ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കി ബലേനോയുടെ പുനര്‍നിര്‍മ്മിച്ച പതിപ്പായി ടൊയോട്ട ഗ്ലാന്‍സ 2019-ലാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇന്ന് വിപണിയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ് ഗ്ലാന്‍സ.

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ വര്‍ഷം, ഹൈബ്രിഡ് എഞ്ചിന്‍ കരുത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ബലേനോയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍, ഇത്തരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ടൊയോട്ട ഗ്ലാന്‍സയുടെ ഒരു ചിത്രവും പുറത്തുവന്നു.

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുക മലിനീകരണം അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. നേരത്തെ മാരുതി ബലേനോയുടെ ഹൈബ്രിഡ് പരീക്ഷണം നടത്തിയ അതേ ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെയാകും ടൊയോട്ട പരീക്ഷിക്കുന്നതെന്നാണ് സൂചന.

MOST READ: ഹെക്‌സയ്ക്ക് ഇനി ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയും; നവീകരണം നല്‍കി ടാറ്റ

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡിന്റെ അതേ സജ്ജീകരണമാണിതെന്ന് തോന്നുന്നു. സ്വിഫ്റ്റ് ഹൈബ്രിഡ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് 91 bhp പരമാവധി കരുത്തും 118 Nm torque ഉം സൃഷ്ടിക്കുന്നു.

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കൂടാതെ 5 സ്പീഡ് എഎംടിയുമായി ഗിയര്‍ബോക്‌സ് ജോടിയാക്കുകയും ചെയ്യുന്നു. വാഹനത്തിന് 10 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നു. ഇത് യഥാക്രമം 13.5 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: കിഗർ കോംപാക്ട് എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് റെനോ

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുനരുല്‍പ്പാദന ബ്രേക്കിംഗ് സംവിധാനം വഴി ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഒരു സ്വയം ചാര്‍ജിംഗ് സംവിധാനം ഉപയോഗിക്കുന്നു. സ്വിഫ്റ്റ് ഹൈബ്രിഡിന്റെ ഇന്ധനക്ഷമത 32 കിലോമീറ്റര്‍ വരെ ഇത് ഉയര്‍ത്തുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഡീസല്‍ എഞ്ചിനുകള്‍ തിരികെ കൊണ്ടുവരാന്‍ മാരുതി സുസുക്കി ഒരുങ്ങുന്നുണ്ടെങ്കിലും 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പുനരുജ്ജീവിപ്പിക്കുകയേയുള്ളൂ. ഈ എഞ്ചിന്‍ ഹാച്ച്ബാക്കുകളില്‍ വാഗ്ദാനം ചെയ്യില്ല.

MOST READ: ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അതിനുള്ള പ്രധാന കാരണം വിലയാണ്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഡീസല്‍ എഞ്ചിനുകള്‍ ഉത്പ്പാദിപ്പിക്കുന്നതിന് കൂടുതല്‍ ചെലവേറിയതായി മാറി. പകരം വൈദ്യുതീകരിച്ച പവര്‍ട്രെയിനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാര്‍ നിര്‍മ്മാതാവിന് നല്ലത്.

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യ പോലുള്ള വില സെന്‍സിറ്റീവ് മാര്‍ക്കറ്റിനെ സംബന്ധിച്ചിടത്തോളം, ചെലവ് കുറയ്ക്കുക എന്നതാണ് ഏറ്റവും വലിയ മുന്‍ഗണന. തെരഞ്ഞെടുത്ത ട്രിമ്മുകളില്‍ ഒരു ഓപ്ഷനായി മാരുതി ബലേനോ (ടൊയോട്ട ഗ്ലാന്‍സ) ഇതിനകം ഒരു മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം വാഗ്ദാനം ചെയ്യുന്നു.

MOST READ: മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണം ശക്തമായ-ഹൈബ്രിഡ് ആയി അപ്‌ഗ്രേഡ് ചെയ്യുന്നത് താരതമ്യേന ചെലവ് കുറഞ്ഞ പരിപാടിയാണ്. മാരുതി ബലേനോ ഹൈബ്രിഡിന് ശേഷം ടൊയോട്ട ഗ്ലാന്‍സ ഹൈബ്രിഡ് ഈ വര്‍ഷാവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്ലാന്‍സയ്ക്കും ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാന്‍ ടൊയോട്ട; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അതത് വാഹനങ്ങളുടെ നിലവിലുള്ള മൈല്‍ഡ്-ഹൈബ്രിഡ് മോഡലുകളെ അപേക്ഷിച്ച് വിലയില്‍ ചെറിയ വ്യത്യാസമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ G,V എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഗ്ലാന്‍സ വിപണിയില്‍ എത്തുന്നത്.

Source: MotorBeam

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Planning To Introduce Glanza Hybrid Engine, Launch Expected Later This Year. Read in Malayalam.
Story first published: Tuesday, February 2, 2021, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X