സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വിഷൻ ഇൻ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിനെ 'കുഷാക്ക്' എന്ന് വിളിക്കുമെന്ന് സ്‌കോഡ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2020 ഫെബ്രുവരിയിലാണ് വിഷൻ IN ആദ്യമായി പ്രദർശിപ്പിച്ചത്, അതിനുശേഷം വാഹനം വിപണിയിൽ എത്തുന്നതിനായി ആളുകൾ കാത്തിരിക്കുകയാണ്.

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

രാജ്യത്തെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവെക്കാനുള്ള എല്ലാ തയാറെടുപ്പുകളും ഒരുക്കിക്കഴിഞ്ഞു സ്കോഡ. വിഷൻ ഇൻ കൺസെപ്റ്റ് രൂപത്തിൽ അരങ്ങേറിയ മോഡലിന് ‘കുഷാഖ്' എന്ന പേരും കമ്പനിയിട്ടു.

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്തായാലും സ്കോഡയുടെ ഒരു മോഡലിനും ലഭിക്കാത്ത അത്ര ശ്രദ്ധയാണ് കുഷാഖ് ഇതിനോടകം തന്നെ നേടിയെടുത്തിരിക്കുന്നത്. ഈ വർഷം ആദ്യ പാദം അവസാനിക്കുന്നതിനുമുമ്പ് വാഹനത്തെ ഔദ്യോഗികമായി വിപണിയിലെത്തിക്കാനാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡിന്റെ തീരുമാനവും.

MOST READ: എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എസ്‌യുവി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങളെല്ലാം ഇതിനകം തന്നെ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വരാനിരിക്കുന്ന സ്കോഡ കുഷാഖിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച അഞ്ച് കാര്യങ്ങൾ എന്തെല്ലാമെന്ന് ഒന്നുനോക്കാം.

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള ആദ്യത്തെ കാർ

സ്കോഡയുടെ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ പുറത്തിറക്കുന്ന ആദ്യ വാഹനമാണിത്. ഇന്ത്യ കേന്ദ്രീകരിച്ചുള്ള പുതിയ മോഡലുകൾക്കായുള്ള പദ്ധതി 2018-ലാണ് കമ്പനി പ്രഖ്യാപിക്കുന്നത്. കൂടാതെ സ്കോഡ ഓട്ടോ ഫോക്സ്‍വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്ക് വൻ നിക്ഷേപവുമാണ് ഈ ഗ്രൂപ്പ് നടത്തിയത്.

MOST READ: ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

MQB-A0-IN‌ എന്നറിയപ്പെടുന്ന ഫോക്‌സ്‌വാഗന്റെ MQB-A0 പ്ലാറ്റ്‌ഫോമിലെ ഇന്ത്യ-നിർദ്ദിഷ്ട പതിപ്പിലാണ് സ്‌കോഡ കുഷാഖ് നിർമിക്കുക. ഈ ആർക്കിടെക്ചർ ഭാവിയിലെ സ്കോഡ മോഡലുകൾക്കും കുറച്ച് ഫോക്‌സ്‌വാഗൺ മോഡലുകൾക്കും ഇന്ത്യയിൽ അടിത്തറയേകും.

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. ഷാർപ്പ് സ്റ്റൈലിംഗ്

കുഷാഖ് എസ്‌യുവിയുടെ രൂപകൽപ്പന വിഷൻ ഇൻ കൺസെപ്റ്റിലൂടെയാണ് സ്കോഡ പരിചയപ്പെടുത്തിയത്. ഒരു വലിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം ഇരുവശത്തും രണ്ട് പീസ് ഹെഡ്‌ലൈറ്റ് സജ്ജീകരണമാണ് വാഹനത്തിന് ലഭിക്കുന്നത്.

MOST READ: ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

17 ഇഞ്ച് വലിയ വീലുകളും ഒരു ജോടി റൂഫ് റെയിലുകളും സിഗ്‌നേച്ചർ ഇൻവേർട്ടഡ്-എൽ ടെയിലാമ്പുകളും ഇതിന് ലഭിക്കും. പ്രൊഡക്ഷൻ മോഡലിന്റെ സ്റ്റൈലിംഗ് ആശയവുമായി വളരെ അടുത്തായിരിക്കുമെന്നാണ് സ്കോഡ നൽകുന്ന വിവരം.

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. സവിശേഷതകൾ

സ്കോഡയുടെ പ്രീമിയം ഇമേജിന് അനുസൃതമായി കുഷാഖ് ആകർഷകമായ നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യും. വരാനിരിക്കുന്ന എസ്‌യുവിക്ക് 10.25 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, കണക്റ്റുചെയ്‌ത കാർ ടെക് എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. എഞ്ചിൻ

മിഡ്-സൈസ് എസ്‌യുവിക്ക് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാകും ലഭിക്കുക. അതിൽ 1.5 ലിറ്റർ ടിഎസ്ഐ, 1.0 ലിറ്റർ ടിഎസ്ഐ എന്നീ യൂണിറ്റുകളാകും ഇടംപിടിക്കുക.

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വലിയ 1.5 ലിറ്റർ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിഎസ്ജി ഉപയോഗിച്ച് ലഭ്യമാകും. മറുവശത്ത് 1.0 സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ചായിരിക്കുംന സ്കോഡ നിരത്തിലെത്തിക്കുക.

സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. പ്രതീക്ഷിക്കുന്ന വില

സ്കോഡ കുഷാഖിന്റെ പ്രാരംഭ വില ഏകദേശം 11 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ, നിസ്സാൻ കിക്‌സ്, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ തുടങ്ങിയ മോഡലുകൾക്കെതിരെ മത്സരിക്കാൻ സ്കോഡ എസ്‌യുവി പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Five Important Things To Know About 2021 Skoda Kushaq Mid-Size SUV. Read in Malayalam
Story first published: Thursday, February 4, 2021, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X