എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 2020 മാർച്ചിൽ രണ്ടാം തലമുറ ക്രെറ്റ നിരത്തിലേക്ക് എത്തി. പോയ കലണ്ടർ വർഷത്തിൽ മൊത്തം 97,000 യൂണിറ്റുകൾ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു.

എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

2020 ഡിസംബറിൽ 10,592 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്താൻ ക്രെറ്റയ്ക്ക് കഴിഞ്ഞു. 2019-ൽ ഇതേ കാലയളവിൽ ഇത് 6,713 യൂണിറ്റായിരുന്നു. 58 ശതമാനം വർധനവാണ് വർഷാവസാനം ഹ്യുണ്ടായി ക്രെറ്റയിലൂടെ നേടിയെടുത്തത്.

എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

എന്നാൽ ഡിസംബറിനെയും മറകടന്ന് 2021 ജനുവരിയിൽ അതായത് കഴിഞ്ഞ മാസം എസ്‌യുവിയുടെ 12,000 യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിക്കാനും ബ്രാൻഡിന് സാധിച്ചു. ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുള്ള കിയ സെൽറ്റോസിനെ അപേക്ഷിച്ച് മികച്ച മുന്നേറ്റമാണ് മോഡൽ കാഴ്ച്ചവെക്കുന്നത്.

MOST READ: C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാസം 12,284 ഉപഭോക്താക്കളെയാണ് ഹ്യുണ്ടായി ക്രെറ്റ കണ്ടെത്തിയത്. പോയ വർഷം ഇതേ കാലയളവിൽ വിൽപ്പന 6,900 യൂണിറ്റായിരുന്നു. അതായത് ഇത്തവണ 78.02 ശതമാനം വളർച്ചയാണ് ഈ മിഡ്-സൈസ് എസ്‌യുവിക്ക് ഉണ്ടായിരിക്കുന്നതെന്ന് സാരം.

എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെ അവതരിപ്പിച്ചതാണ് ക്രെറ്റയ്ക്ക് ഇത്രയുമധികം വിജയം സ്വന്തമാക്കാൻ സാധിച്ചത്. അതോടൊപ്പം കൂട്ടിന് സവിശേഷതകള്‍, സുരക്ഷാ സാങ്കേതികത, നിരവധി എഞ്ചിൻ, ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എന്നിവയും വാഗ്‌ദാനം ചെയ്‌തതോടെ വാഹനത്തെ ആളുകൾ ഏറ്റെടുത്തു.

MOST READ: ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

കാസ്‌കേഡ് റേഡിയേറ്റര്‍ ഗ്രിൽ, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് C-പില്ലര്‍, ട്വിന്‍ ടിപ് എക്സ്ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്പോയിലര്‍, എന്നിവപോലുള്ള പുതുമകൾ ക്രെറ്റയെ ഏറെ വ്യത്യസ്‌തമാക്കി.

എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടി-ജിഡിഐ പെട്രോള്‍ എന്നിങ്ങനെ മൊത്തം മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. കൂടാതെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് സിവിടി, ടോർഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി എന്നിവയും ലഭിക്കും.

MOST READ: പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

ബ്ലൂലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിജിറ്റല്‍ ഡിസ്പ്ലേ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, ഡിഷേപ്പ് സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് മിഡ്-സൈസ് എസ്‌യുവിയുടെ ഇന്റീരിയറിൽ ഒരുക്കിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ.

എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

നിലവിൽ ക്രെറ്റയ്ക്ക് 9.81 ലക്ഷം മുതൽ 17.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഒന്നിലധികം ഗിയർബോക്‌സ് ഓപ്ഷനുകളിലും വാഗ്‌ദാനം ചെയ്യുന്ന ക്രെറ്റയുടെ ശ്രേണി ഉടൻ തന്നെ ഏഴ് സീറ്റർ വേരിയന്റിനൊപ്പം വിപുലീകരിക്കും.

Most Read Articles

Malayalam
English summary
Hyundai Creta Becomes The Best-Selling SUV In January 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X