പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹീന്ദ്ര ഡീലർമാർ ഥാർ എസ്‌യുവിയുടെ ഉടമകളെ വിളിക്കുന്ന തിരക്കിലാണ്. കാരണം മറ്റൊന്നുമല്ല, എസ്‌യുവിയുടെ കുറച്ചു മോഡലുകളിൽ ഉണ്ടായിരിക്കുന്ന ക്യാംഷാഫ്റ്റ് തകരാർ പരിഹരിക്കാനാണ് കമ്പനി തിരിച്ചുവിളിക്കൽ ക്യാമ്പയിനുമായി മുന്നോട്ടുപോകുന്നത്.

പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

മഹീന്ദ്രയിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് മൊത്തം 1,577 യൂണിറ്റ് ഥാർ എസ്‌യുവികളെയാണ് ക്യാംഷാഫ്റ്റ് തകരാർ ബാധിച്ചിരിക്കുന്നത്. 2020 സെപ്റ്റംബർ ഏഴ് മുതൽ ഡിസംബർ 25 വരെ നിർമിച്ച മോഡലുകളെയാണ് ഈ തിരിച്ചുവിളിക്കലിന് വിധേയമാക്കിയിരിക്കുന്നത്.

പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

2020 ഡിസംബർ വരെ മഹീന്ദ്ര ഥാറിന്റെ 5,100 യൂണിറ്റ് പെട്രോൾ, ഡീസൽ എസ്‌യുവികൾ ഇന്ത്യയിലുടനീളം വിറ്റഴിച്ചിരുന്നു. ഇവയിലെ 1,577 ഡീസൽ വേരിയന്റുകൾക്കാണ് തകരാർ സംഭവിച്ചിരിക്കുന്നത്. അതായത് ഈ തിരിച്ചുവിളിക്കൽ പെട്രോൾ മോഡലുകൾക്ക് ബാധകമല്ലെന്ന് സാരം.

MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

തിരിച്ചുവിളിക്കാനായി ഇതിനകം തന്നെ ഡീലർഷിപ്പുകളിൽ ഹാജരാക്കിയ ഉടമ പറയുന്നതനുസരിച്ച് വാഹനത്തിന്റെ പെർഫോമൻസിൽ ചില മാറ്റങ്ങൾ കാണാനായി എന്നതാണ്. ക്യാംഷാഫ്റ്റ് ശരിയാക്കിയപ്പോൾ എഞ്ചിൻ ഇപ്പോൾ സുഗമമായി. കൂടാതെ, പിക്കപ്പും മൈലേജും വർധിച്ചു.

പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

നിലവിൽ ഇന്ത്യൻ വിപണിയിൽ തരംഗമായി മുന്നേറുന്ന മഹീന്ദ്ര ഥാറിന്റെ മൊത്തം ബുക്കിംഗിന്റെ 50 ശതമാനത്തിലധികവും ഓട്ടോമാറ്റിക് ഗിയർബോക്സ് ഉള്ള ഥാർ LX വേരിയന്റിനായാണ്. 6 പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങൾക്കായി എൻട്രി ലെവൽ AX വേരിയന്റ് മഹീന്ദ്ര നിർത്തലാക്കിയതിന് ശേഷമായിരുന്നു ഇത്.

MOST READ: സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

ഒരു പുതിയ പ്ലാറ്റ്ഫോമിലാണ് 2020 ഒക്ടോബറിൽ പുറത്തിറങ്ങിയ രണ്ടാംതലമുറ സ്ഥാപിച്ചിരിക്കുന്നു എന്ന വസ്തുതയാണ് ഥാറിനെ ഇത്രയുമധികം ജനപ്രീതി നേടാൻ സഹായിച്ചത്. ഒപ്പം മികച്ച സവിശേഷതകളുള്ള ഇന്റീരിയർ ഡിസൈനും സ്‌പോർട്ടി എക്സ്റ്റീരിയറും വിജയത്തിന് മേമ്പൊടിയേകി.

പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

ഗ്ലോബൽ NCAP ക്രാഷ്ടെസ്റ്റിൽ നിന്ന് മുതിർന്നവർക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്നതിൽ 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചതും UN 95 സൈഡ് ഇംപാക്ട് റെഗുലേഷനുകൾ പാലിക്കുന്നതും ആധുനികയുഗത്തിൽ എസ്‌യുവിയുടെ മേൻമയാണ്.

MOST READ: ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

2.2 ലിറ്റർ എംഹോക്ക്, 4 സിലിണ്ടർ ഡീസൽ, 2.0 ലിറ്റർ എംസ്റ്റാലിയൻ, 4 സിലിണ്ടർ, ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എന്നിവയാണ് ഥാറിന്റെ എഞ്ചിൻ ഓപ്ഷനുകൾ. ഓട്ടോമാറ്റിക്, മാനുവൽ എന്നിങ്ങനെ വ്യത്യസ്‌ത ഗിയർബോക്‌സ് ഓപ്ഷനിലും എസ്‌യുവി തെരഞ്ഞെടുക്കാം.

പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

മഹീന്ദ്ര ഥാറിന് നിലവിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല എന്ന കാര്യം ശ്രദ്ധേയമാണ്. എന്നാൽ ഉടൻ തന്നെ പുതിയ ഫോഴ്‌സ് ഗൂർഖയും മാരുതി ജിംനിയും സെഗ്മെന്റിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Mahindra Recalled The New Thar SUV Due To Faulty Camshafts. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X