Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്
ജർമ്മൻ വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് വാഹനങ്ങളിൽ മികച്ച ആഡംബരവും പെർഫോമെൻസും വാഗ്ദാനം ചെയ്യുന്ന ഒരു ബ്രാൻഡാണ്. തീർച്ചയായും, പെർഫോമെൻസും ആഢംബരവും വിലകുറഞ്ഞതല്ല, അതിനാൽ മെർസിഡീസ് കാറുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും മേലെയാണ്.

ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്ന ചോയിസുകൾ നൽകാനായി, നിർമ്മാതാക്കൾ തങ്ങളുടെ അന്താരാഷ്ട്ര നിരയിലേക്ക് പുതിയ എൻട്രി ലെവൽ വാഹനങ്ങൾ ചേർക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജർമ്മൻ പ്രസിദ്ധീകരണമായ ഓട്ടോബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം, മെർസിഡീസ് ‘A-സിറ്റി' എന്ന് വിളിക്കുന്നഒരു പുതിയ താങ്ങാനാവുന്ന മോഡലിൽ പ്രവർത്തിക്കുന്നു.
MOST READ: വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

A-ക്ലാസ് ഹാച്ച്ബാക്കിനെ അപേക്ഷിച്ച് വലിപ്പം കുറവുള്ള മൂന്ന്-ഡോർ ഹാച്ച്ബാക്കാവും വാഹനം. 20,000 യൂറോ (ഏകദേശം 17.6 ലക്ഷം രൂപ) എന്ന നിരക്കിലാവും വാഹന എത്തുന്നത്.

A-ക്ലാസ് ഹാച്ച്ബാക്കിനെ അപേക്ഷിച്ച് വലിപ്പം കുറവുള്ള മൂന്ന്-ഡോർ ഹാച്ച്ബാക്കാവും വാഹനം. 20,000 യൂറോ (ഏകദേശം 17.6 ലക്ഷം രൂപ) എന്ന നിരക്കിലാവും വാഹന എത്തുന്നത്.
MOST READ: മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

റിപ്പോർട്ട് അനുസരിച്ച്, A-സിറ്റിയുടെ ക്രോസ്ഓവർ പതിപ്പ് ‘A-അഡ്വഞ്ചർ' എന്നറിയപ്പെടും, അതിൽ പ്ലാസ്റ്റിക് ക്ലാഡിംഗും റൂഫ് റെയിലുകളും ഉൾപ്പെടും. A-സിറ്റി 2022 -ൽ യൂറോപ്പിൽ സമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, 2023 -ൽ A-അഡ്വഞ്ചർ പിന്തുടരും.

‘A-ഓപ്പൺ എയർ' എന്നറിയപ്പെടുന്ന A-സിറ്റിയുടെ കൺവേർട്ടിബിൾ വേരിയന്റും അവതരിപ്പിക്കാം, ഇതൊരു വ്യത്യസ്ത ഉൽപ്പന്നമായിരിക്കും.

പുതിയ എൻട്രി ലെവൽ വാഹനങ്ങളുടെ ആമുഖം വിപണിയിലെ ബജറ്റ് തലത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മെർസിഡീസിനെ സഹായിക്കുമെന്നും വിൽപനയുടെ എണ്ണം ഒരു വലിയ വ്യത്യാസത്തിൽ വർധിപ്പിക്കുമെന്നും ഉറപ്പാണ്. പുതിയ കാറുകളുടെ വികസനത്തിനായി മെർസിഡീസ് ബെൻസിന് റെനോ-നിസാനുമായുള്ള പങ്കാളിത്തം ഉപയോഗിക്കാൻ സാധിക്കും.

ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന മെർസിഡീസ് ബെൻസ് വാഹനം നിലവിൽ C-ക്ലാസ് സെഡാനാണ്. 41.31 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.
MOST READ: റെനോ കിഗർ കോംപാക്ട് എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുതിയ TVC പുറത്ത്

എന്നിരുന്നാലും, ജർമ്മൻ നിർമ്മാതാക്കൾ ഉടൻ തന്നെ രാജ്യത്ത് പുതിയ A-ക്ലാസും GLA -യും അവതരിപ്പിക്കും, വരും മാസങ്ങളിൽ ഇവ സംമാരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു, ഇവ രണ്ടിന്റേയും വില ഏകദേശം 35 ലക്ഷം മാർക്കിനടുത്ത് വരും.

CKD റൂട്ട് വഴി മെർസിഡീസ് ബെൻസ് A-സിറ്റി ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ, വാഹനത്തിന്റെ വില ഏകദേശം 25 ലക്ഷം രൂപ വരെയാവാം. ഈ വിലയ്ക്ക് മോഡൽ വളരെ നല്ല മൂല്യമായിരിക്കും, മാത്രമല്ല ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഇത് നിർമ്മാതാക്കളെ സഹായിക്കും.