മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ഫോക്‌സ്‌വാഗൺ പോളോ. കാലക്രമേണ, ഫോക്‌സ്‌വാഗൺ വാഹനത്തിന് ചെറിയ സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തി, കൂടാതെ ഹാച്ച്ബാക്കിന്റെ ശക്തമായ പതിപ്പുകളും അവതരിപ്പിച്ചു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

നിർമ്മാതാക്കൾ പോളോ GT യും അതിലും ശക്തമായ മൂന്ന്-ഡോർ ഹോട്ട് ഹാച്ച്ബാക്ക് GTi -യും വിപണിയിലെത്തിച്ചു. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും പോളോയുടെ അടിസ്ഥാന രൂപകൽപ്പനയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, ഈ വർഷാവസാനം ഫോക്സ്വാഗൺ അടുത്ത തലമുറ പോളോയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ കാര്യങ്ങൾ മാറും.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

പരിഷ്‌ക്കരിച്ച പോളോയുടെയും പോളോ GT -യുടെയും നിരവധി ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്, ഇവിടെ ഒരു വ്യത്യസ്ത മാർൽബോറോ റാപ് ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ പോളോയാണ് ഞങ്ങൾ ഇന്ന് പരിചയപ്പെടുത്തുന്നത്.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

മാവേലിക്കര സ്വദേശിയായ അദ്വൈദ് ഭാസ്കരനാണ് ഈ വാഹനത്തിന്റെ ഉടമ, കൂടാതെ വാഹനത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത് ദി ലാസ്റ്റ് വോയേജർ എന്ന യൂട്യൂബ് ചാനലിലാണ്. കാറിൽ ചെയ്ത അപ്‌ഗ്രേഡുകൾ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

ഈ പ്രത്യേക പോളോ GT -യുടെ പ്രധാന ആകർഷണം പുറത്തുള്ള റാപ്പാണ്. അന്തർ‌ദ്ദേശീയ തലത്തിൽ ഞങ്ങൾ‌ നിരവധി കാറുകളിൽ‌ മാർ‌ബൊറോ റാപ് കണ്ടിട്ടുണ്ട്, പക്ഷേ, ഇത് ഇന്ത്യയിൽ‌ അപൂർവമാണ്. കാറിന്റെ അടിസ്ഥാന നിറം റെഡായിരുന്നു. റെഡ് പോളോ GT -യിൽ ഉടമ വൈറ്റ് നിറമുള്ള മാർൽബോറോ തീം റാപ് ചേർക്കുകയായിരുന്നു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

കാർ റാപ് ചെയ്യുന്നതിനുമുമ്പ്, പോളോ GT -യിലെ സ്റ്റോക്ക് ഫ്രണ്ട് ബമ്പറിന് പകരം R-ലൈൻ ബമ്പർ നൽകി. ഇത് സ്റ്റോക്ക് പതിപ്പിൽ നിന്ന് അൽപം വ്യത്യസ്തമാണ്, മാത്രമല്ല കൂടുതൽ സ്പോർട്ടിയറായും തോന്നുന്നു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

ഒരേ ആകൃതിയിലുള്ളവയാണെങ്കിലും, ഇപ്പോൾ എൽഇഡി ഡിആർഎല്ലുകളും സ്വീപ്പിംഗ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുമുള്ള ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ പോളോയ്ക്ക് ലഭിക്കുന്നു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

ഒരു സെറ്റ് എൽ‌ഇഡി ഡി‌ആർ‌എല്ലുകളും ബമ്പറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ബമ്പറിന് വിശാലമായ എയർ ഇന്റേക്കും ലഭിക്കുന്നു, ഇത് കാറിന്റെ സ്‌പോർടി ലുക്ക് വർധിപ്പിക്കുന്നു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

വശത്തേക്ക് നീങ്ങുമ്പോൾ, കാർ സാധാരണ പോളോ GT -യേക്കാൾ അല്പം താഴ്ന്നിരിക്കുന്നു. ഇതിൽ ഐബാക്കിൽ നിന്ന് ലോവറിംഗ് സ്പ്രിംഗുകളും ലഭിക്കുന്നു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

ലോവറിംഗ് സ്പ്രിംഗുകളും കുറഞ്ഞ പ്രൊഫൈൽ ടയറുകളുള്ള ഓൾ-ബ്ലാക്ക് മൾട്ടി-സ്‌പോക്ക് അലോയി വീലുകളും കാറിന്റെ ക്യാരക്ടർ പൂർണ്ണമായും മാറ്റി. റെഡ്, വൈറ്റ് ഇരട്ട ടോൺ തീം കാറിലുടനീളം കാണാം, അതിൽ മാർൽബോറോ ബ്രാൻഡിംഗുമുണ്ട്. റൂഫ് പൂർണ്ണമായും ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്നു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, സ്റ്റോക്ക് ബമ്പറിന് പകരം ഏറ്റവും പുതിയ പതിപ്പ് പോളോ TSI -യുടേയും, സ്റ്റാൻഡേർഡ് ടെയിൽ ലാമ്പുകൾ ഓഫ് മാർക്കറ്റ് എൽ‌ഇഡി യൂണിറ്റുകളും ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിരിക്കുന്നു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

വാഹനത്തിന്റെ റൂഫിൽ ഒരു ബ്ലാക്ക് സ്‌പോയ്‌ലറും കാണാം. R-ലൈൻ ബാഡ്ജുകളും ഫെൻഡറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, മാത്രമല്ല ഹാച്ചിലെ എല്ലാ ക്രോം ഘടകങ്ങളും പൂർണ്ണമായും ബ്ലാക്ക്ഔട്ട് ചെയ്യപ്പെട്ടു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

കോസ്മെറ്റിക് അപ്‌ഗ്രേഡുകൾ കൂടാതെ, ഈ പോളോ GT -ക്ക് കോഡ് സിക്സിൽ നിന്ന് ബിഎംസി ഫിൽട്ടറിനൊപ്പം ഒരു സ്റ്റേജ് 2 റീമാപ്പും കോഡ് സിക്സിൽ നിന്ന് ഇഷ്ടാനുസൃതമായി നിർമ്മിച്ച കാർബൺ ടിപ്പ് ട്വിൻ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ലഭിക്കുന്നു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

എക്‌സ്‌ഹോസ്റ്റിന് ഒരു അഗ്രസ്സീവ് സ്‌പോർടി നോട്ടുമുണ്ട്, അത് കാറിന്റെ മൊത്തത്തിലുള്ള രൂപവുമായി നന്നായി ഇണങ്ങുന്നു. 135-140 bhp വരെയാണ് കാർ ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്.

അകത്ത്, റൂഫടക്കം ഇന്റീരിയർ പൂർണ്ണമായും ബ്ലാക്ക് തീമിലാണ്. സീറ്റുകളിൽ ലെതർ അപ്ഹോൾസ്റ്ററിയും ചുവന്ന സ്റ്റിച്ചിംഗും ലഭിക്കുന്നു. ഒരു ഓഫ് മാർക്കറ്റ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. വ്ലോഗർ പറയുന്നതനുസരിച്ച്, ഈ പരിഷ്കാരങ്ങൾ ഘട്ടം ഘട്ടമായി ചെയ്തതാണ്.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

ഉടമ ഈ പരിഷ്കാരങ്ങൾക്കായി മാത്രം 3.5 - 4.0 ലക്ഷം രൂപ ചെലവഴിച്ചു. മാർൽബോറോ റാപ് പോളോ GT വളരെ വേറിട്ടതായി കാണപ്പെടുന്നു, മാത്രമല്ല അതിന്റെ രജിസ്ട്രേഷൻ നമ്പറും കൗതുകമുണർത്തുന്നു.

മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

KL 31 K155 എന്നത് ഒറ്റനോട്ടത്തിൽ KISS എന്ന് വായിക്കും. വാഹനത്തിൽ പലയിടത്തും KISS ബാഡ്ജിംഗും ഉടമ നൽകുന്നു. അതിനാൽ തന്നെ ഈ മാൽബറോ റാപ് പോളോ KISS പോളോ എന്നും അറിയപ്പെടുന്നു.

Most Read Articles

Malayalam
English summary
Volkswagen Polo Gt With Unique Malboro Wrap Looks Amazing. Read in Malayalam.
Story first published: Tuesday, February 2, 2021, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X