Just In
- 23 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള് പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- News
വോട്ടർമാരെ ബഹുമാനിക്കണം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കപിൽ സിബൽ
- Finance
ഓഹരി വിപണി നേട്ടത്തില് ഉണര്ന്നു; സെന്സെക്സ് 500 പോയിന്റിലേറെ വര്ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്; ശിവപുരാണം പറയുന്നത്
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Sports
IND vs ENG: കോലി വീണ്ടും ക്ലീന്ബൗള്ഡ്, വില്ലനായത് ജാക്ക് ലീച്ച്, ഇനി അപൂര്വ്വ നേട്ടത്തിനൊപ്പം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എതിരാളികളോട് മുട്ടിനിൽക്കാനാവാതെ വിറ്റാര ബ്രെസ; വിൽപ്പന കുറയുന്നതായി കണക്കുകൾ
കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. എന്നത്തെയും പോലെ തന്നെ രാജ്യത്തെ ഉപഭോക്താക്കൾക്കിയിലുള്ള പ്രത്യേക സ്ഥാനം നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞു.

2021 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പത്താമത്തെ വാഹനമാണ് മാരുതി വിറ്റാര ബ്രെസ. പോയ മാസം ഈ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയുടെ 10,623 യൂണിറ്റുകളാണ് ബ്രാൻഡ് നിരത്തിലെച്ചത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അതായത് 2020 ജനുവരിയിൽ വിറ്റാര ബ്രെസയുടെ 10,134 യൂണിറ്റുകളാണ് മാരുതിക്ക് നിരത്തിലെത്തിക്കാൻ സാധിച്ചത്. അതായത് വാർഷിക വിൽപ്പനയിൽ മോഡലിന് 4.82 ശതമാനം വളർച്ചയുണ്ടായി എന്നാണ് പറഞ്ഞുവരുന്നത്.
MOST READ: പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

എന്നാൽ പ്രതിമാസ അടിസ്ഥാനത്തിൽ ബ്രെസയുടെ വിൽപ്പന കഴിഞ്ഞ മാസത്തിൽ 13.28 ശതമാനം ഇടിഞ്ഞു എന്നകാര്യം മാരുതിയെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമാണ്. 2020 ഡിസംബറിൽ 12,251 ഉപഭോക്താക്കളെ കണ്ടെത്താൻ സാധിച്ചപ്പോൾ ഒരു വർഷത്തിനിപ്പുറം ബ്രെസയുടെ ജനപ്രീതി കുറഞ്ഞുവരുന്നതായാണ് മനസിലാക്കാൻ സാധിക്കുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിൽ വിറ്റാര ബ്രെസ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രം ഉപയോഗിച്ചാണ് ലഭ്യമായിരുന്നുള്ളൂ. 1.5 ലിറ്റർ പെട്രോൾ എഞ്ചിനോടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2020 ഫെബ്രുവരിയിലാണ് വിപണിയിലെത്തിയത്.
MOST READ: മാരുതി സുസുക്കി ട്രൂ വാല്യു വില്‍പ്പന 40 ലക്ഷം കടന്നു; ചരിത്രനേട്ടം 19 വര്‍ഷത്തിനിടെ

വിറ്റാര ബ്രെസയുടെ നിലവിലെ 1.5 ലിറ്റർ പെട്രോൾ മോട്ടോർ നാച്ചുറലി ആസ്പിറേറ്റഡ് ഇൻലൈൻ -4 യൂണിറ്റാണ്. ഇത് പരമാവധി 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അഞ്ച് സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനും സാധിക്കും. നിലവിൽ 7.31 ലക്ഷം മുതൽ 11.40 ലക്ഷം രൂപ വരെയാണ് മാരുതിയുടെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയുടെ എക്സ്ഷോറൂം വില.
MOST READ: സ്‌കോഡ കുഷാഖ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, നിസാൻ മാഗ്നൈറ്റ്, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 തുടങ്ങിയ ശക്തരായ എതിരാളികളുമാണ് ബ്രെസ മത്സരിക്കുന്നത്. ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിറ്റാര ബ്രെസയുടെ പുതുതലമുറ മോഡലിന്റെ അണിയറ പ്രവർത്തനത്തിലാണ് കമ്പനിയിപ്പോൾ.

പുതിയ മോഡൽ അടുത്ത വർഷത്തോടെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വിറ്റാര ബ്രെസ / അർബൻ ക്രൂയിസർ പോലെ തന്നെ വാഹനം ടൊയോട്ടയുടെ ബ്രാൻഡിന് കീഴിൽ പുനർനിർമിക്കുകയും വിൽക്കുകയും ചെയ്യും.