Just In
- 12 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫെബ്രുവരിയിലും മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട
ഫെബ്രുവരി മാസത്തിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലുടനീളം മികച്ച ഡിസ്കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹോണ്ട കാർസ് ഇന്ത്യ.

ക്യാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിലാണ് പുതിയ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുക. അമേസ് കോംപാക്‌ട് സെഡാനിലെ പെട്രോൾ, ഡീസൽ വേരിയന്റുകൾ ക്യാഷ് ഡിസ്കൗണ്ട്, 12,500 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവ ഉപയോഗിച്ച് ഇപ്പോൾ സ്വന്തമാക്കാം.

എന്നിരുന്നാലും 2020 വർഷത്തെ മോഡലിന് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബെനിഫിറ്റ് യഥാക്രമം 15,000, 10,000 രൂപ എന്നിങ്ങനെയാണ്. കൂടാതെ ഇതിൽ നാല്, അഞ്ച് വർഷങ്ങളിലെ വിപുലീകൃത വാറണ്ടിയും 12,000 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.
MOST READ: അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

അമേസിന്റെ ടോപ്പ്-എൻഡ് VX വേരിയന്റുകളിൽ മാത്രം ലഭ്യമായ സെഡാന്റെ എക്സ്ക്ലൂസീവ് എഡിഷൻ 15,000 രൂപ എക്സ്ചേഞ്ച് ബോണസോടെയും 12,000 രൂപ ക്യാഷ് ഡിസ്കൗണ്ടോടെയും ലഭിക്കും. അതേസമയം ലോവർ S അടിസ്ഥാനമാക്കിയുള്ള സ്പെഷ്യൽ എഡിഷന് 7,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസുമാണ് വാഗ്ദാനം.

ജാപ്പനീസ് കാർ നിർമാതാക്കളുടെ ഏറ്റവും പുതിയ അവതരണമായ അഞ്ചാം തലമുറ സിറ്റി പ്രീമിയം സെഡാൻ 10,000 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ബോണസോടെ ഫെബ്രുവരിയിൽ സ്വന്തമാക്കാം.

അതേസമയം ഹോണ്ട സിറ്റിയുടെ 2020 മോഡലിന് 10,000 രൂപയുടെ കിഴിവും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് വാഗ്‌ദാനം. ക്രോസ്ഓവർ ശൈലിയിൽ ഒരുങ്ങിയ WR-V 15,000 രൂപയുടെ എക്സ്ചേഞ്ച്, ക്യാഷ് ഡിസ്കൗണ്ട് എന്നിവ ഉപയോഗിച്ച് വീട്ടിലെത്തിക്കാം.

2020 വർഷത്തെ മോഡലിന്റെ കാര്യത്തിൽ എക്സ്ചേഞ്ച് ബോണസ് അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും ക്യാഷ് ഡിസ്കൗണ്ട് 25,000 രൂപയായി ഉയരുന്നു. ക്രോസ്ഓവറിന്റെ എക്‌സ്‌ക്ലൂസീവ് എഡിഷൻ യഥാക്രമം 15,000, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ക്യാഷ് ഡിസ്കൗണ്ടുമാണ് ലഭ്യമാക്കുന്നത്.
MOST READ: സെഗ്മെന്റ് പിടിച്ചടക്കാൻ പ്രാപ്‌തം, സ്കോഡ കുഷാഖിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പെട്രോൾ എഞ്ചിൻ മാത്രം ഉപയോഗിച്ച് ഹോണ്ട വിപണിയിൽ എത്തിക്കുന്ന പ്രീമിയം ഹാച്ച്ബാക്കായ ജാസും ഫെബ്രുവരി ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസുമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

2020 വർഷത്തെ പഴയ മോഡൽ ലഭ്യമാണെങ്കിൽ 25,000 രൂപ ക്യാഷ് ബെനിഫിറ്റും എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള എല്ലാ ഹോണ്ട ഉപഭോക്താക്കൾക്കും 6,000 രൂപ ലോയൽറ്റി ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

നാലാം തലമുറ ഹോണ്ട സിറ്റിയിൽ ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല. സൂചിപ്പിച്ച എല്ലാ ഓഫറുകളും ഫെബ്രുവരി 28 വരെ സാധുവാണ്. കൂടാതെ ഡീലർഷിപ്പുകളിൽ സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് ഓഫർ വ്യത്യാസപ്പെട്ടേക്കാം.