 ഇലക്ട്രിക് ബൈക്കുകൾ വിപണിയിലേക്ക് എത്തുന്നത്.
MOST READ: ഫെബ്രുവരിയിലും മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട

KM3000 ഒരു ഇലക്ട്രിക് സ്പോർട്സ് ബൈക്കായി അരങ്ങേറ്റം കുറിക്കുമ്പോൾ KM4000 ഒരു ‘ഇലക്ട്രിക് സ്ട്രീറ്റ് ബൈക്കായാണ് ഒരുങ്ങിയിരിക്കുന്നത്. ഫയർപ്രൂഫ് ബാറ്ററി, പാർക്ക് അസിസ്റ്റ്, മറ്റ് മികച്ച ആവേശകരമായ സവിശേഷതകൾ എന്നിവ കബീര ബൈക്കുകളുടെ പ്രത്യേകതകളാണ്.

ഈ ഇലക്ട്രിക് ബൈക്കുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്‌ദാനം ചെയ്യും. പൂർണ ചാർജിൽ 150 കിലോമീറ്റർ ശ്രേണിയാണ് കബീര ബൈക്കുകൾ വാഗ്‌ദാനം ചെയ്യുന്നത്. 2020 ഓട്ടോഎക്സ്പോയിൽ കബീര മൊബിലിറ്റി ആറ് ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കിയിരുന്നു. ഇവയെല്ലാം പിന്നീടുള്ള ഘട്ടങ്ങളിൽ വിപണിയിൽ എത്തും.