Just In
- 22 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സെഗ്മെന്റ് പിടിച്ചടക്കാൻ പ്രാപ്‌തം, സ്കോഡ കുഷാഖിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
പുതിയ സ്കോഡ കുഷാഖ് അടുത്ത മാസം ഇന്ത്യൻ നിരത്തുകളിലേക്ക് എത്തും. ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടിയ മിഡ് സൈസ് എസ്‌യുവി ജനപ്രിയ മോഡലുകളായ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ വമ്പൻമാർക്കെതിരെ അണിനിരക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് ഇതിനകം തന്നെ കുഷാഖിന്റെ പ്രോട്ടോടൈപ്പ് മോഡലിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ വാഹനത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

അതായത് എന്തെല്ലാം ഫീച്ചറുകളാകും പുതിയ എസ്‌യുവിയിൽ ഇടംപിടിക്കുകയെന്ന വിവരങ്ങാളാണിത്. MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന സ്കോഡ കുഷാഖ് 7.0 ഇഞ്ച് ഹെഡ് യൂണിറ്റ് ഡിസ്പ്ലേ, 4-സ്പീക്കറുകൾ ഓഡിയോ സിസ്റ്റം, മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റുകളായി വാഗ്ദാനം ചെയ്യും.
MOST READ: എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

ഇതിന് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വെന്റിലേറ്റഡ് സീറ്റുകൾ, കൂൾഡ് ഗ്ലോവ് ബോക്സ്, സൺറൂഫ് എന്നിവയും ലഭിച്ചേക്കാം. ഉയർന്ന വേരിയന്റുകളിൽ 10 ഇഞ്ച് ഹെഡ് യൂണിറ്റ്, സബ് വൂഫറുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയവയും ഉണ്ടാകും.

അതോടൊപ്പം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും സ്കോഡ കുഷാഖിന് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MOST READ: XUV300 പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിച്ച് മഹീന്ദ്ര; വില 9.95 ലക്ഷം രൂപ

സുരക്ഷയുടെ കാര്യത്തിൽ എസ്‌യുവി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പിൻ സീറ്റുകൾക്കുള്ള ഐസോഫിക്‌സ് ടെതറുകൾ, റെയ്ൻ, ലൈറ്റ് സെൻസിംഗ് വൈപ്പറുകൾ എന്നിവയും 6 എയർബാഗുകളുടെ പരിരക്ഷയും നൽകും.

പുതിയ സ്കോഡ എസ്‌യുവി 2651 മില്ലീമീറ്റർ നീളമുള്ള വീൽബേസിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയേക്കാൾ വിശാലമാക്കാൻ കുശാഖിനെ സഹായിക്കും. രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമായി എസ്‌യുവി വരുമെന്ന് സ്കോഡ സ്ഥിരീകരിച്ചിട്ടുണ്ട്.
MOST READ: C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

അതിൽ 120 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ 3 സിലിണ്ടർ ടിഎസ്‌ഐ യൂണിറ്റും 147 bhp പവറും 250 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാക്കിയ 1.5 ലിറ്റർ 4 സിലിണ്ടർ ടിഎസ്‌ഐ യൂണിറ്റുമാകും തെരഞ്ഞെടുക്കാൻ സാധിക്കുക.

ചെറിയ കപ്പാസിറ്റി എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം ലഭ്യമാകുമ്പോൾ 1.5 ലിറ്റർ ടർബോ യൂണിറ്റ് ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും ജോടിയാക്കുക.
MOST READ: സിട്രണ്‍ C5 എയര്‍ക്രോസ്: പുതിയ എസ്‌യുവിയെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങള്‍

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വിഷൻ ഇൻ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് സ്‌കോഡ കുഷാഖ്. അന്തിമ മോഡലിന് അതിന്റെ ഡിസൈൻ ബിറ്റുകളിൽ ഭൂരിഭാഗവും കൺസെപ്റ്റ് പതിപ്പിന് സമാനമായി നിലനിർത്താൻ സാധ്യതയുണ്ട്.

അതിൽ സിഗ്നേച്ചർ ക്രോം-അലങ്കരിച്ച ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ആംഗുലർ ബമ്പർ, ബോഡിക്ക് ചുറ്റുമുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, തിരശ്ചീന റിഫ്ലക്ടറുകളുള്ള എൽ-ആകൃതിയിലുള്ള എൽഇഡി ടൈലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.