ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

ഇന്ന് ഏറ്റവും മത്സരം നടക്കുന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഏവരുടെയും പ്രിയ വാഹനമാണ് ടാറ്റ നെക്സോൺ. മോഡലിന്റെ പ്രായോഗികതയും സുരക്ഷയുമാണ് ഇത്രയുമധികം ജനപ്രീതി നേടാൻ കമ്പനിയെ സഹായിച്ചത്.

ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

2020 കലണ്ടർ വർഷത്തിൽ ടാറ്റ മോട്ടോർസ് നെക്‌സോണിന്റെ 48,842 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത്. ഒരു വർഷം മുമ്പാണ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് അവതരിപ്പിച്ചതും.

ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

തുടർന്ന് പുതുരൂപത്തോടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും സബ്-4 മീറ്റർ എസ്‌യുവിക്ക് സാധിച്ചു. മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിൽ പ്രതിമാസ വിൽപ്പന കണക്കുകളിൽ മൂന്നാം സ്ഥാനത്ത് തുടരാനും ടാറ്റയെ സഹായിച്ചത് നെക്സോണാണ്.

MOST READ: ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

2021 ജനുവരിയിൽ 8,225 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായും നെക്സോൺ ശ്രദ്ധനേടി. 2017-ൽ വിപണിയിൽ എത്തിയതിന് ശേഷം ടാറ്റ നെക്‌സോണിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്.

ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

മുമ്പ് 2020 ഓക്ടോബറിൽ നിരത്തിലെത്തിച്ച 6,888 യൂണിറ്റെന്ന റെക്കോർഡാണ് ഇത്തവണ മറികടന്നത്. 2020-ൽ ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 3,382 യൂണിറ്റിൽ നിന്ന് 143.2 ശതമാനം വളർച്ചയാണ് എസ്‌യുവി നേടിയെടുത്തിയിരിക്കുന്നതെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.

MOST READ: ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

അങ്ങനെ നെക്സോണിന്റെ സഹായത്തോടെ 2021 ആദ്യ മാസത്തിൽ ടാറ്റ മൊത്തം 26,980 കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 13,893 യൂണിറ്റായിരുന്നു. 94.2 ശതമാനം വളർച്ചയാണ് ജനുവരിയിൽ കമ്പനിക്കുണ്ടായിരിക്കുന്നത്.

ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

മഹീന്ദ്ര, കിയ, ഹോണ്ട, ടൊയോട്ട എന്നീ ബ്രാൻഡുകളേക്കാൾ മുന്നിലാണ് ഈ കണക്കുകൾ.നിലവിൽ ടാറ്റ നെക്‌സോണിന് 7.10 ലക്ഷം മുതൽ 12.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

MOST READ: XUV300 പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിച്ച് മഹീന്ദ്ര; വില 9.95 ലക്ഷം രൂപ

ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും 1.5 ലിറ്റർ നാല് പോട്ട് ടർബോ ഡീസൽ എഞ്ചിനോടെയുമാണ് എസ്‌യുവി ലഭ്യമാകുന്നത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എഎംടി ഉപയോഗിച്ച് തെരഞ്ഞെടുക്കാം.

ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

പെട്രോൾ യൂണിറ്റ് 120 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കുമ്പോൾ മറുവശത്ത് ഓയിൽ-ബർണർ 110 bhp പവറിൽ 260 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാവുന്ന കാറുകളിൽ ഒന്നാണ് നെക്സോൺ.

Most Read Articles

Malayalam
English summary
Tata Nexon Recorded 143.2 Percent Sales Growth In January 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X