ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

ജനുവരി മാസത്തിലെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ് ഇന്ത്യ. 11,320 യൂണിറ്റുകളാണ് പുതുവർഷത്തിലെ ആദ്യ മാസത്തിൽ കമ്പനി നിരത്തിലെത്തിച്ചത്. ഇത് വാർഷികാടിസ്ഥാനത്തിൽ 113.6 ശതമാനം വിൽപ്പന വളർച്ചയിലേക്കാണ് വിവർത്തനം ചെയ്യുന്നത്.

ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

2020 ജനുവരിയിൽ വിറ്റ 5,299 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്രയുമധികം നേട്ടം കൈവരിക്കാൻ സാധിച്ചത് ഏറെ ശ്രദ്ധേയമായി. അതേസമയം 2020 ഡിസംബറിൽ മൊത്തം വിറ്റ 8,638 വാഹനങ്ങളെക്കാളും 31.0 ശതമാനം പ്രതിമാസ വിൽപ്പന വളർച്ചയും ഹോണ്ട കൈപ്പിടിയിലാക്കി.

ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതുവത്സര ഓഫറുകൾ വിൽപ്പനയിൽ പ്രതിഫലിച്ചതായാണ് കണക്കുകൂട്ടൽ. ഹോണ്ടയുടെ നിരയിൽ അമേസ്, ജാസ്, സിറ്റി, WR-V എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്.

MOST READ: ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

ഗ്രേറ്റർ നോയിഡയിലെ പ്ലാന്റ് അടച്ചതിനെത്തുടർന്ന് ഹോണ്ട സിവിക്, CR-V എന്നിവ ഇന്ത്യൻ വിപണിയിൽ നിന്നും അടുത്തിടെ നിർത്തലാക്കിയിരുന്നു. എങ്കിലും രണ്ട് മോഡലുകളും ഇപ്പോഴും ഹോണ്ടയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

ഇവയുടെ ശേഷിക്കുന്ന സ്റ്റോക്ക് വിറ്റഴിക്കുന്നതുവരെ വിൽപ്പനയ്‌ക്കെത്തും. അതിനായി നിലവിലെ സ്റ്റോക്ക് മികച്ച കിഴിവുകളും ഓഫറുകളോടെയുമാണ് വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഹോണ്ട അമേസ്.

MOST READ: 2021 ഹെക്ടർ ഫെയ്‌സ്‌ലിറ്റിന്റെ CVT ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി എംജി

ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

വളരെ ഭംഗിയുള്ള വാഹനം എന്നതിലുപരി വളരെ പ്രായോഗികത നിറഞ്ഞ മോഡലുകൂടിയാണ് ഈ സബ്-4 മീറ്റർ സെഡാൻ. മാത്രമല്ല ഹോണ്ടയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണിത്.

ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

6.22 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ എത്തുന്ന വാഹനത്തിന് 'സ്‌പെഷ്യൽ എഡിഷൻ', 'എക്‌സ്‌ക്ലൂസീവ് എഡിഷൻ' മോഡലുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ജാപ്പനീസ് കാർ നിർമാതാക്കളുടെ ഇന്ത്യയിലെ വിൽപ്പന ശക്തിപ്പെടുത്താൻ ഹോണ്ട സിറ്റിയും ഏറെ സഹായിച്ചിട്ടുണ്ട്.

MOST READ: ഫെബ്രുവരിയിലും മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

കഴിഞ്ഞ വർഷം വിപണിയിലെത്തിയ അഞ്ചാം തലമുറ മോഡലിനൊപ്പം നാലാം തലമുറ മോഡൽ വിൽപ്പനയിൽ തുടരുന്നു. ആദ്യത്തേത് എൻട്രി ലെവൽ പതിപ്പായാണ് വിപണിയിൽ എത്തുന്നത്.

ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

ഇന്ത്യയിൽ കൂടുതൽ വിൽപ്പന വർധിപ്പിക്കുന്നതിനായി ഹോണ്ട പുതിയ എസ്‌യുവികളുടെ പണിപ്പുരയിലാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നീ മോഡലുകളെ എതിർക്കാൻ 2021 ഹോണ്ട HR-V ഈ വർഷാവസാനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Registered A Massive Sales Growth In January 2021. Read in Malayalam
Story first published: Thursday, February 4, 2021, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X