Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 ഹെക്ടർ ഫെയ്‌സ്‌ലിറ്റിന്റെ CVT ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി എംജി
ചെറിയ കോസ്മെറ്റിക്, ഫീച്ചർ നവീകരണങ്ങളോടെ പുതുക്കിയ ഹെക്ടർ, ഹെക്ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവികൾ ജനുവരിയിൽ എംജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു.

143 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ, 48V മൈൽഡ് ഹൈബ്രിഡ് ടെക്കുള്ള 1.5 ലിറ്റർ പെട്രോൾ, 170 bhp കരുത്ത് സൃഷ്ടിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്ന മുമ്പത്തെ അതേ എഞ്ചിൻ സജ്ജീകരണമാണ് 2021 എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിൽ വരുന്നത്.

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച്, മോട്ടോർ 20 Nm അധിക torque കുറഞ്ഞ വേഗതയിൽ നൽകുമെന്നും പെട്രോൾ മോട്ടോറിനേക്കാൾ 12 ശതമാനം കൂടുതൽ ഇന്ധനക്ഷമത നൽകുമെന്നും അവകാശപ്പെടുന്നു.
MOST READ: റെനോ കിഗർ കോംപാക്ട് എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുതിയ TVC പുറത്ത്

ആറ്-സ്പീഡ് മാനുവൽ ഗിയർബോക്സ് മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡാണ്. 1.5 ലിറ്റർ പെട്രോൾ മോട്ടോർ ആറ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമായി വാഗ്ദാനം ചെയ്യുന്നു.

1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി വരുന്ന 2021 എംജി ഹെക്ടറിന് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുമെന്ന് പുതിയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എസ്‌യുവിയുടെ CVT ഓട്ടോമാറ്റിക് വേരിയൻറ് അടുത്തയാഴ്ച വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

എംജി ഹെക്ടർ CVT ഓട്ടോമാറ്റിക് വേരിയന്റിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. പുതുക്കിയ ഗ്രില്ല് ഫിനിഷ്, 18 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകൾ, അപ്ഡേറ്റ് ചെയ്ത ഫ്രണ്ട്, റിയർ സ്കഫ് പ്ലേറ്റുകൾ, ടെയ്‌ലാമ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക് ആപ്ലിക് എന്നിവ എസ്‌യുവിയുടെ സവിശേഷതയായിരിക്കും.

ഗ്ലേസ് റെഡ്, ബർഗണ്ടി റെഡ്, അറോറ സിൽവർ, സ്റ്റാരി ബ്ലാക്ക്, കാൻഡി വൈറ്റ്, സ്റ്റാൻഡി ബ്ലാക്ക് വിത്ത് കാൻഡി വൈറ്റ്, സ്റ്റാരി ബ്ലാക്ക് വിത്ത് ഗ്ലേസ് റെഡ് എന്നീ സ്റ്റാൻഡേർഡ് ഷേഡുകൾക്കൊപ്പം ഫെയ്‌സ്‌ലിഫ്റ്റഡ് ഹെക്ടറിന് പുതിയ സ്റ്റാർറി ബ്ലൂ കളർ സ്കീം ലഭിക്കുന്നു.
MOST READ: ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

അപ്‌ഡേറ്റുചെയ്‌ത ഹെക്ടറിന് ഓൾ-ബ്ലാക്ക് തീമിന് പകരം ലൈറ്റ് ഷാംപെയിൻ & ബ്ലാക്ക് ഡ്യുവൽ-ടോൺ ഇന്റീരിയർ ലഭിക്കും.

വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിററുകൾ എന്നിവ പോലുള്ള സവിശേഷതകൾ പുതിയതാണ്. 31 കമാൻഡുകളുള്ള ഹിംഗ്ലീഷ് വോയ്‌സ് സഹായത്തിന്റെ രൂപത്തിലാണ് ഏറ്റവും വലിയ അപ്‌ഡേറ്റ് വരുന്നത്.

ടോപ്പ് എൻഡ് ട്രിമിൽ 10.4 ഇഞ്ച് പോർട്രെയിറ്റ് ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്, 360 ഡിഗ്രി ക്യാമറ, പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് എന്നിവയും നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.
Source: Team BHP