സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

പഴയതും അയോഗ്യമായതുമായ വാഹനങ്ങൾ ഒഴിവാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ വോളന്ററി വെഹിക്കിൾ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ചു. ഇത് മലിനീകരണം കുറയ്ക്കാൻ മാത്രമല്ല, ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ബില്ലുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് മന്ത്രി പ്രസ്ഥാവിച്ചു.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

എന്നിരുന്നാലും ഇതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ നയത്തിന് പിന്നിലുണ്ട്. സ്ക്രാപ്പേജ് പോളിസിയുടെ പ്രയോജനങ്ങളെക്കുറിച്ച് നിങ്ങൾക്ക് എല്ലാം വായിച്ചറിയാൻ കഴിയും, മാത്രമല്ല ഇതൊരു നിർബന്ധിത നീക്കമല്ലെന്നും നിങ്ങളുടെ പഴയ കാർ എങ്ങനെ സ്ക്രാപ്പ് ചെയ്യാതെ നിലനിർത്താൻ കഴിയുമെന്നും ഞങ്ങൾ വ്യക്തമാക്കാം.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

നിങ്ങളുടെ പഴയ കാർ വെറുതെ അങ്ങനെ നിലനിർത്താൻ സാധിക്കില്ല, മറ്റ് നിർബന്ധങ്ങൾക്കിടയിൽ മോട്ടോർവാഹന നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ വാഹനം മതിയായതായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

നിലവിൽ ഇന്ത്യയിൽ 20 വർഷത്തിലധികം പഴക്കം ചെന്ന 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങളുണ്ടെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി സൂചിപ്പിക്കുന്നത്.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

അതോടൊപ്പം 15 വർഷത്തിലധികം പഴക്കമുള്ള, 17 ലക്ഷം വാണിജ്യ വാഹനങ്ങളുമുണ്ട്, ഇവയിൽ ഭൂരിഭാഗവും സാധുവായ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്നു. മന്ത്രിയുടെ അഭിപ്രായത്തിൽ ഈ വാഹനങ്ങളാണ് നമ്മുടെ രാജ്യത്ത് വാഹന മലിനീകരണത്തിന്റെ പ്രധാന കാരണം.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

ഇപ്പോൾ ഇവിടെയുള്ള ഓരോ വാഹനവും പരിസ്ഥിതിക്ക് ഭീഷണിയാണെന്നല്ല. ഈ പറഞ്ഞ കണക്കുകളിൽ പല ഹൈ എൻഡ് കാറുകളും ഉൾക്കൊള്ളുന്നു, ഇവ ഇന്നും മിക്ക മാനദണ്ഡങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്നു, കൂടാതെ ഓഡോമീറ്ററിൽ വളരെ കുറച്ച് കിലോമീറ്ററുകൾ മാത്രമോടിയ പഴയ കാറുകളുമുണ്ട്. ഈ കാറുകൾ പരിശോധനകൾ കടന്നാൽ റോഡിലുപയോഗിക്കുന്നതിൽ പ്രശ്നമുണ്ടാവില്ല.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

സ്ക്രാപ്പേജ് നയം: ഫിറ്റ്നസ് ടെസ്റ്റുകൾ

നിലവിൽ 15 വർഷത്തിന് മുകളിലുള്ള കാറുകൾ ഒരു പരിശോധനയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇന്ത്യയിൽ ഇതിനെ ‘CF' അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് ടെസ്റ്റ് എന്ന് വിളിക്കുന്നു.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

പ്രാദേശിക ആർ‌ടി‌ഒകളിലാണ് ഈ പരിശോധന നടക്കുന്നത്, ഇത് ഉദ്യോഗസ്ഥരാണ് നടത്തുന്നത്. പരിശോധനയ്ക്ക് വാഹനത്തിന് മെക്കാനിക്കൽ ഫിറ്റ്നസ് ആവശ്യമാണ്. കൂടാതെ ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ബ്രേക്ക് ലൈറ്റുകൾ, ബ്രേക്കുകൾ, സസ്‌പെൻഷൻ, ബോഡി എന്നിവയുടെ പ്രവർത്തനവും ഗുണനിലവാരവും പരിശോധനയിൽ ഉൾപ്പെടുന്നു.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് പലയിടത്തും ഈ പരിശോധനകൾ സത്യസന്ധമല്ല, കൂടാതെ പല വാഹനങ്ങളും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ പാസാകുകയും ചെയ്യുന്ന പ്രവണതയാണ്.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

എന്നിരുന്നാലും ഇപ്പോൾ കാര്യങ്ങൾ മാറാൻ പോകുന്നു. വാഹനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് MoRTH. ഈ ആധുനിക മെഷീനുകൾ പ്രീ-കാലിബ്രേറ്റ് ചെയ്യും, അതിനാൽ അർഹതപ്പെട്ട വാഹനങ്ങൾക്ക് മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

സ്ക്രാപ്പേജ് നയം: പഴയ വാഹനങ്ങൾ നിലനിർത്തുന്നതിനുള്ള ചെലവ്

20 വർഷം പഴക്കമുള്ള വാഹനങ്ങൾ നിലനിർത്തുന്നതിന് റിപ്പോർട്ടുകൾ പ്രകാരം അല്പം ചെലവ് വരും. സർക്കാർ പഴയവാഹനങ്ങൾക്ക് ഒരു ‘ഗ്രാൻ ടാക്സ്' (ഹരിതനികുതി) ചുമത്താൻ പോകുന്നു. പ്രദേശങ്ങൾക്കനുസരിച്ച് നികുതി വ്യത്യാസപ്പെടും.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

അതിനാൽ ഏറ്റവുമധികം മലിനീകരണം നേരിടുന്ന ഡൽഹി NCR -ൽ‌ 20 വർഷം പഴക്കമുള്ള കാർ‌ പുതുക്കുന്ന ഒരാൾക്ക്‌, കോയമ്പത്തൂരിൽ‌ സമാനമായ ഒരു കാർ‌ പുതുക്കുന്ന ഒരാളുമായി താരതമ്യപ്പെടുത്തുമ്പോൾ‌ കൂടുതൽ‌ ഗ്രീൻ‌ ടാക്സ് നൽകേണ്ടിവരും.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

ഗ്രീൻ ടാക്സിന് പുറമെ ഉടമകൾക്ക് ഫിറ്റ്നസ് ടെസ്റ്റിനും പണം നൽകേണ്ടിവരും. എന്നിരുന്നാലും മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ കാറുകളും ഡൽഹി NCR‌ ഉൾപ്പെടെ രാജ്യമെമ്പാടും ഓടിക്കാൻ സാധിക്കും.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

സ്ക്രാപ്പേജ് നയം: വിന്റേജ് കാറുകൾക്കും ബൈക്കുകൾക്കും എന്ത് സംഭവിക്കും

സ്രോതസ്സുകൾ നൽകുന്ന വിവരങ്ങൾ പ്രകാരം വിന്റേജ്, ക്ലാസിക് കാറുകൾക്കും ബൈക്കുകൾക്കും ഇത് ബാധകമാകും. എന്നിരുന്നാലും, ഈ പ്രത്യേക വാഹനങ്ങൾ‌ എല്ലാ വർഷവും ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് റോഡുകളിൽ‌ ഇറങ്ങുന്നത് എന്നത് കണക്കിലെടുക്കുമ്പോൾ‌, അവയ്ക്ക്‌ ചുമത്തുന്ന ഗ്രീൻ ടാക്സ് അല്പം കുറവായിരിക്കും.

സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

ഈ വാഹനങ്ങൾക്ക് പ്രത്യേക ‘ഹെറിറ്റേജ്' നമ്പർ പ്ലേറ്റ് നൽകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മന്ത്രാലയം സമ്പൂർണ്ണ സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ചുകഴിഞ്ഞാൽ മാത്രമേ അത് സ്ഥിരീകരിക്കപ്പെടുകയുള്ളൂ.

Most Read Articles

Malayalam
English summary
Ways To Safeguard Your Old vehicle From Becoming Scrap Under The Scrapping Policy. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X