ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിനെ ഡല്‍ഹിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് നിര്‍മ്മാതാക്കളായ ടിവിഎസ്. മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കു ലക്ഷ്യമിട്ട് കൂടുതല്‍ നഗരങ്ങളില്‍ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

ദേശീയ തലസ്ഥാന മേഖലയിലുടനീളമുള്ള തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളിലൂടെയാകും സ്‌കൂട്ടറിന്റെ വില്‍പ്പന. 1,08,012 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഒരു വര്‍ഷം മുമ്പാണ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ ടിവിഎസ് ബെംഗളൂരുവില്‍ വിപണിയിലെത്തിയത്.

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

മഹാമാരി സമയത്ത് പോലും ഉപഭോക്താക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണം ലഭിച്ചതായി കമ്പനി പറയുന്നു. ടിവിഎസിന്റെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറില്‍ 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടറാണ് കരുത്ത് നല്‍കുന്നത്.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് & ലെജന്‍ഡര്‍ മോഡലുകള്‍ക്ക് വന്‍ ഡിമാന്റ്; 5,000 പിന്നിട്ട് ബുക്കിംഗ്

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

4.2 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 78 കിലോമീറ്ററാണ് പരമാവധി വേഗത.

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സ്‌കൂട്ടറില്‍ സഞ്ചരിക്കാമെന്നും കമ്പനി വെളിപ്പെടുത്തുന്നു. എക്കണോമി, പവര്‍ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും സ്‌കൂട്ടറില്‍ ലഭ്യമാണ്.

MOST READ: പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

ക്യൂ-പാര്‍ക്ക് അസിസ്റ്റും റീജനറേറ്റീവ് ബ്രേക്കിംഗും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. നിരവധി നൂതന ഫീച്ചറുകള്‍ സ്‌കൂട്ടറിന്റെ ഭാഗമായിട്ടുണ്ടെന്നും കമ്പനി പറയുന്നു.

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

കണക്ട് ടെക്‌നോളജിയുടെ സഹായം വഴി റൈഡര്‍ക്ക് റിമോര്‍ട്ട് ചാര്‍ജിങ് സ്റ്റാറ്റസ്, ജിയോ ഫെന്‍സിംഗ്, അവസാനം പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍, മെസേജുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

എല്‍ഇഡി ഹെഡ്,ടെയില്‍ ‌ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലാക്ക് നിറത്തിലുള്ള അലോയ് വീലുകള്‍, ബ്ലാക്ക് ഇൻസേർട്ടുകളുള്ള ഫ്രണ്ട് ആപ്രോണ്‍, വിന്‍ഡ്‌സ്‌ക്രീന്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ സവിശേതകളാണ്.

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

നിലവില്‍ വൈറ്റ് കളര്‍ ഓപ്ഷനില്‍ മാത്രമാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. വിപണിയില്‍ ബജാജ് ചേതക് ഇലക്ട്രിക്, ഏഥര്‍ 450X എന്നിവരാണ് സ്‌കൂട്ടറിന്റെ എതിരാളികള്‍.

MOST READ: ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

''ടിവിഎസ് മോട്ടോര്‍ കമ്പനിയെ നയിക്കുന്നത് കസ്റ്റമര്‍ സെന്‍ട്രിക് ഇന്നൊവേഷന്‍ ആണ്. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍, അതിന്റെ മൊബിലിറ്റി സൊല്യൂഷനുകള്‍ കൂടുതല്‍ അനുഭവങ്ങളിലേക്ക് നയിക്കുന്നതായിരിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാധാകൃഷ്ണന്‍ പറഞ്ഞു.

ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

നൂതന ഇലക്ട്രിക് ഡ്രൈവ് ട്രെയിനിന്റെയും പുതുതലമുറ ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് പ്ലാറ്റ്ഫോമിന്റെയും മിശ്രിതമാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്. ബെംഗളൂരുവിലെ വിജയത്തിനുശേഷം, ഞങ്ങളുടെ ഐക്യൂബിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതില്‍ സന്തോഷമുണ്ട്, മികച്ച ഉയരങ്ങള്‍ കൈവരിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
English summary
TVS Launched iQube Electric Scooter In Delhi, Rival Bajaj Chetak Electric. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X